വിദ്യാര്‍ത്ഥി സംരംഭക ഉച്ചകോടി: കോളേജുകളെ ക്ഷണിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

വിദ്യാര്‍ത്ഥി സംരംഭക ഉച്ചകോടി: കോളേജുകളെ ക്ഷണിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് ഉച്ചകോടിയില്‍ അവരുടെ ആശയങ്ങള്‍ പങ്കുവയ്ക്കാം
Published on

സംസ്ഥാനത്തെ വിദ്യാര്‍ത്ഥി സംരംഭകര്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെ.എസ്.യു.എം) സംഘടിപ്പിക്കുന്ന ഐ.ഇ.ഡി.സി (Innovation and Entrepreneurship Development Centres) ഉച്ചകോടിയുടെ എട്ടാമത് പതിപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഐ.ഇ.ഡി.സി ഉള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 

വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാനുള്ള വേദി

വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവരുടെ ആശയങ്ങളും അനുഭവങ്ങളും അറിവുകളും പങ്കുവയ്ക്കാന്‍ ഈ ഉച്ചകോടി സഹായിക്കും. വ്യവസായ പ്രമുഖര്‍, വിവിധ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ തുടങ്ങിയവരുമായി ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാനുള്ള വേദി കൂടിയാണിത്. സാങ്കേതികവിദ്യ, സംരംഭകത്വം, നൈപുണ്യ വികസനം തുടങ്ങിയവയുടെ കൂടിച്ചേരലിനും ഉച്ചകോടി സാക്ഷ്യം വഹിക്കും.

എഞ്ചിനീയറിംഗ്, മാനേജ്‌മന്റ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍, മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പോളിടെക്‌നിക്കുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഒത്തുചേരല്‍ കൂടിയാണ് ഐ.ഇ.ഡി.സി ഉച്ചകോടി. ബിരുദതലത്തില്‍ തന്നെ സ്റ്റാര്‍ട്ടപ്പ് അവബോധം സൃഷ്ടിക്കാനും സംരംഭക അഭിരുചിയുള്ളവരെ കണ്ടെത്താനും ഇത് സാഹായിക്കും

വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവപരിചയം നേടാനും വിദഗ്ധരുമായി ആശയവിനിമയം നടത്താനും നിക്ഷേപ അവസരങ്ങള്‍ കണ്ടെത്താനുമായി 2016 മുതല്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഈ ഉച്ചകോടി നടത്തി വരുന്നു. നിലവില്‍ 425 ഓളം ഐ.ഇ.ഡി.സികള്‍ കെ.എസ്.യു.എമ്മിന് കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് വേണ്ടിയുള്ള ഏഷ്യയിലെ ഏറ്റവും വലിയ ഉച്ചകോടിയാണിത്. iedcsummit.in. എന്ന വെബ്‌സൈറ്റിലൂടെ കോളേജുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ജൂണ്‍ 30നാണ് അപേക്ഷിക്കേണ്ട അവസാന തീയതി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com