സ്റ്റാര്‍ട്ടപ്പുകള്‍ക്കും എസ്എംഇകള്‍ക്കും ഡിജിറ്റല്‍ ബിസിനസ് പിന്തുണ, ടെക്നോളജി ബിസിനസ് ലോഞ്ച്പാഡുമായി യുവ സംരംഭകന്‍

2016 മുതല്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന ഐടി സേവന കമ്പനിയായ മെട്രിക് ട്രീ ലാബ്സ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും എസ്എംഇകള്‍ക്കും ഇന്റര്‍നെറ്റ് ബിസിനസിനുള്ള പിന്തുണയുമായി ടെക്നോളജി ബിസിനസ് ലോഞ്ച്പാഡ് അവതരിപ്പിച്ചു. ടെക് പശ്ചാത്തലമില്ലാത്ത സ്ഥാപകരുള്ള ടെക് കമ്പനികള്‍ക്കും ആദായകരമായ ടെക് ബിസിനസ് വികസിപ്പിക്കാന്‍ പുതിയ സേവനം സഹായകമാകുമെന്ന് മെട്രിക് ട്രീ ലാബ്സ് സിഇഒയും ഡയറക്ടറുമായ ജോര്‍ജ് പനങ്കുഴ പറഞ്ഞു.

നൂറിലേറെ കമ്പനികള്‍ക്ക് ഇ-കോമേഴ്സ്, മാര്‍ക്കറ്റ്പ്ലേസ് പ്ലാറ്റ്ഫോമുകള്‍, സോഫ്റ്റ് വെയര്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കാന്‍ കഴിഞ്ഞു. ഇതിലൂടെ ആര്‍ജിച്ച അനുഭവസമ്പത്താണ് പുതിയ ടെക്നോളജി ബിസിനസ് ലോഞ്ച്പാഡ് വികസിപ്പിച്ചെടുക്കാന്‍ പ്രേരണയായതെന്നും അദ്ദേഹം പറഞ്ഞു. ഉല്‍പ്പന്നങ്ങള്‍ വിപണിയിലേയ്ക്കെത്തിക്കുന്നതു വരെയുള്ള സമ്പൂര്‍ണ സേവനങ്ങളും നല്‍കുന്നതാണ് പാക്കേജെന്നും പരമാവധി ചുരുങ്ങിയ സമയത്തില്‍ തങ്ങളുടെ ബിസിനസുകള്‍ ഇന്റര്‍നെറ്റില്‍ സജീവമാക്കാനും തുടര്‍ന്നു പ്രവര്‍ത്തിപ്പിക്കാനും സാധ്യമാക്കുന്നതാണ് ഇത്. താല്‍പ്പര്യമുള്ള സംരംഭകര്‍ക്ക് മെട്രിക് ട്രീ ലാബ്സിന്റെ വെബ്സൈറ്റിലൂടെ ഇതിനായി ബന്ധപ്പെടാം.
ആഗോള സ്റ്റാര്‍ട്ടപ്പുകള്‍, എസ്എംഇകള്‍ തുടങ്ങിയ സംരംഭങ്ങള്‍ക്ക് വെബ്, ക്ലൗഡ്, മൊബൈല്‍ അധിഷ്ഠിത സേവനങ്ങള്‍ നല്‍കി വരുന്ന മെട്രിക് ട്രീ ലാബ്സ് എംവിപി ഡെവലപ്മെന്റ്, ഇ-കോമേഴ്സ്, സോഫ്റ്റ് വെയര്‍, എന്റര്‍പ്രൈസസസ് അപ്ലിക്കേഷന്‍സ് എന്നീ മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it