Begin typing your search above and press return to search.
മുത്തൂറ്റ് മിനി: യുവത്വം കരുത്താക്കി ഉയരങ്ങളിലേക്ക്
പതിറ്റാണ്ടുകളുടെ പാരമ്പര്യം, യുവത്വത്തിന്റെ ഊര്‍ജം- ഇത് മുത്തൂറ്റ് മിനി ഫിനാന്‍സിേയഴ്‌സ് ലിമിറ്റഡ്. സ്വര്‍ണപ്പണയ വായ്പാ രംഗത്തെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനിയെന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മുത്തൂറ്റ് മിനി ഫിനാന്‍സിേയഴ്‌സ് ലിമിറ്റഡ് അടുത്തിടെ രാജ്യത്തിന്റെ സാമ്പത്തിക സിരാകേന്ദ്രമായ മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ (ബികെസി) പുതിയ ഓഫീസ് തുറന്ന് തന്ത്രപരമായ മറ്റൊരു ചുവടുവെയ്പ്പ് കൂടി നടത്തിയിരിക്കുകയാണ്. കൂടുതല്‍ പുതിയ ഇടപാടുകാരിലേക്ക് എത്താനും റെഗുലേറ്ററി സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റനേകം ഏജന്‍സികളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ഉള്‍പ്പെടെ നിരവധി ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് മുത്തൂറ്റ് മിനി പുതിയ ഓഫീസ് തുറന്നിരിക്കുന്നത്.
2016ല്‍ പിതാവ് റോയ് എം മുത്തൂറ്റിന്റെ പിന്‍ഗാമിയായി മുത്തൂറ്റ് മിനിയുടെ നേതൃപദവി ഏറ്റെടുത്ത യുവസാരഥി മാത്യു മുത്തൂറ്റിന്റെ ചടുലമായ നീക്കങ്ങളില്‍ ഒന്നു മാത്രമാണിത്. 2027ല്‍ ഇടപാടുകാരുടെ എണ്ണത്തിലും ശാഖകളുടെ എണ്ണത്തിലും ബിസിനസിലും കൂടുതല്‍ ഉയരങ്ങള്‍ ലക്ഷ്യമിടുന്ന മുത്തൂറ്റ് മിനി, ക്രെഡിറ്റ് റേറ്റിംഗില്‍ അടക്കം ഒട്ടനവധി രംഗങ്ങളില്‍ സമീപ കാലത്ത് ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. മുത്തൂറ്റ് മിനിക്ക് രാജ്യത്തെ 11 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലായി 917 ശാഖകളുമുണ്ട്.
ET Now Conclave 2024ലെ ബെസ്റ്റ് ബിഎഫ്എസ്‌ഐ അവാര്‍ഡിന് മുത്തൂറ്റ് മിനി അര്‍ഹമായിരുന്നു. മുത്തൂറ്റ് മിനി മാനേജിംഗ് ഡയറക്റ്റര്‍ മാത്യു മുത്തൂറ്റ്, സിഇഒ പി.ഇ. മത്തായി എന്നിവര്‍ക്ക് ET Now Conclave 2024ല്‍ വെച്ച് മോസ്റ്റ് പ്രോമിസിംഗ് ബിസിനസ് ലീഡേഴ്‌സ് ഓഫ് ഏഷ്യ 2024 പുരസ്‌കാരവും ലഭിച്ചിരുന്നു.
സാമ്പത്തിക അഭിവൃദ്ധിയിലേക്ക് ഒരു കൈത്താങ്ങ്
സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ നല്‍കി ശാക്തീകരിക്കുക എന്നതാണ് മുത്തൂറ്റ് മിനിയുടെ പ്രഖ്യാപിത ലക്ഷ്യം. ''ഞങ്ങളുടെ സ്ഥാപകന്‍, അന്തരിച്ച എം. മാത്യു മുത്തൂറ്റ് എന്നും ഊന്നിപ്പറഞ്ഞിരുന്ന വിശ്വാസ്യത, സാമൂഹ്യ സേവനതല്‍പ്പരത എന്നിവയിലെല്ലാം അടിയുറച്ചാണ് ഇന്നും മുത്തൂറ്റ് മിനി സഞ്ചരിക്കുന്നത്. സാമ്പത്തിക സേവനങ്ങള്‍ വ്യക്തികളെ ശാക്തീകരിക്കാനും സമൂഹത്തെ ഉന്നതിയിലേക്ക് നയിക്കാനും ഉതകുന്നതാകണമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.
ഞങ്ങള്‍ എടുക്കുന്ന ഏതൊരു തീരുമാനവും ഇടപാടുകാര്‍ക്ക് ഗുണകരമാകുന്നതും ഞങ്ങള്‍ സേവനം നല്‍കുന്ന സമൂഹത്തിന് മെച്ചമാകുന്നതുമാകണമെന്ന നിര്‍ബന്ധവുമുണ്ട്. ഈ മൂല്യങ്ങളുടെ അടിത്തറയില്‍ നിന്നാണ് മുത്തൂറ്റ് മിനി കെട്ടിപ്പടുത്തിരിക്കുന്നത്,'' മാനേജിംഗ് ഡയറക്റ്റര്‍ മാത്യു മുത്തൂറ്റ് പറയുന്നു.
ഇടപാടുകാര്‍ക്ക് അവരുടെ വ്യത്യസ്ത ജീവിതഘട്ടങ്ങളിലെ ആവശ്യങ്ങള്‍ക്ക് ഉതകുന്ന വിധമുള്ളസേവനങ്ങളുടെ നീണ്ട നിരയാണ് മുത്തൂറ്റ് മിനിയുടെ ഓരോ ശാഖയില്‍ നിന്നും ലഭിക്കുന്നത്. സ്വര്‍ണപ്പണയ വായ്പ, ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍, മണി ട്രാന്‍സ്ഫര്‍ സേവനങ്ങള്‍, വെല്‍ത്ത് മാനേജ്‌മെന്റ് സേവനങ്ങള്‍ തുടങ്ങിയവയെല്ലാം അതില്‍പ്പെടും. ഇതിനെല്ലാം പുറമെ ഫിനാന്‍ഷ്യല്‍ അഡൈ്വസറി സേവനങ്ങളും ഇടപാടുകാരുടെ സവിശേഷ ആവശ്യങ്ങള്‍ അറിഞ്ഞുള്ള തികച്ചും കസ്റ്റമൈസ്ഡായ വായ്പാ ഉല്‍പ്പന്നങ്ങളും മുത്തൂറ്റ് മിനി ലഭ്യമാക്കുന്നു.
''ഓരോ ഇടപാടുകാരനും വേണ്ട എല്ലാവിധ സാമ്പത്തിക സേവനങ്ങളും ഒരു കുടക്കീഴില്‍, അതും എളുപ്പത്തില്‍ ലഭിക്കും വിധം നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,'' മാത്യു മുത്തൂറ്റ് പറയുന്നു.
ഇടപാടുകാരുടെ സൗകര്യം പരിഗണിച്ച് സ്വര്‍ണപ്പണയ രംഗത്ത് തന്നെ വൈവിധ്യമാര്‍ന്ന നിരവധി വായ്പാ പദ്ധതികള്‍ മുത്തൂറ്റ് മിനിക്കുണ്ട്. അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ഹ്രസ്വകാല വായ്പകള്‍, വലിയ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കാനായി ദീര്‍ഘകാല വായ്പകള്‍, ഇടപാടുകാരുടെ സൗകര്യാര്‍ത്ഥമുള്ള തിരിച്ചടവ് പ്ലാനുകള്‍ എന്നിവയെല്ലാം ഇടപാടുകളുടെ വിഭിന്ന താല്‍പ്പര്യങ്ങളെ മുന്നില്‍ക്കണ്ടുള്ളവയാണ്.
സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവരുടെ ജീവിതത്തില്‍ അര്‍ത്ഥപൂര്‍ണമായ സ്വാധീനം ചെലുത്തുകയാണ് തങ്ങളുടെ പ്രാഥമിക ദൗത്യമെന്ന് മുത്തൂറ്റ് മിനിയുടെ സാരഥികള്‍ പറയുന്നു.
''പരമ്പരാഗത ബാങ്കിംഗ് സേവനങ്ങള്‍ ഇപ്പോഴും നേടിയെടുക്കാന്‍ പറ്റാത്ത താഴ്ന്ന വരുമാനക്കാരായ വ്യക്തികളും കുടുംബങ്ങളുമുണ്ട്. അവര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കി, അവരുടെ ജീവിതത്തില്‍ അര്‍ത്ഥപൂര്‍ണമായ ഇടപെടല്‍ നടത്താനാണ് ഞങ്ങള്‍ എന്നും ശ്രമിക്കുന്നത്.
ഞങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളിലും ഊന്നല്‍ നല്‍കുന്നത് സമൂഹത്തിന്റെ അരികിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്കാണ്. സാമ്പത്തിക സേവനങ്ങളുടെ ദൗത്യം സാമൂഹിക ഉന്നമനമാണെന്ന തിരിച്ചറിവാണ് ഞങ്ങളെ നയിക്കുന്നത്,'' മാത്യു മുത്തൂറ്റ് പറയുന്നു.
സുസജ്ജമായ പ്രൊഫഷണല്‍ സംവിധാനം
കെട്ടുറപ്പുള്ള പ്രൊഫഷണല്‍ സംവിധാനമാണ് മുത്തൂറ്റ് മിനിയുടേത്. നിസി മാത്യുവാണ് കമ്പനിയുടെ ചെയര്‍പേഴ്‌സണും ഹോള്‍ടൈം ഡയറക്റ്ററും. യുവ സാരഥിയായ മാത്യു മുത്തൂറ്റിനൊപ്പം നേതൃനിരയില്‍ പി.ഇ. മത്തായി (ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍), ശ്രീജില്‍ എം (ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍), ആന്‍ മേരി ജോര്‍ജ് (ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍), കെ.എസ്. സ്മിത (കമ്പനി സെക്രട്ടറി), പോള്‍ വി.എല്‍ (ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍) എന്നിവരാണുള്ളത്. അനുഭവസമ്പത്തും യുവത്വവും ഒരുപോലെ സമന്വയിക്കുന്ന ഈ ടീമാണ് മുത്തൂറ്റ് മിനിയെ വലിയ ലക്ഷ്യങ്ങളിലേക്ക് നയിക്കുന്നത്.
ഐപിഒ ഉള്‍പ്പെടെയുള്ള കാര്യങ്ങളും മുന്‍നിര്‍ത്തിയുള്ള വിപുലീകരണ പദ്ധതികളാണ് മുത്തൂറ്റ് മിനി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നൂതനമായ സേവനങ്ങളും ക്രിയാത്മകമായ ഇടപെടലുകളും കൊണ്ട് വലിയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനാകുമെന്ന പ്രതീക്ഷയാണ് മുത്തൂറ്റ് മിനിയുടെ സാരഥികള്‍ പങ്കുവെയ്ക്കുന്നത്.
'ഞങ്ങള്‍ വളരും, കൂടുതല്‍ ജനങ്ങളിലേക്ക്, കൂടുതല്‍ സേവനങ്ങളുമായി': മാത്യു മുത്തൂറ്റ്
രാജ്യത്തെ സ്വര്‍ണ വായ്പാ രംഗത്തെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ സാരഥികള്‍ക്കിടയില്‍ മുത്തൂറ്റ് മിനി ഫിനാന്‍സിേയഴ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ മാത്യു മുത്തൂറ്റിനെ വേറിട്ട് നിര്‍ത്തുന്നൊരു ഘടകമുണ്ട്. ഈ മേഖലയിലെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഡിയാണ് മാത്യു മുത്തൂറ്റ്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ മാസ്റ്റേഴ്‌സ് എടുത്ത മാത്യു മുത്തൂറ്റ് 2016ലാണ് കമ്പനിയുടെ നേതൃപദവിയിലെത്തിയത്. മുത്തൂറ്റ് കുടുംബത്തിന്റെ നാലാം തലമുറക്കാരനായ മാത്യു മുത്തൂറ്റ് സ്വര്‍ണപ്പണയ വായ്പാ രംഗത്തെ സാധ്യതകളെയും വെല്ലുവിളികളെയും മുത്തൂറ്റ് മിനിയുടെ ഭാവി പദ്ധതികളെയും കുറിച്ച് സംസാരിക്കുന്നു.
സ്വര്‍ണപ്പണയ വായ്പാ രംഗത്തെ എന്‍ബിഎഫ്സികള്‍ക്ക് മുന്നിലെ സാധ്യതകള്‍ എന്തൊക്കെയാണ്?
