ചെറുകിട വ്യവസായികള്‍ക്കായി KMA-MSME സമ്മിറ്റ്
നിങ്ങളുടെ സംരംഭത്തിന് കരുത്തേകാനുള്ള മാര്‍ഗ നിര്‍ദേശവുമായി കെഎംഎ എംഎസ്എംഇ സമ്മിറ്റ്. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ കേരള സ്‌റ്റേറ്റ് സ്‌മോള്‍ സ്‌കെയ്ല്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്റെ (കെഎസ്എസ്‌ഐഎ) പിന്തുണയോടെ സംഘടിപ്പിക്കുന്ന എംഎസ്എംഇ സമ്മിറ്റ് എറണാകുളം പനമ്പിള്ളി നഗറിലുള്ള കെഎംഎ ഹാളില്‍ നവംബര്‍ പതിമൂന്ന് വൈകുന്നേരം 4.30 മുതല്‍ 7.30 ആണ് നടക്കുന്നത്. വിവിധ മേഖലകളിലുള്ള പ്രഗത്ഭരുടെ പ്രഭാഷണങ്ങളും സംരംഭകത്വ അറിവുകളും കൊണ്ട് സമ്പന്നമാകുന്ന സമ്മിറ്റില്‍ ചെറുകിട ഇടത്തരം സംരംഭകര്‍ക്കു മാത്രമല്ല എല്ലാ സംരംഭക മേഖലയിലുള്ളവര്‍ക്കും അറിവുകള്‍ നേടാം.
നിങ്ങളുടെ ബിസിനസിനെ പുതിയ വിപണികളിലേക്ക് വളര്‍ത്താനുള്ള വഴികള്‍ പറഞ്ഞ് തരുന്ന 'How to Expand your business to new markets' എന്ന വിഷയത്തില്‍ അര്‍ജുന നാച്ചുറല്‍ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ പിജെ കുഞ്ഞച്ചന്‍ സംസാരിക്കും. ചെറുകിടക്കാര്‍ക്കും മികച്ച രീതിയില്‍ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള വഴികള്‍ പറയുന്ന 'Financial management for Small Business Owners' എന്ന വിഷയത്തില്‍ വര്‍മ ആന്‍ഡ് വര്‍മ സീനിയര്‍ പാര്‍ട്ണര്‍ CA സത്യനാരായണന്‍ വി സംസാരിക്കും.
ചെറുകിടക്കാര്‍ക്ക് സാധാരണയായി സംഭവിക്കാറുള്ള ചില അബദ്ധങ്ങളെക്കുറിച്ചും ഇവയൊഴിവാക്കി മികച്ച വളര്‍ച്ച നേടാനുള്ള വഴികളും അദ്ദേഹം പങ്കുവയ്ക്കും. ജിഎസ്ടിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്കു മറുപടിയും അദ്ദേഹം ഇതോടൊപ്പം നല്‍കും. മാന്ദ്യമുള്‍പ്പെടെയുള്ള നിരവധി പ്രതിസന്ധികളിലൂടെയാണ് ഇന്ന് ബിസിനസ് സമൂഹം കടന്നു പോകുന്നത്. പ്രതിസന്ധികാലഘട്ടത്തെ എങ്ങനെയാണ് ബിസിനസുകാര്‍ അഭിമുഖീകരിക്കേണ്ടത് എന്ന് പറഞ്ഞു തരികയാണ് 'How to face Challenging Times in Business' എന്ന വിഷയത്തിലൂടെ ബിസിനസ് കോച്ചായ ഷമീം റഫീഖ്.
സമ്മിറ്റിന്റെ ഭാഗമാകാന്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യാം. കെഎംഎ, കെഎസ്എസ്‌ഐഎ അംഗങ്ങള്‍ക്ക് 400 രൂപ, അംഗങ്ങളല്ലാത്തവര്‍ക്ക് 750 രൂപ, സ്‌പോട്ട് രജിസ്‌ട്രേഷന് 1000 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും : 9072717711(പ്രജിത്ത്), 0484-2317917, info@kma.org.in
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline