സൗന്ദര്യസംരക്ഷണത്തിന് പ്രൗഢികൂട്ടാന്‍ നാച്ചുറല്‍സ് സിഗ്നേച്ചര്‍ സലൂണ്‍

ഇന്ത്യയിലെ അതിവേഗം വളരുന്ന ഫ്രാഞ്ചൈസി ബ്യൂട്ടി ചെയിനും സലൂണ്‍ ബ്രാന്‍ഡുമായ നാച്ചുറല്‍സിന്റെ കേരളത്തിലെ ആദ്യത്തെ സിഗ്നേച്ചര്‍ സലൂണ്‍ കൊച്ചിയില്‍. നാച്ചുറല്‍സ് ബ്രാന്‍ഡിന് കീഴില്‍ പ്രീമിയം ലക്ഷ്വറി വിഭാഗത്തിലെ കേരളത്തിലെ ആദ്യ യുണിസെക്‌സ് സലൂണ്‍ ആണ് ഇത്. കേരളത്തിലും ഇന്ത്യയില്‍ വിവിധ ഭാഗങ്ങളിലുമായി 700 ഓളം ഫ്രാഞ്ചൈസികളുള്ള ബ്രാന്‍ഡ് ആദ്യമായാണ് മറ്റൊരു കോര്‍പ്പറേറ്റ് ബ്രാന്‍ഡുമായി കൈകോര്‍ക്കുന്നത്.

അസ്വാനി ലച്മണ്‍ദാസ് ഗ്രൂപ്പിന്റെ ഫ്രാഞ്ചൈസിയില്‍ എറണാകുളം എം ജി റോഡിലെ സഹ്യാദ്രി ബില്‍ഡിംഗില്‍ റെയ്മണ്ട് സ്റ്റോറിന്റെ മുകളിലായിട്ടാണ് ബ്രാന്‍ഡിന്റെ ആദ്യ സിഗ്നേച്ചര്‍ സലൂണ്‍ ഒരുങ്ങിയിട്ടുള്ളത്. നാച്ചുറല്‍സ് സിഗ്നേച്ചര്‍ ബ്യുട്ടി സലൂണിന്റെ ഉദ്ഘാടനം മിസ്സ് കേരള ലക്ഷ്മി മേനോന്‍ നിര്‍വ്വഹിച്ചു.നാച്ചുറല്‍സ് സഹസ്ഥാപകനും സി ഇ ഒ യുമായ സി. കെ. കുമരവേല്‍ അധ്യക്ഷനായിരുന്നു. ''പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അസ്വാനി ലച്മണ്‍ദാസ് ഗ്രൂപ്പുമായി കൈകോര്‍ക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ധാരാളം പെരെ സംരംഭകരാക്കാന്‍ കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട് നാച്ചുറല്‍സ്, എന്നാല്‍ സംരംഭക രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അത്രയും വലിയൊരു ഗ്രൂപ്പുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് ഇതാദ്യമായാണ്.'' സി. കെ. കുമരവേല്‍ പറഞ്ഞു. തങ്ങളുടെ ജീവനക്കാര്‍ 'സ്‌മൈല്‍ പ്രൊവൈഡേഴ്‌സ്'ആണെന്നും അവര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന പുഞ്ചിരിയാണ് ബ്രാന്‍ഡിന്റെ കരുത്തെന്നും കുമരവേല്‍ വിശദമാക്കി.