സാമ്പത്തിക ആവശ്യങ്ങള്‍ക്കായി എത്രയും വേഗത്തില്‍ വായ്പകള്‍ ലഭിക്കണമെന്നാണ് ഇപ്പോള്‍ ഏവരും ആഗ്രഹിക്കുന്നത്. മാത്രമല്ല, മുമ്പത്തേക്കാള്‍ കൂടുതല്‍ പേര്‍ ഇപ്പോള്‍ സ്വര്‍ണപ്പണയ വായ്പയിലേക്ക് തിരിയുന്നുമുണ്ട്. ഇത് മുത്തൂറ്റ് മിനി പോലെ സ്വര്‍ണ വായ്പാ രംഗത്ത് വിശ്വാസ്യതയും ബ്രാന്‍ഡ് പ്രതിച്ഛായയുമുള്ള എന്‍ബിഎഫ്സികള്‍ക്ക് ഗുണകരമാണ്. പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യവും വിശ്വാസ്യതയും കരുത്താക്കി സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും വേണ്ട സാമ്പത്തിക പിന്തുണയാണ് മുത്തൂറ്റ് മിനി നല്‍കിവരുന്നത്. ഇടപാടുകാരുടെ മാറിവരുന്ന താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി നൂതന സേവനങ്ങള്‍ നല്‍കുക വഴി സുസ്ഥിരമായ വളര്‍ച്ച ഈ രംഗത്ത് ഞങ്ങള്‍ക്ക് നേടാനാകുമെന്നും പ്രതീക്ഷിക്കുന്നു.
സ്വര്‍ണ വിലയിലെ ചാഞ്ചാട്ടങ്ങള്‍ എങ്ങനെയാണ് സ്വാധീനിക്കുന്നത്?
സ്വര്‍ണ വിലയിലെ ചാഞ്ചാട്ടങ്ങള്‍ സ്വര്‍ണപ്പണയ വായ്പാ രംഗത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണ വില ഉയരുമ്പോള്‍ ഈട് നല്‍കുന്ന ആഭരണത്തിന്റെ മൂല്യമനുസരിച്ച് വായ്പാ തുകയിലും വര്‍ധനയുണ്ടാകും. വില കുറയുമ്പോള്‍ ഈട് നല്‍കുന്ന ആഭരണത്തിന്റെ മൂല്യത്തിലും അത് പ്രതിഫലിക്കും. വായ്പാ തുകയും കുറയും. ആഭരണത്തിന്റെ മൂല്യമനുസരിച്ചുള്ള വായ്പാ തുകയില്‍ (ലോണ്‍ ടു വാല്യു- എല്‍ടിവി) കര്‍ശന നിബന്ധനകള്‍ പാലിച്ചുകൊണ്ടാണ് സ്വര്‍ണ വില ചാഞ്ചാട്ടത്തിന്റെ റിസ്‌ക് കുറയ്ക്കുന്നത്.
സ്വര്‍ണപ്പണയ വായ്പാ രംഗത്തെ എന്‍ബിഎഫ്സികള്‍ക്കു മുന്നിലെ വെല്ലുവിളികള്‍ എന്തൊക്കെയാണ്?
കര്‍ശനമായ മാനദണ്ഡങ്ങളാണ് ഈ രംഗത്തുള്ളത്. ഇത് അണുവിട ചലിക്കാത്ത വിധം പാലിക്കണം. സംഘടിത-അസംഘടിത മേഖലകളില്‍ നിന്ന് ശക്തമായ മത്സരമുണ്ട്. പിന്നെ വിപണിയിലെ അസ്ഥിരതകളും. കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഒട്ടേറെ വിഭവസമ്പത്ത് വേണം. നിരന്തരമായ ഇന്നൊവേഷന്‍ കൊണ്ടും നല്‍കുന്ന സേവനങ്ങളുടെ നിലവാരം അനുദിനം മെച്ചപ്പെടുത്തിക്കൊണ്ടും മാത്രമേ മത്സരങ്ങളെ അതിജീവിക്കാനാകുകയുള്ളൂ. സ്വര്‍ണ വിലയിലെ ചലനങ്ങളും വിപണിയിലെ അസ്ഥിരതകളും വായ്പാ ആവശ്യങ്ങളെയും തിരിച്ചടവുകളെയും സ്വാധീനിക്കുന്നുണ്ട്. പ്രവര്‍ത്തന മികവ് ആര്‍ജിച്ചും സാധ്യമായത്ര സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളിച്ചും ഇടപാടുകാരുമായി സുദൃഢമായ ബന്ധം വളര്‍ത്തിയുമൊക്കെ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് പോകുന്നതിനാണ് ഞങ്ങള്‍ ശ്രദ്ധിക്കുന്നത്.
റിസര്‍വ് ബാങ്ക് എന്‍ബിഎഫ്സികള്‍ക്ക് കൊണ്ടുവന്നിരിക്കുന്ന കര്‍ശന നിബന്ധനകള്‍ അങ്ങേയറ്റം സുതാര്യതയും പ്രവര്‍ത്തനമികവും ഈ രംഗത്ത് കൊണ്ടുവരാന്‍ സഹായിച്ചിട്ടുണ്ട്. ഇത് ഇടപാടുകാര്‍ക്ക് ഏറെ ഗുണവുമാണ്.
