Begin typing your search above and press return to search.
ക്ലബ് ഹൗസ് വഴി ബിസിനസ് കൂട്ടാം, മാര്‍ക്കറ്റിംഗ് നടത്താം: തീര്‍ച്ചയായും ചെയ്തിരിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ
ഇന്ന് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നതും ചര്‍ച്ച നടക്കുന്നതുമായ സാമൂഹ്യ മാധ്യമമാണ് ക്ലബ്ഹൗസ്. 2020 മാര്‍ച്ചിലാണ് ക്ലബ്ഹൗസ് ആരംഭിക്കുന്നത് എങ്കിലും ഇപ്പോഴാണ് കൂടുതലായി പ്രചാരത്തില്‍ വന്നത്. ആളുകള്‍ കൂടുന്നിടത്താണ് കച്ചവടക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്നത് നമുക്ക് അറിയാവുന്ന കാര്യമാണ്.
അതിനാല്‍ തന്നെ ഇന്ന് ഏറ്റവുമധികം ആളുകള്‍ കടന്നുവരുന്ന മാധ്യമമായ ക്ലബ്ഹൗസില്‍ സംരംഭകര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഒരു സംരംഭകന്‍ ക്ലബ് ഹൗസില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ് എന്നും എങ്ങനെ മാര്‍ക്കറ്റിംഗ് ചെയ്യണം എന്നും വിശദീകരിക്കുന്നതിന് മുമ്പ് ക്ലബ് ഹൗസിന്റെ ബിസിനസ് തന്ത്രങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
1. Exclusivity :തുടക്കത്തില്‍ ios പ്ലാറ്റ്‌ഫോമില്‍ മാത്രമായിരുന്നു ക്ലബ് ഹൗസ്് ലഭ്യമാക്കിയിരുന്നത്. കാരണം iso പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് ഭൂരിപക്ഷം ആളുകള്‍ അല്ല. അതിനാല്‍ തന്നെ ഒരു standard പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിച്ച് ഒരു മൂല്യമുണ്ടാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ആപ്പ് ഇറങ്ങി ഒരു വര്‍ഷം കഴിഞ്ഞാണ് ആന്‍ഡ്രോയിഡില്‍ അവതരിപ്പിച്ചത്. അതായത് ഭൂരിപക്ഷം ആളുകളിലേക്ക് എത്തിച്ചത്. സ്വാഭാവികമായും ഉയര്‍ന്ന ഒരു പ്ലാറ്റ്‌ഫോമില്‍ ലഭ്യമായ ഒരു ഉല്‍പ്പന്നം സാധാരണ പ്ലാറ്റ്‌ഫോമില്‍ വരുമ്പോള്‍ ആളുകള്‍ അത് നേടാന്‍ കൂടുതല്‍ ശ്രമിക്കും. മാത്രമല്ല, എല്ലാവര്‍ക്കും ഇതില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയില്ല, ആരെങ്കിലും റെഫര്‍ ചെയ്താലേ അതിന് സാധിക്കുകയുള്ളു. ഇതെല്ലാം ചെയ്താണ് ഇത് ഒരു exclusive ഉല്‍പ്പന്നമായി മാറിയത്.
2. Scarcity effect :തീര്‍ന്നു പോകുമോ എന്ന ഭയത്തില്‍ ആദ്യം ചെന്നെത്തുക. ക്ലബ്ഹൗസില്‍ റെക്കോര്‍ഡ് ചെയ്ത കാര്യങ്ങള്‍ ഒന്നും തന്നെ ഇല്ല. അതിനാല്‍ പിന്നീട് ശ്രവിക്കാനും കഴിയില്ല. അതായത് ആളുകളില്‍ fear of missing ഉണ്ടാക്കിയെടുക്കാന്‍ കഴിയും. അതുവഴി എന്നും പുതുമ നിലനിര്‍ത്താനും ആളുകളെ കൂടുതല്‍ ഈ പ്ലാറ്റ്‌ഫോമില്‍ നിലനിര്‍ത്താനും കഴിയും.
3.Connect with Celebrities :യൂട്യൂബ് പോലെയുള്ള മാധ്യമങ്ങളില്‍ നമ്മള്‍ ആരാധിക്കുന്ന ആളുകള്‍ പറയുന്നത് കേള്‍ക്കാന്‍ മാത്രമേ കഴിയു. അവരോട് സംവദിക്കാനുള്ള മാര്‍ഗം ഇല്ല. എന്നാല്‍ ഇവിടെ celebrities നോട് സംവദിക്കാനും അഭിപ്രായം രേഖപ്പെടുത്താനുമുള്ള അവസരം ലഭിക്കുന്നു.
