ചെറുകിട സംരംഭകർക്കായി ഇന്‍ക്യൂബേറ്ററും കോ വർക്കിംഗ് സ്‌പേസും

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ് ഡെവലപ്‌മെന്റ് (KIED) ആണ് പുതിയ സംവിധാനങ്ങള്‍ അവതരിപ്പിക്കുന്നത്
ചെറുകിട സംരംഭകർക്കായി ഇന്‍ക്യൂബേറ്ററും കോ വർക്കിംഗ് സ്‌പേസും
Published on

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ് ഡെവലപ്‌മെന്റ് (KIED) ഇന്‍ക്യൂബേറ്ററും കോ വര്‍ക്കിംഗ് സ്‌പേസും ആരംഭിക്കുന്നു. ചെറുകിട ഇടത്തരം സംരംഭകര്‍ക്കായുള്ള വിവിധ പദ്ധതികളുടെ ഭാഗമായാണ് പുതിയ സംരംഭങ്ങളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചിരിക്കുന്നത്.

മാര്‍ച്ച് 21 നാണ് ഉദ്ഘാടനം നടക്കുക. കീഡിന് കീഴില്‍ ആരംഭിക്കുന്ന എന്റര്‍പ്രൈസസ് ഡെവലപ്‌മെന്റ് സെന്ററിന്റെ വെബ്‌സൈറ്റ്, ബിസിനസ് ഗ്രോത്ത് പ്രോഗ്രാം എന്നിവയുടെയും ലോഞ്ചും ഇതിനൊപ്പം നടക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ആണ് ഇന്‍ക്യൂബേറ്റര്‍, വെബ്‌സൈറ്റ് ലോഞ്ച് നിര്‍വഹിക്കുക.

അങ്കമാലിയിൽ എത്താം 

അങ്കമാലി ഇന്‌കെല്‍ ടവറില്‍ ആണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. ഉദ്‌ഘാടനത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ ഗവേഷണ കേന്ദ്രങ്ങളില്‍ (ICAR-CTCRI, CIPET,CPCRI, Kerala Agricultural University, Amrita University, Kerala Veterinary and Animal Sciences ) നിന്നുള്ള വിദഗ്ധരില്‍ നിന്നും സംരംഭക സാധ്യതയുള്ള നൂതന ഉല്‍പ്പന്നങ്ങളും സാങ്കേതിക വിദ്യയും ചോദിച്ചു മനസിലാക്കാനും സാധിക്കുന്നതാണ്. ഉദ്ഘാടന പരിപാടിയോടൊപ്പം സംരംഭകത്വത്തിലേക്ക് കടക്കുന്നവര്‍ക്ക് വിദഗ്ധരുമായി വ്യക്തിപരമായ സംവാദനത്തിന് വേദിയൊരുക്കുകയാണ് കീഡ്.

പരിപാടിയിൽ സംബന്ധിക്കുന്നവർക്ക് ബാങ്കിംഗ്, മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി, സെയ്ല്‍സ് & ഡിസ്ട്രിബ്യൂഷന്‍, ട്രേഡിംഗ്, ഇന്‍വെസ്റ്റിംഗ് എന്നീ വിഭാഗങ്ങളിലുള്ള അറിവു നേടാനും  അവസരം. സംരംഭകത്വത്തിലേക്കിറങ്ങുമ്പോള്‍ ഔദ്യോഗിക കാര്യങ്ങളിലുണ്ടാകുന്ന സംശയങ്ങള്‍ മാറ്റാന്‍ വിദഗ്ധരുടെ (State & Central Research Institutes, Financial Consultants, Chartered Accountants, Insurance Experts) സാന്നിധ്യവുമുണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com