ആ പുതിയ വിപണി നിങ്ങള്‍ കാണുന്നുണ്ടോ?

സിറോക്സും കാനനും സംരംഭകരെ പഠിപ്പിക്കുന്ന കാര്യം
five must do things every entrepreneur should know in creating  success
Published on

നഗരത്തില്‍ ഹിറ്റാണ് ആ റെസ്റ്റൊറന്റ്. അതിന്റെ ഉടമ എന്റെ സുഹൃത്തും. ഒരിക്കല്‍ അവിടെ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയപ്പോള്‍ സുഹൃത്തിനെ അവിടെ വെച്ചുതന്നെ കണ്ടു. മനസും വയറും നിറച്ച ഭക്ഷണത്തെ അഭിനന്ദിച്ച് സംസാരിക്കുകയും ചെയ്തു.

സൗഹൃദ സംഭാഷണത്തിനിടെ പുതിയതെന്താണ് പ്ലാന്‍ ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചു. ''ഇവിടത്തെ മെനു ഹിറ്റാണ്. അതുതന്നെ തുടരാനാണ് പ്ലാന്‍.'' എന്തിന് വെറുതെ മെനുവില്‍ പരീക്ഷണം നടത്തണം. ഇന്ന് ആളുകള്‍ക്ക് ഇതൊക്കെ ഇഷ്ടമാണ്. സീറ്റെല്ലാം എപ്പോഴും നിറയാനുള്ള ആളുകളുണ്ട്. പരീക്ഷണം നടത്തി ജനങ്ങളെ അകറ്റണോ? ഇതായിരുന്നു സുഹൃത്തിന്റെ സംശയം.

എന്നും സേഫ് സോണില്‍ നില്‍ക്കാന്‍ പറ്റുമോ?

നമ്മുടെ നഗരങ്ങളില്‍ പല ഭക്ഷണശാലകളും ഹിറ്റായി നില്‍ക്കുന്നത് കണ്ടിട്ടില്ലേ? അവിടുത്തെ ചില വിഭവങ്ങള്‍ ആസ്വദിക്കാന്‍ ആളുകള്‍ തിക്കിത്തിരക്കും. പക്ഷേ കുറച്ചുനാള്‍ കഴിയുമ്പോള്‍ അവിടേക്കുള്ള ജനപ്രവാഹം കുറയും. എന്തുകൊണ്ടാണിത്? ഹിറ്റായ വിഭവങ്ങളെ വിട്ട് പരീക്ഷണങ്ങള്‍ നടത്താനുള്ള വിമുഖതയാണ് ഇതിന് കാരണം.

ഒരു സംരംഭകന്റെ കാര്യമെടുത്താന്‍ സേഫ് സോണില്‍ നിന്നുള്ള യാത്ര അങ്ങേയറ്റം അപകടകരമാണ്. ചരിത്രത്തില്‍ പല ഉദാഹരണങ്ങളുമുണ്ട് ഇതിന് തെളിവായി. ഒരു കാലത്ത് കോപ്പി മെഷീന്‍ വിപണിയിലെ മുടിചൂടാമന്നന്മാരായിരുന്നു സിറോക്‌സ്. ഫോട്ടോകോപ്പിയിംഗ് സെന്ററുകളിലെല്ലാം സിറോക്‌സ് മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. പക്ഷേ ഓഫീസുകളുടെയും വീടുകളിലെയും മേശപ്പുറത്ത് സ്ഥാനം പിടിച്ച ഫോട്ടോകോപ്പിയര്‍ കാനന്റേതായിരുന്നു.

വലിയ മെഷീനുകള്‍ നിര്‍മിച്ച സിറോക്‌സ് ചെറിയ മെഷീനുകളുടെ ഈ വിപണിയുടെ സാധ്യതകള്‍ കണ്ടറിഞ്ഞില്ല. അതിലേക്ക് കടന്നെത്തിയുമില്ല. ഫലമോ കാനന്‍ ആ വിപണിയിലെ നായകരായി.

ഉല്‍പ്പന്നത്തിന്/സേവനത്തിന് ആവശ്യക്കാരേറെയുണ്ടെങ്കില്‍ ആ വഴിതന്നെ മുന്നോട്ട് പോകാമെന്ന് ചിന്തിക്കരുത്. എപ്പോഴും പുതിയ ചില കാര്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ടേയിരിക്കുക. വിപണി മാറുകയാണ്. ടെക്‌നോളജി മാറുകയാണ്. ഉപഭോക്താക്കളും മാറുന്നു.

ഇന്ന് കൈനിറയെ ബിസിനസ് കിട്ടുന്നതുകൊണ്ട് ഭാവിയും ശോഭനമാകുമെന്ന് കരുതുന്നത് വിഡ്ഢിത്തമാവും. സേഫ് സോണില്‍ തന്നെ തുടരണോ അതോ പുതിയ വിപണികളിലേക്ക് ധൈര്യപൂര്‍വം, പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ട് കടന്നുചെല്ലണമോയെന്നത് നിങ്ങളുടെ മാത്രം തിരഞ്ഞെടുപ്പാണ്. പക്ഷേ സേഫ് സോണ്‍ എക്കാലവും സുരക്ഷിതമല്ലെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com