എന്‍ബിഎഫ്‌സികളുടെ എന്‍സിഡി (ഓഹരികളാക്കി മാറ്റാന്‍ പറ്റാത്ത കടപ്പത്രങ്ങള്‍) കളില്‍ നിക്ഷേപിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?
ആദ്യം നോക്കേണ്ടത് എന്‍ബിഎഫ്‌സിയുടെ സാമ്പത്തിക ആരോഗ്യമാണ്. ക്രെഡിറ്റ് റേറ്റിംഗ്, ഇതുവരെയുള്ള പ്രവര്‍ത്തനം, ലാഭക്ഷമത എന്നിവയെല്ലാം നോക്കണം. കമ്പനിയുടെ ബിസിനസ് മോഡല്‍ വിലയിരുത്തണം. വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുന്നതുകൊണ്ട് വലിയ റിസ്‌കിയായ നിക്ഷേപമൊക്കെയാണോ കമ്പനികള്‍ നടത്തിയിരിക്കുന്നതെന്നും നോക്കണം. റെഗുലേറ്ററി മാറ്റങ്ങള്‍ ഒരു സാധാരണ സംഭവമാണ്. കര്‍ശനമായി ഇവ പാലിക്കുന്നവരാണോയെന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. അതിന് ശേഷം എന്‍സിഡിയുടെ പലിശ നിരക്ക്, കാലാവധി, തിരിച്ചടവ് മാര്‍ഗങ്ങള്‍ എന്നിവയെല്ലാം നോക്കണം.
നിക്ഷേപ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മുത്തൂറ്റ് മിനി സ്വീകരിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്?
അങ്ങേയറ്റം സുതാര്യത ഇക്കാര്യത്തില്‍ ഞങ്ങള്‍ പുലര്‍ത്തുന്നുണ്ട്. നിക്ഷേപകര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുന്നതിന് തന്നെയാണ് എന്നും മുന്‍തൂക്കം നല്‍കുന്നത്. കാലാവധിയെത്തുന്ന എന്‍സിഡികള്‍ പിന്‍വലിക്കാനെത്തുന്ന ഇടപാടുകാര്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്നത് ഞങ്ങളുടെ നയമാണ്. നിക്ഷേപകരുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതില്‍ ഞങ്ങള്‍ ഏതറ്റം വരെയും പോകും. അതുകൊണ്ട് തന്നെ നിക്ഷേപസമൂഹം ദീര്‍ഘകാലം ഞങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നുമുണ്ട്.
മുത്തൂറ്റ് മിനിയുടെ ലക്ഷ്യമെന്താണ്?
2027 ഓടെ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇടപാടുകാരുടെ എണ്ണം 75 ലക്ഷമാക്കുകയാണ് ലക്ഷ്യം. ശാഖകളുടെ എണ്ണം 1400ലെത്തിക്കണം. കൈകാര്യം ചെയ്യുന്ന ആസ്തി 7,500 കോടി രൂപയാക്കണം. 400 കോടി ലാഭമാണ് ലക്ഷ്യം. 2027ല്‍ മൊത്തം ജീവനക്കാരുടെ എണ്ണം 7000മായി ഉയര്‍ത്തും. രാജ്യത്തെ സാന്നിധ്യം ശക്തമാക്കി കൂടുതല്‍ പേരിലേക്ക് സാമ്പത്തിക സേവനങ്ങള്‍ എത്തിക്കുക എന്ന വിശാലമായ കാഴ്ചപ്പാടാണ് ഇതിന് പിന്നിലുള്ളത്.
മാത്യുവിന്റെ യുവത്വം മുത്തൂറ്റ് മിനിയുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നുണ്ട്?
പ്രവര്‍ത്തനങ്ങളില്‍ പുതുമയുള്ള കാഴ്ചപ്പാടും ഇന്നൊവേറ്റീവായ സമീപനവും കൊണ്ടുവരാന്‍ സഹായിച്ചിട്ടുണ്ട്. അനുഭവസമ്പത്തുള്ളവരും യുവത്വവും ഒരുപോലെ ഒന്നിക്കുന്നതാണ് മുത്തൂറ്റ് മിനി ടീം. കമ്പനിയുടെ ശരാശരി പ്രായം താരതമ്യേന കുറവായത് ക്രിയാത്മകത വളര്‍ത്തുന്ന, മാറ്റങ്ങളോട് അതിവേഗം ഇഴുകിച്ചേരാന്‍ പറ്റുന്ന പരിതസ്ഥിതി സൃഷ്ടിച്ചിട്ടുണ്ട്.
