Begin typing your search above and press return to search.
വനിതകളേ നിങ്ങള്‍ക്ക് സംരംഭകരാകണോ? സൗജന്യപരിശീലനവുമായി 'കീഡ്'
സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ സമഗ്രമായ പരിശീലന പദ്ധതിയുമായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (KIED). സംരംഭകത്വ മേഖലയില്‍ വനിതകളെ ചുവടുറപ്പിക്കാന്‍ പ്രാപ്തമാക്കുന്ന പരിശീലമാണ് നല്‍കുന്നത്. പത്തുദിവസത്തെ റസിഡന്‍ഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് പ്രോഗ്രാം തികച്ചും സൗജന്യമായാണ് സംഘടിപ്പിച്ചിരിക്കുന്നത്.
നവംബര്‍ 15 മുതല്‍ 25 വരെ കളമശ്ശേരിയിലെ കീഡ് കാംപസില്‍ നടക്കുന്ന പരിപാടിയില്‍ 18 നും 50നുമിടയില്‍ പ്രായമുള്ളവര്‍ക്ക് സംബന്ധിക്കാം. ദിവസവും രാവിലെ പത്തുമുതല്‍ അഞ്ചുവരെയാണ് പരിശീലനം.
പരിമിതമായ സീറ്റുകള്‍ മാത്രമേയുള്ളൂ. www.kied.info എന്ന വെബ്‌സൈറ്റില്‍ കയറി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി നവംബര്‍ അഞ്ചാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2550322, 2532890, 70123 76994
എന്തൊക്കെ അറിയാനാകും?
സംരംഭത്തിന് അനുയോജ്യമായ ആശയം എങ്ങനെ കണ്ടെത്താം? മാര്‍ക്കറ്റ് റിസര്‍ച്ച്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഒരു സംരംഭം തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍, ലഭ്യമായ സ്‌കീമുകള്‍, പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള അടിസ്ഥാനകാര്യങ്ങള്‍, എംഎസ്എംഇകള്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന സേവനങ്ങള്‍, ജിഎസ്ടി, ടാക്‌സേഷന്‍, ലൈസന്‍സുകള്‍, കെ സ്വിഫ്റ്റ് എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് പരിശീലന പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.പരിമിതമായ സീറ്റുകള്‍ മാത്രമേയുള്ളൂ. www.kied.info എന്ന വെബ്‌സൈറ്റില്‍ കയറി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി നവംബര്‍ അഞ്ചാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2550322, 2532890, 70123 76994
Next Story
Videos