വനിതാ സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് 3.0; അപേക്ഷ ക്ഷണിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന വനിതാ സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് 3.0 അടുത്ത മാസം നടക്കും. ഡിസംബര്‍ 15, 16 തീയതികളിലാണ് സമ്മിറ്റ്. വനിതകള്‍ നയിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സമ്മിറ്റിന്റെ ഭാഗമാവാം. ഇന്നൊവേഷന്‍ ചാലഞ്ച്, ഇന്‍വെസ്റ്റര്‍ കഫേ, ഹാക്കത്തോണ്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.

അപേക്ഷിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് DPIIT രജിസ്‌ട്രേഷന്‍, ksum യൂണീക്ക് ഐഡി എന്നിവ ഉണ്ടായിരിക്കണം. ഇന്നൊവേഷന്‍ ചാലഞ്ചിലെ വിജയികള്‍ക്ക് 5 ലക്ഷം രൂപയുടെ ഗ്രാന്റ് ലഭിക്കും കൂടാതെ സീഡ് ഫണ്ടുകള്‍ക്ക് പുറമെ 6 ശതമാനം പലിശ നിരക്കില്‍ 15 ലക്ഷം രൂപവരെ വായ്പയും ലഭിക്കും. നവംബര്‍ 30 വരെ അപേക്ഷ നല്‍കാവുന്നതാണ്.
നിലവിലുള്ള സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ഇന്‍വെസ്റ്റര്‍ കഫേ. നിക്ഷേപകരുമായി സംവധിക്കാനുള്ള അവസരമാണ് ഒരുക്കുക. ഓണ്‍ലൈനും ഓഫ്‌ലൈനുമായാണ് ഹാക്കത്തോണ്‍ നടക്കുന്നത്. വിജയിക്കുന്ന വനിതാ സംരംഭകര്‍ക്ക് KSUM-ല്‍ മൂന്ന് മാസത്തെ പ്രീ ഇന്‍ക്യുബേഷന്‍ അല്ലെങ്കില്‍ ഏണസ്റ്റ് & യങ്ങില്‍ ഇന്റേണ്‍ഷിപ്പിനുള്ള അവസരമോ ലഭിക്കും. സംസ്ഥാനത്തെ സംരംഭകത്വ വികസനത്തിനും ഇന്‍ക്യുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സര്‍ക്കിരിന്റെ നോഡല്‍ ഏജന്‍സിയാണ് KSUM. Rise to equal- Post pandemic era എന്നതാണ് ഇത്തവണത്തെ സമ്മിറ്റിന്റെ വിഷയം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://bit.ly/3H3VB8U സന്ദര്‍ശിക്കുക.


Related Articles
Next Story
Videos
Share it