താങ്കള്‍ എങ്ങനെയാണ് ടീമിനെ പ്രചോദിപ്പിക്കുന്നത്?
ടീമംഗങ്ങളില്‍ ഓരോരുത്തരിലും ഉടമസ്ഥതാവകാശം തോന്നിപ്പിക്കുന്ന, അവരെ ശാക്തീകരിക്കുന്ന ഒരു സംസ്‌കാരമാണ് ഇവിടെ വളര്‍ത്തിയെടുത്തിരിക്കുന്നത്. തങ്ങള്‍ ഓരോരുത്തരും കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ അനിവാര്യരാണെന്ന തോന്നല്‍ ടീമംഗങ്ങള്‍ക്കുണ്ട്. അവരുടെ വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മൂല്യം കല്‍പ്പിക്കപ്പെടുന്നുണ്ടെന്നും അവര്‍ക്കറിയാം. ആശയങ്ങള്‍ തുറന്ന് പറയാനും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാനും പറ്റുന്ന അന്തരീക്ഷം ഒരുക്കിക്കൊടുത്തിരിക്കുന്നു. ഓരോ വ്യക്തിയുടെയും സംഭാവനകളെ അംഗീകരിക്കുക, ചെറുതോ വലുതോ ആയ എല്ലാ നേട്ടങ്ങളും ആഘോഷിക്കുക എന്നിവയൊക്കെ എന്റെ ലീഡര്‍ഷിപ്പ് ശൈലിയുടെ ഭാഗമാണ്. ടീമംഗങ്ങള്‍ പ്രൊഫഷണല്‍ മികവ് ആര്‍ജിക്കണമെന്ന ലക്ഷ്യമുണ്ട്. അവരുടെ നൈപുണ്യ വികസനത്തിന് വേണ്ട അവസരങ്ങള്‍ ലഭ്യമാക്കും. അങ്ങേയറ്റം പ്രചോദിതമായൊരു ടീമിന് മാത്രമേ പ്രസ്ഥാനത്തെ വിജയത്തിലേക്ക് നയിക്കാനാവൂ. അതിനുള്ള സാഹചര്യങ്ങളാണ് സൃഷ്ടിക്കുക.
വിദ്യകൊണ്ട് ശക്തരാക്കാന്‍ മുത്തൂറ്റ് മിനി
നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി അവരെ ആത്മവിശ്വാസത്തോടെ വിദ്യാലയങ്ങളിലേക്ക് അയച്ച് ശാക്തീകരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് മുത്തൂറ്റ് മിനിയുടെ സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പദ്ധതികളില്‍ പ്രധാനപ്പെട്ട ഒന്ന്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ 22,000ത്തിലേറെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട്ബുക്കുകള്‍, കുടകള്‍, സ്‌കൂള്‍ ബാഗുകള്‍, പഠനക്കിറ്റുകള്‍ എന്നിവയെല്ലാം ഈ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തിട്ടുണ്ട്.
ഗ്രാമീണ മേഖലയിലെ കര്‍ഷകര്‍ക്ക് സഹായഹസ്തമായി വളങ്ങളും പാല്‍പ്പാത്രങ്ങളും വിതരണം ചെയ്യുന്നു. ഇതുകൂടാതെ സ്വയംതൊഴില്‍ ചെയ്ത് ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിനായി ആയിരക്കണക്കിനാളുകള്‍ക്ക് തയ്യല്‍ മെഷീനും സൈക്കിളും വിതരണം ചെയ്തിട്ടുണ്ട്. ബംഗളൂരു, തമിഴ്‌നാട്, ഡല്‍ഹി, മുംബൈ റീജ്യണുകളിലായി ഒട്ടേറെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളാണ് മുത്തൂറ്റ് മിനി ചെയ്യുന്നത്.
സമൂഹത്തിലെ താഴേത്തട്ടിലുള്ളവരെ ശാക്തീകരിച്ച് വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ അവര്‍ക്ക് ധൈര്യം പകര്‍ന്ന് ജീവിത വിജയത്തിലേക്ക് നയിക്കുക എന്നതാണ് മുത്തൂറ്റ് മിനിയുടെ സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളുടെ അന്തഃസത്ത.
Next Story