ഈ മൂന്ന് കാര്യങ്ങളും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചതു കൊണ്ടാണ് ക്ലബ്ഹൗസില്‍ ഇത്രത്തോളം ആളുകള്‍ വരുന്നത്.
ഇനി സംരംഭകര്‍ ഇതില്‍ ചേരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം:
1.കമ്മ്യൂണിറ്റി ബില്‍ഡിംഗ്: ഒരു കമ്മ്യൂണിറ്റിയില്‍ അംഗമാവുക അല്ലെങ്കില്‍ ഒരു കമ്മ്യൂണിറ്റി ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാവണം ഇതില്‍ ചേരേണ്ടത്. ഇത്തരത്തില്‍ ഒരു സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ പല താല്‍പ്പര്യമുള്ളവര്‍ കാണും, പല കൂട്ടായ്മകളും, പല ചര്‍ച്ചകളും കാണും. എന്നാല്‍ നമ്മുടെ ബിസിനസിനെ പരോക്ഷമായിട്ടാണെങ്കിലും സഹായിക്കുന്ന community തിരഞ്ഞെടുക്കുക. അതിനായി നമ്മുടെ ബിസിനസ്സുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ചേരുമ്പോള്‍ തന്നെ തിരഞ്ഞെടുക്കുക (Interests). ഏതൊരു ബിസിനെസ്സിനേയും വളര്‍ത്തുന്നത് കമ്മ്യൂണിറ്റിയാണ്. Schooling മീനുകളെ പോലെയാണ് ബിസിനസ്സും. ഒരേ ഇനത്തില്‍ പെട്ട ഇത്തരം മീനുകളെ കുറഞ്ഞത് പത്തെണ്ണത്തെയെങ്കിലും ഒരുമിച്ചിട്ടില്ല എങ്കില്‍ അത് ചത്തുപോകും. ബിസിനസ്സും അതുപോലെ തന്നെയാണ്. നമ്മളെ നിലനിര്‍ത്തുന്ന നമുക്ക് താങ്ങാകുന്ന കമ്മ്യൂണിറ്റി ഉണ്ടാക്കിയെടുക്കാന്‍ ഈ പ്ലാറ്റ്‌ഫോം വലിയ രീതിയില്‍ സഹായിക്കും. അതിനായി നമ്മുടെ ബിസിനസ്സിന്റെ വളര്‍ച്ചക്ക് മുതല്‍ക്കൂട്ടാവുന്ന keywords തിരഞ്ഞു അനുയോജ്യമായ ക്ലബ്ബിലും, റൂമിലും ചേരുക.
2 .നമ്മുടെ ഐഡന്റിറ്റി: മറ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വ്യക്തിയെ മനസ്സിലാക്കാന്‍ അവര്‍ മുമ്പ് എഴുതിയതും പോസ്റ്റ് ചെയ്തതുമായ കാര്യങ്ങള്‍ നോക്കാന്‍ കഴിയും. പക്ഷെ ഇവിടെ മറ്റുള്ളവര്‍ ആകെ കാണുന്നത് നമ്മുടെ ഫോട്ടോയും നമ്മളെ കുറിച്ച് മൂന്ന് വരിയിലുള്ള വിവരണവും മാത്രമാണ്. അതിനാല്‍ നമ്മള്‍ മറ്റ് മാധ്യമങ്ങളില്‍ നല്‍കിയിരിക്കുന്ന അതേ ഫോട്ടോ തന്നെ നല്‍കാന്‍ ശ്രദ്ധിക്കുക. അല്ല എങ്കില്‍ നമ്മുടെ സ്ഥാപനത്തിന്റെ ലോഗോ നല്‍കുക. കൂടാതെ, നമ്മളെകുറിച്ച് വളരെ വ്യക്തമായി വിവരണം നല്‍കുക. കാരണം ആളുകള്‍ക്ക് നമ്മള്‍ ആരാണെന്ന് മനസ്സിലാക്കിക്കൊടുക്കാന്‍ ആ ഒരു മാര്‍ഗം മാത്രമേ നിലവില്‍ ഉള്ളു. ശ്രദ്ധിക്കേണ്ടത് നമ്മള്‍ ഒരു റൂമില്‍ സംസാരിക്കുമ്പോള്‍ ആളുകള്‍ നമ്മുടെ പ്രൊഫൈല്‍ എടുത്തു നോക്കുന്ന സമയത്ത് ആദ്യത്തെ മൂന്ന് വരി മാത്രമാണ് കാണുക. അതിനാല്‍ ആ ആദ്യത്തെ മൂന്ന് വരിയില്‍ നമ്മള്‍ ആരാണ് എന്നും നമ്മളെ ബന്ധപ്പെടേണ്ടത് എങ്ങനെ എന്നും കൃത്യമായി നല്‍കാന്‍ ശ്രദ്ധിക്കുക. കൂടാതെ നമ്മള്‍ നമ്മുടെ ബിസിനസിനെ കുറിച്ച് സംസാരിക്കുന്നതിന്റെ ഇടയില്‍ നമ്മുടെ പ്രൊഫൈല്‍ ഫോട്ടോ swipe ചെയ്താല്‍ അവിടെ നമ്മുടെ ചിത്രത്തിന് പകരം നമ്മുടെ ഉല്‍പ്പന്നത്തെ കാണിക്കുവാന്‍ കഴിയും. അത്തരത്തില്‍ ആളുകള്‍ക്ക് നമ്മുടെ ബിസിനസിനെ പരിചയപ്പെടുത്താന്‍ സാധിക്കും. അതിനോടൊപ്പം external links ആയി ഇന്‍സ്റ്റഗ്രാമും ട്വിറ്ററും നല്‍കാന്‍ കഴിയും. നമ്മുടെ ബിസിനസ്സിന്റെ ഇന്‍സ്റ്റഗ്രാമും ട്വിറ്ററും നല്‍കാനായി ശ്രദ്ധിക്കുക.
3.ആധികാരികത : നമ്മള്‍ ഒരു ക്ലബ് ഉണ്ടാക്കി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ആധികാരികമായി സംസാരിക്കാനായി ശ്രദ്ധിക്കുക. കാരണം നമ്മള്‍ പറയുന്ന ഓരോ വാക്കിലും മറ്റുള്ളവര്‍ നമ്മളെ വിലയിരുത്തും; നമ്മുടെ ബിസിനസിനെ വിലയിരുത്തും. അതിനാല്‍ കൃത്യമായ തയ്യാറെടുപ്പിന് ശേഷം മാത്രം ചര്‍ച്ചകള്‍ നയിക്കുക; ചര്‍ച്ചകളില്‍ പങ്കെടുക്കുക. കാരണം അബദ്ധത്തില്‍ പോലും തെറ്റായ ഒരു വാക്ക് പ്രയോഗിച്ചാല്‍ അത് എഡിറ്റ് ചെയ്ത് കളയാന്‍ കഴിയില്ല അത് നമ്മുടെ മൂല്യത്തെയും സ്ഥാപനത്തിന്റെ മൂല്യത്തെയും ബാധിക്കും. മാത്രമല്ല ചര്‍ച്ചയില്‍ പങ്കെടുപ്പിക്കുന്ന വ്യക്തിയെയും കൃത്യമായി തിരഞ്ഞെടുക്കുക. കൂടാതെ ആളുകള്‍ നമ്മുടെ ചര്‍ച്ചയുമായി ബന്ധപ്പെട്ട ഏതൊരു ചോദ്യം ചോദിച്ചാലും കൃത്യയമായ ഉത്തരം നല്‍കാന്‍ തയ്യാറായി മാത്രം ഇരിക്കുക.
4. മൂല്യം വളര്‍ത്തുക: പെട്ടെന്ന് വില്‍പ്പന ഉണ്ടാക്കാനുള്ള ഒരു പ്ലാറ്റ്‌ഫോമായി ഇതിനെ കാണരുത്. നമ്മുടെയും നമ്മുടെ സ്ഥാപനത്തിന്റെയും മൂല്യം വളര്‍ത്താനുള്ള പ്ലാറ്റ്‌ഫോമായി കാണുക. അത് പിന്നീട് വില്‍പ്പനയിലേക്ക് വഴിതെളിക്കും. അതിനായി നല്ല വിഷയങ്ങള്‍ ചര്‍ച്ചക്ക് ഇടുക, കൂടുതല്‍ ആളുകളെ കയറ്റാനായല്ല, പലരും ആ വിഷയത്തില്‍ താല്‍പ്പര്യമുള്ള, ഭാവിയില്‍ നമുക്ക് ഉപകാരപ്പെടുന്ന ആളുകളെ കയറ്റാന്‍. നിരന്തരമായി അത്തരത്തില്‍ മൂല്യമുള്ള വിഷയങ്ങള്‍ ചര്‍ച്ചക്കിടുമ്പോള്‍, ആ വിഷയത്തില്‍ താല്‍പ്പര്യമുള്ള ആളുകള്‍ നമ്മളെ follow ചെയ്യും. അവരെവച്ച് പിന്നീട് ക്ലബ് രൂപീകരിക്കാന്‍ സാധിക്കും. മാത്രമല്ല, അത്തരത്തില്‍ follow ചെയ്യുന്നവര്‍ക്ക് നമ്മള്‍ ചര്‍ച്ച നടത്തുമ്പോള്‍ notification പോവുകയും ചെയ്യും. ഇത്തരം പ്രവര്‍ത്തികള്‍ നമ്മുടെ മൂല്യത്തെ ഉയര്‍ത്തും ഒപ്പം തന്നെ നല്ല കമ്മ്യൂണിറ്റി വളര്‍ത്താന്‍ കഴിയും, അത് പിന്നീട് വില്‍പ്പനയിലേയ്ക്ക് നയിക്കും.
