പ്രവാസികള്‍ക്കായി നോര്‍ക്കയുടെ നിക്ഷേപക സംഗമം കൊച്ചിയില്‍

-പ്രവാസി സംരംഭകര്‍ക്ക് നിക്ഷേപങ്ങള്‍ നേടാന്‍ അവസരമൊരുക്കുന്ന നോര്‍ക്കയുടെ 'പ്രവാസി നിക്ഷേപക സംഗമം-2023' നവംബറില്‍ കൊച്ചിയില്‍ നടക്കും. കേരളത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കും പങ്കെടുക്കാം.

നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററാണ് സംഗമം സംഘടിപ്പിക്കുന്നത്. വേദിയും തീയതിയും പിന്നീട് പ്രഖ്യാപിക്കും. സംരംഭകര്‍ക്ക് നിക്ഷേപകര്‍ക്ക് മുന്നില്‍ ആശയങ്ങള്‍ അവതരിപ്പിക്കാനും ചര്‍ച്ചകളിലൂടെ നിക്ഷേപം നേടാനും അവസരമുണ്ടാകും.
പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 15ന് മുമ്പ് നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററില്‍ (NBFC) രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0471-2770534, 8592958677. ഇ-മെയില്‍: nbfc.norka@kerala.gov.in, nbfc.coordinator@gmail.com
വിശദ വിവരങ്ങള്‍ക്ക് : നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പര്‍: 1800 425 3939 (ഇന്ത്യ) 918802 012 345 (വിദേശത്ത് നിന്ന് വിളിക്കേണ്ട നമ്പര്‍, മിസ്ഡ് കോള്‍ സര്‍വീസ്).
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it