
രാജ്യത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ആറാമത്. കഴിഞ്ഞ വർഷത്തെ റാങ്കിംഗിനേക്കാൾ ഒരു പോയ്ന്റ് മുകളിലാണ് ഇത്തവണത്തെ സ്ഥാനം. നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച് (NCAER) പുറത്തുവിട്ട സ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് പോട്ടെൻഷ്യൽ ഇൻഡക്സ് (N-SIPI 2018) പ്രകാരം ഡൽഹിയാണ് ഏറ്റവും മുന്നിൽ. തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്.
സംസ്ഥാനങ്ങളുടെ മത്സരക്ഷമത, നിക്ഷേപാന്തരീക്ഷം എന്നിവയെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്.
2017 ലെ റാങ്കിംഗുമായി താരതമ്യപ്പെടുത്തുമ്പോൾ പശ്ചിമ ബംഗാൾ, തമിഴ്നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ റാങ്കിംഗ് മെച്ചപ്പെടു ത്തിയിരിക്കുന്നത്.
സ്ഥല ലഭ്യത, അനുമതി എന്നിവയെ സംബന്ധിച്ച വിഭാഗത്തിൽ കേരളം റാങ്കിംഗ് മെച്ചപ്പെടുത് തിയിട്ടുണ്ട്.
സർവെയിലെ കണ്ടെത്തലുകൾ അനുസരിച്ച് 2018ൽ ബിസിനസുകൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ ഇവയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine