ഐ.ഇ.ഡി.സി സമിറ്റ് 2019; വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് വന്‍ അവസരങ്ങള്‍

ഐ.ഇ.ഡി.സി സമിറ്റ് 2019; വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് വന്‍ അവസരങ്ങള്‍
Published on

കേരളത്തിലെ വിദ്യാര്‍ത്ഥി സംരംഭകരുടെ ഏറ്റവും വലിയ സംഗമമായ ഐ.ഇ.ഡി.സി (Innovation and Enterpreneurship Development Centre) സമിറ്റ് 2019 ഓഗസ്റ്റ് 24ന് തൃശ്ശൂരില്‍ സംഘടിപ്പിക്കപ്പെടുന്നു. കേരള സ്റ്റാര്‍ട്ടപ് മിഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തപ്പെടുന്ന ഐ.ഇ.ഡി.സി സമിറ്റുകളൊക്കെ തന്നെ വിദ്യാര്‍ത്ഥി സംരംഭകരുടെ ആവേശോജ്വലമായ പങ്കാളിത്തത്താല്‍ ഏറെ ശ്രദ്ധയമാണ്.

തൃശ്ശൂരിലെ കൊടകരയിലുള്ള സഹൃദയ കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ വച്ചാണ് ഈ വര്‍ഷത്തെ ഐ.ഇ.ഡി.സി സമിറ്റ് നടത്തപ്പെടുന്നത്. സംസ്ഥാനത്തൊട്ടാകെ നിന്നും 4000ത്തില്‍ അധികം വിദ്യാര്‍ത്ഥി സംരംഭകര്‍ ഇതില്‍ പങ്കെടുക്കും. ഇന്ത്യയിലെ തന്നെ വിദ്യാര്‍ത്ഥി സംരംഭകരുടെ ഏറ്റവും വലിയ സമിറ്റാണിത്. സംസ്ഥാനത്തൊട്ടാകെയുള്ള ഐ.ഇ.ഡി.സി യൂണിറ്റുകള്‍ക്ക് സമിറ്റില്‍ പങ്കെടുക്കാവുന്നതാണ്.

സാങ്കേതിക രംഗത്തെ പ്രഗത്ഭരുടെ സാന്നിദ്ധ്യം

വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് ഒരുമിച്ച് കൂടാനും അവരുടെ ആശയങ്ങളും വിജയകഥകളും പങ്കുവക്കുന്നതിനും സമിറ്റ് അവസരമൊരുക്കുന്നു. മറ്റുള്ളവരുടെ പരാജയങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും യുവസംരംഭകര്‍ക്ക് അവരുടെ ഇന്നവേറ്റീവായിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ശക്തമായൊരു നെറ്റ്‌വര്‍ക്ക് കെട്ടിപ്പടുക്കുന്നതിനുമൊക്കെ സമിറ്റ് സഹായിക്കും. കേരളത്തിന് അകത്ത് നിന്നും പുറത്ത് നിന്നുമുള്ള സംരംഭകര്‍, 25 ഓളം പ്രശസ്തരായ പ്രഭാഷകര്‍, വിദേശത്ത് നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ സമിറ്റില്‍ പങ്കെടുക്കുന്നതാണ്.

പ്രോഡക്ട് എക്‌സിബിഷനുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, പാനല്‍ ഡിസ്‌കഷനുകള്‍ എന്നിവയൊക്കെ ഐ.ഇ.ഡി.സി സമിറ്റിന്റെ ആകര്‍ഷണീയതയാണ്. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ നൂതനാശയ രൂപീകരണത്തിനും ഇന്നവേഷനും മേക്കിംഗിനും സമിറ്റ് പ്രോല്‍സാഹനമേകും. ഗവേഷണ വികസനത്തിലൂടെ നൂതനമായ കണ്ടെത്തലുകള്‍ നടത്തി വിദ്യാര്‍ത്ഥികളെ സംരംഭകത്വത്തിലേക്ക് ചുവടുവക്കാന്‍ വഴിയൊരുക്കുന്നവയാണ് ഐ.ഇ.ഡി.സികള്‍. സംസ്ഥാനത്തെ എന്‍ജിനീയറിംഗ്, മാനേജ്‌മെന്റ്, ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളെജുകള്‍, പോളിടെക്‌നിക്കുകള്‍ എന്നിവിടങ്ങളിലായി ഇപ്പോള്‍ ഏകദേശം 226 ഐ.ഇ.ഡി.സികളാണുള്ളത്.

സംസ്ഥാനത്തെ ഒരു ഐ.ഇ.ഡി.സിയില്‍ നിന്നു രൂപംകൊണ്ട ജെന്‍ റോബോട്ടിക്‌സ് എന്ന സ്റ്റാര്‍ട്ടപ്പാണ് ഇന്ത്യയില്‍ ആദ്യത്തെ ഓട്ടോമേറ്റഡ് സ്‌കാവഞ്ചിംഗ് റോബര്‍ട്ട് നിര്‍മിച്ചുകൊണ്ട് സംരംഭകത്വ രംഗത്ത് വലിയൊരു വിജയഗാഥ സൃഷ്ടിച്ചത്.

വിദ്യാര്‍ത്ഥികളുടെ നൂതനമായ ആശയങ്ങളെ ലാഭകരമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളുമാക്കി മാറ്റാന്‍ ഐ.ഇ.ഡി.സികളിലൂടെ സാധിക്കുമെന്നതാണ് നേട്ടം. സംരംഭകത്വ പാതയിലെ ആദ്യപടിയായ ഐ.ഇ.ഡി.സികള്‍ അതിലേക്കാവശ്യമായ സാങ്കേതികവിദ്യകള്‍, അടിസ്ഥാനസൗകര്യങ്ങള്‍, മെന്റര്‍ഷിപ്പ്, ധനസഹായം തുടങ്ങിയവയൊക്കെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നു. മിനി ഇന്‍കുബേറ്ററുകളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐ.ഇ.ഡി.സികള്‍. പഠനത്തോടൊപ്പം തന്നെ നൂതനാശയങ്ങള്‍ വികസിപ്പിച്ചെടുത്ത് സംരംഭകരായി മാറാന്‍ ഐ.ഇ.ഡി.സികള്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനാല്‍ ഗ്രാ

സ് റൂട്ട് ലെവലില്‍ തന്നെ സംസ്ഥാനത്ത് സംരംഭകത്വം പരിപോഷിപ്പിക്കാനാകുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയം.

വിശദവിവരങ്ങള്‍ക്ക്: 0471 2700270, www.startupmission.kerala.gov.in

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com