

പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കളമശ്ശേരിയില്‍ എട്ടു ദിവസത്തെ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര തൊഴില്‍ സംഘടനയും വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റും ചേര്‍ന്നാണ് ഡിസംബര്‍ അഞ്ച് മുതല്‍ 13 വരെ കളമശ്ശേരിയിലെ കെ.ഐ.ഇ.ഡി കാമ്പസില്‍ പരിശീലനം സംഘടിപ്പിക്കുന്നത്. താല്‍പര്യമുള്ളവര്‍ http://kied.infot/raining-calender വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. പരിശീലനവും ഭക്ഷണവും താമസവും അടക്കം 6,950 രൂപയാണ് ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 5000 രൂപയും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2532890, 2550322, 9188922800 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
Read DhanamOnline in English
Subscribe to Dhanam Magazine