5 . Education based selling: പല തരത്തിലുള്ള മാര്‍ക്കറ്റിംഗ് / വില്‍പ്പന തന്ത്രങ്ങളുണ്ട്. അതിലൊന്നാണ് എഡ്യൂക്കേഷന്‍ ബേസ്ഡ് സെല്ലിങ്. അതായത് ആളുകളെ educate ചെയ്ത് നമ്മുടെ ഉല്‍പ്പന്നത്തിന്റെയോ സേവനത്തിന്റെയോ ആവശ്യം അവരില്‍ സൃഷ്ടിച്ച് വില്‍പ്പന നടത്തുക. ഇത് ഒത്തിരി സമയം എടുത്ത് ചെയ്യേണ്ട കാര്യമാണ്. മാത്രമല്ല ആ മേഖലയില്‍ ഒരു പ്രധാന ശബ്ദമായി മാറുവാനും കഴിയും. ഉദാഹരണത്തിന ്ഒരു ജോബ് കണ്‍സള്‍ട്ടന്‍സി ആണ് ബിസിനസ് എങ്കില്‍, മറ്റ് രാജ്യങ്ങളിലെ ജോലി സാധ്യതയെ കുറിച്ച് ഒരു ക്ലാസ് നടത്തുക. അതില്‍ പ്രഗത്ഭരെ കൊണ്ട് സംസാരിപ്പിക്കാം, ആളുകളുടെ സംശയങ്ങള്‍ തീര്‍ത്തു കൊടുക്കാം ഒപ്പം തന്നെ നമ്മള്‍ നല്‍കുന്ന സേവനവും വിശദീകരിക്കാം. സ്ഥാപനവുമായി ബന്ധപ്പെടേണ്ട മാര്‍ഗം പറഞ്ഞു കൊടുത്താല്‍, അതില്‍ കുറച്ചു പേരെങ്കിലും contact ചെയ്യും. ഇത്തരത്തില്‍ നിരന്തരമായി ചര്‍ച്ചകള്‍ സംഘടിപ്പിച്ച് ബിസിനസ് വളര്‍ത്താന്‍ സാധിക്കും.
സംരംഭകര്‍ ശ്രദ്ധിക്കേണ്ടത് നല്ല രീതിയില്‍ ഒരു കൂട്ടം ആളുകളോട് സംസാരിക്കാന്‍ പരിശീലിക്കുക എന്നതാണ്. കാരണം ആളുകള്‍ നമ്മുടെ സ്ഥാപനത്തെ വിലയിരുത്തുന്നത് നമ്മുടെ സംസാരത്തിലൂടെ മാത്രമാണ്. അത് മികച്ചതാക്കാന്‍ നിരന്തരം ശ്രമിക്കുക.
ക്ലബ് ഹൗസിന്റെ ഭാവി എന്താവും എന്ന് അറിയില്ല. കാരണം ഇതില്‍ review സിസ്റ്റമോ, സെന്‍സറിംഗോ ഒന്നും തന്നെ ഇല്ല. അതിനാല്‍ നിയമപരമായി ഇന്ത്യയില്‍ ഇത് നിലനിര്‍ത്താന്‍ കഴിയുമോ എന്നും കണ്ടറിയണം. പക്ഷെ സംരംഭകര്‍ ഇപ്പോഴത്തെ അവസരങ്ങളെ പരമാവധി ഉപയോഗിക്കുക.
(ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്. BRANDism ത്തില്‍ റിസര്‍ച്ച് മേധാവിയാണ് ജീവന്‍)

Next Story
Videos