ചടങ്ങില്‍ കെ എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ, നാച്ചുറല്‍സ് വൈസ് പ്രസിഡന്റ് ചാര്‍ളി മരിയാനൊ, ഫ്രാഞ്ചൈസി ഡയറക്ടര്‍മാരായ ദീപക് എല്‍. അസ്വാനി, ജ്യോതി ഡി. അസ്വാനി എന്നിവര്‍ സന്നിഹിതരായിരുന്നു.
സിഗ്നേച്ചര്‍ നല്‍കും പ്രൗഢഭംഗി
മറ്റുസലൂണുകളെ അപേക്ഷിച്ച് വിശാലവും അന്താരാഷ്ട്ര നിലവാരത്തിലും സജ്ജീകരിച്ചിരിക്കുന്ന ഈ ബ്യുട്ടി സലൂണില്‍ എല്ലാ അത്യാധുനിക സൗന്ദര്യസംരംക്ഷണ സേവനങ്ങളും ലഭ്യമായിരിക്കുന്നു. ചര്‍മ്മ സംരംക്ഷണത്തിനു പുറമെ ബ്രൈഡല്‍ മേക്കോവര്‍, ഹെയര്‍ സ്‌റ്റൈലിംഗ്, നെയില്‍ ആര്‍ട്ട്, സ്പാ തുടങ്ങി എല്ലാ ഹൈ-എന്‍ഡ് സേവനങ്ങളും ഇവിടെ സജ്ജമായിരിക്കും. മേക്കോവര്‍ മാത്രമല്ല ഉപഭോക്തൃസേവനത്തിലും ഗുണനിലവാരത്തിലും ഊന്നിയുള്ള പുതിയ വിഭാഗത്തിലേക്കാണ് തങ്ങള്‍ കടക്കുന്നതെന്ന് കമ്പനി അറിയിച്ചു.
ശക്തികേന്ദ്രങ്ങളായി വനിതകള്‍
നാച്ചുറല്‍സിന്റെ 400 ലധികം സലൂണുകളും വനിതകളുടെ നേതൃത്വത്തിലാണു നടക്കുന്നതെന്നും 2025 ടെ ഇത് 1000 മായി ഉയര്‍ത്താനാണ് പദ്ധതി. 2025ഓടെ ആകെ സലൂണുകള്‍ 3000 മായി വര്‍ധിപ്പിക്കുകയെന്നതാണു ലക്ഷ്യമെന്നും കുമരവേല്‍ പറഞ്ഞു. ഒരു ദേശീയ സൗന്ദര്യ ബ്രാന്‍ഡ് കെട്ടിപ്പടുക്കുന്നതോടോപ്പം വനിതാ സംരംഭകരെ ശാക്തീകരിക്കുന്നതിനും പ്രാധാന്യം നല്‍കുന്ന നാച്ചുറല്‍സ് കുടുംബത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള അസ്വാനി
ലച്മണ്‍ദാസ്
ബിസിനസ് ഗ്രൂപ്പിന്റെ കീഴില്‍ എറണാകുളത്തു പ്രവര്‍ത്തനം ആരംഭിച്ച നാച്ചുറല്‍സ് സിഗ്നേച്ചര്‍ സലൂണിലും തങ്ങളുടെ പാരമ്പര്യം നിലനിര്‍ത്തുമെന്ന് ദീപക് അസ്വാനിയും ജ്യോതി ഡി.അസ്വാനിയുംഅറിയിച്ചു.

ഫോട്ടോ ക്യാപഷ്ന്‍: നാച്ചുറല്‍സ് സിഗ്നേച്ചര്‍ ഷോറൂമിന്റെ ഉദ്ഘാടനം ലക്ഷ്മി മേനോന്‍ നിര്‍വഹിക്കുന്നു. നാച്ചുറല്‍സ് സഹസ്ഥാപകനും സി ഇ ഒ യുമായ സി. കെ. കുമരവേല്‍,വൈസ് പ്രസിഡന്റ് ചാര്‍ളി മരിയാനൊ, ഫ്രാഞ്ചൈസി ഡയറക്ടര്‍മാരായ ദീപക് എല്‍. അസ്വാനി, ജ്യോതി ഡി. അസ്വാനി എന്നിവര്‍ സമീപം (നാച്ചുറല്‍സ് സ്റ്റൈലിസ്റ്റുകള്‍ നിര്‍വഹിച്ച പൊന്നിയിന്‍ സെല്‍വന്‍ മേക്കോവറിലെ മോഡല്‍സിനെയും കാണാം)

Related Articles

Next Story

Videos

Share it