

ഓഫീസ് ചെയറുകള്‍ വെറും ഇരിപ്പിടങ്ങള്‍ മാത്രമല്ല, ആശയങ്ങള്‍ പിറക്കുകയും സുപ്രധാന തീരുമാനങ്ങള്‍ എടുക്കുകയും, കൂടാതെ ബിസിനസ് മുന്നോട്ട് നയിക്കപ്പെടുകയും ചെയ്യുന്നവ കൂടിയാണ്. ഈ തിരിച്ചറിവില്‍ നിന്നാണ് കോഴിക്കോട് ആസ്ഥാനമായുള്ള നെക്സിറ്റ് (Nexsit) പ്രീമിയം ഓഫീസ് ഫര്‍ണിച്ചര്‍ മാനുഫാക്ചറേഴ്സിന്റെ തുടക്കം.
നാല് ചുവരുകളും കുറച്ച് ഫര്‍ണിച്ചറും എന്നതിലുപരി ഏതൊരു വര്‍ക്ക് സ്പേസും എങ്ങനെ കാണപ്പെടുന്നു, എങ്ങനെ അനുഭവപ്പെടുന്നു എന്നതും പ്രധാനമാണെന്ന് നെക്സിറ്റ് വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കഫേകള്‍ തുടങ്ങി വിവിധ മേഖലകളിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കാന്‍ തുടങ്ങിയത്. ഗുണനിലവാരത്തിനൊപ്പംമികച്ച രൂപകല്‍പനയും പ്രവര്‍ത്തനവും ഉറപ്പുനല്‍കുന്നവയാണ് നെക്സിറ്റ് ഉല്‍പന്നങ്ങളെന്ന് സാരഥികളായ സുബൈറും ഷിജുവും പറയുന്നു.
2024ല്‍ കോഴിക്കോട് ആസ്ഥാനമായാണ് നെക്സിറ്റ് ആരംഭിച്ചത്. മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരുടെ പ്രയാസങ്ങളും സൗകര്യങ്ങളും മനസിലാക്കിയാണ് ഓരോ ഫര്‍ണിച്ചറുകളും ഇവിടെ ഒരുക്കുന്നതെന്നാണ് കമ്പനി പറയുന്നത്. കോഴിക്കോടിന് പുറമെ കൊച്ചി, ബംഗളൂരു തുടങ്ങിയ വിപണികളിലും നെക്സിറ്റ് ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.
സുബൈറും ഷിജുവും കോര്‍പറേറ്റ് മേഖലയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് നെക്സിറ്റിലൂടെ സ്വന്തം സംരംഭം എന്ന സ്വപ്നത്തിലേക്ക് കടക്കുന്നത്. കോര്‍പറേറ്റ് മേഖലയില്‍ ജോലി ചെയ്തിരുന്ന കാലത്ത് നേരിട്ട് കണ്ടതും അനുഭവിച്ചതുമായ നിരവധി സാഹചര്യങ്ങളാണ് ഓഫീസ് ഫര്‍ണിച്ചര്‍ രംഗത്തേക്ക് കടന്നുവരാനുള്ള ചിന്തക്ക് പിന്നില്‍.
ഓഫീസുകള്‍ കേവലം ജോലി ചെയ്യാനുള്ള ഇടങ്ങളല്ലെന്നും ദിവസത്തിന്റെ വലിയൊരു ഭാഗം അവിടെ ചെലവഴിക്കുന്ന മനുഷ്യര്‍ പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും പ്രതീക്ഷകളിലൂടെയും വികാരങ്ങളിലൂടെയും കടന്നുപോകുന്നുണ്ടെന്നും സാരഥികള്‍ക്ക് അടുത്തറിഞ്ഞ് മനസിലാക്കാന്‍ കഴിഞ്ഞു.
ആ അനുഭവങ്ങളില്‍ നിന്നാണ് ഒരു നല്ല വര്‍ക്ക് സ്‌പേസ് മനുഷ്യന്റെ ജോലിയെ മാത്രമല്ല, അവന്റെ അനുഭവത്തെയും സ്വാധീനിക്കുന്നുണ്ടെന്ന തിരിച്ചറിവുണ്ടായത്. മനുഷ്യരുടെ ഈ വ്യത്യസ്ത വികാരങ്ങള്‍ക്കിടയില്‍ കംഫര്‍ട്ടിന് വലിയ സ്ഥാനമുണ്ടെന്ന ബോധ്യമാണ് പരിചയമുള്ള കോര്‍പറേറ്റ് ലോകത്തുനിന്ന് മാറി, ഓഫീസ് ഫര്‍ണിച്ചര്‍ മേഖലയിലേക്ക് ഒരു പുതിയ കാഴ്ചപ്പാടുമായി കടന്നുവരാന്‍ പ്രേരിപ്പിച്ചതെന്ന് സ്ഥാപകര്‍ പറയുന്നു. അങ്ങനെ കണ്ടറിഞ്ഞ അനുഭവങ്ങളില്‍ നിന്ന് രൂപപ്പെട്ട ഒരു ആശയമാണ് ഇന്ന് നെക്സിറ്റ് എന്ന സംരംഭമായി വളര്‍ന്നിരിക്കുന്നത്.
പ്രോഡക്റ്റ് ഡെവലപ്മെന്റ്, ഡിസൈന്‍, സെയ്ല്‍സ്, മാര്‍ക്കറ്റിങ്, ബ്രാന്‍ഡിങ് തുടങ്ങി എല്ലാ മേഖലകളിലും ശ്രദ്ധയൂന്നിയാണ് നെക്സിറ്റിന്റെ മുന്നേറ്റം. യുവ സംരംഭകരായ സുബൈറിനും ഷിജുവിനുമൊപ്പം മികവുറ്റ ടീമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളിറക്കുന്നതിലൂടെ കൂടുതല്‍ വിപണികളിലേക്കെത്തി മുന്‍നിര ദേശീയ ബ്രാന്‍ഡായി മാറുകയെന്ന ലക്ഷ്യവുമായാണ് ടീം നെക്സിറ്റിന്റെ യാത്ര.
ഒക്ടോബര്‍ ആദ്യ ലക്കം ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്
Read DhanamOnline in English
Subscribe to Dhanam Magazine