ഭയം നിങ്ങളെ അകറ്റുന്നുണ്ടോ?സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട 5 പ്രധാന കാര്യങ്ങള്‍

ഭയങ്ങളെ മറികടന്ന് വിജയകരമായ ബിസിനസ് ആരംഭിക്കാന്‍ 5 പ്രധാന മാര്‍ഗങ്ങള്‍
Woman Talking to Her Colleagues in a Meeting
Published on: 

സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുക എന്നത് പലരുടെയും സ്വപ്നമാണ്. എന്നാല്‍ ആശയങ്ങള്‍ മനസിലുണ്ടെങ്കിലും അത് പ്രവൃത്തിപഥത്തില്‍ എത്തിക്കാന്‍ പലരും മടിക്കാറുണ്ട്. പ്രത്യേകിച്ച്, വനിതാ സംരംഭകരില്‍ ഭൂരിഭാഗവും തുടക്കത്തില്‍ വലിയ ആശങ്കകളും അനിശ്ചിതത്വങ്ങളും നേരിടാറുണ്ട്.

ആത്മവിശ്വാസക്കുറവ്, സമയപരിമിതി, കുടുംബ പരമായ ഉത്തരവാദിത്തങ്ങള്‍, പരാജയപ്പെടുമോ എന്ന ഭയം, സാമ്പത്തിക-നികുതി കാര്യങ്ങളിലെ അറിവില്ലായ്മ തുടങ്ങി നിരവധി ചോദ്യങ്ങളാണ് തുടക്കത്തില്‍ സംരംഭകരുടെ മനസില്‍ ഉയര്‍ന്നുവരുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ആശങ്കകള്‍ നിങ്ങള്‍ക്കുമാത്രമുള്ളതല്ല. തുടക്കത്തില്‍ ഉണ്ടാകുന്ന ഇത്തരം ഭയങ്ങളെ മറികടന്ന് ബിസിനസ് വിജയിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ പരിശോധിക്കാം:

1. ചെറിയ ചുവടുകളോടെ ആരംഭിക്കുക

ഒരു വലിയ ലക്ഷ്യം ഒറ്റയടിക്ക് നേടിയെടുക്കാന്‍ ശ്രമിക്കുന്നത് മാനസിക സമ്മര്‍ദ്ദം കൂട്ടും. ബിസിനസ് ആശയങ്ങളെ വ്യക്തമായി പ്ലാന്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്. ജോലികളെ ചെറിയ ലക്ഷ്യങ്ങളായി തരംതിരിച്ച് ഓരോന്നായി പൂര്‍ത്തിയാക്കുക. ഇത് കാര്യങ്ങള്‍ എളുപ്പമാക്കാനും വ്യക്തത ലഭിക്കാനും സഹായിക്കും.

2. ഒബ്ജക്റ്റീവ് ഉപദേശങ്ങള്‍ കണ്ടെത്തുക

തുടക്കത്തില്‍ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അഭിപ്രായങ്ങള്‍ തേടുന്നത് സ്വാഭാവികമാണ്. എന്നാല്‍ പലപ്പോഴും നമ്മുടെ വികാരങ്ങളെ മാനിച്ചുമാത്രമായിരിക്കും അവര്‍ പ്രതികരിക്കുക. അതിനാല്‍ ബിസിനസ് രംഗത്തുള്ള പരിചയസമ്പന്നരായ ആളുകളോടോ ബിസിനസ് ഉപദേശകരോടോ (Business Advisers) ആശയങ്ങള്‍ പങ്കുവെച്ച് കൃത്യമായ വിലയിരുത്തല്‍ നടത്തുക.

3. നെറ്റ്വര്‍ക്കിംഗ് ശക്തമാക്കുക

സമാന ചിന്താഗതിയുള്ള മറ്റ് സംരംഭകരുമായി ബന്ധപ്പെടുന്നത് ബിസിനസ് വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. പ്രാദേശികമായ സംരംഭക കൂട്ടായ്മകളിലും നെറ്റ്വര്‍ക്കിംഗ് ഗ്രൂപ്പുകളിലും പങ്കാളികളാകുന്നത് വഴി പുതിയ അവസരങ്ങളും വിപണിയിലെ വിവരങ്ങളും മനസിലാക്കാന്‍ സാധിക്കും.

4. മുന്‍ഗണനകള്‍ നിശ്ചയിക്കുക

ഒരു ദിവസം ചെയ്യാവുന്ന കാര്യങ്ങള്‍ക്ക് പരിധിയുണ്ട്. അതിനാല്‍ ഏറ്റവും പ്രധാനപ്പെട്ട ജോലികള്‍ക്ക് ആദ്യം മുന്‍ഗണന നല്‍കുക. ബിസിനസ് വളര്‍ച്ചയെ സഹായിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, ആവശ്യമെങ്കില്‍ മറ്റ് ജോലികള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കാനും (Delegate) ശീലിക്കുക.

5. ചെറുതെങ്കിലും വിജയങ്ങള്‍ ആഘോഷിക്കുക

സംരംഭകത്വ യാത്രയില്‍ ഉണ്ടാകുന്ന ചെറിയ നേട്ടങ്ങളെപ്പോലും തിരിച്ചറിയുകയും ആഘോഷിക്കുകയും ചെയ്യുക. തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അതില്‍ നിന്ന് പഠിച്ച് മുന്നോട്ട് പോകാനുള്ള മനോഭാവമാണ് ഒരു മികച്ച സംരംഭകയ്ക്ക് ഉണ്ടാകേണ്ടത്.

നിങ്ങളുടെ പരിമിതികളെ തിരിച്ചറിഞ്ഞ്, ലഭ്യമായ പിന്തുണകളും നെറ്റ്വര്‍ക്കിംഗ് സംവിധാനങ്ങളും കൃത്യമായി വിനിയോഗിച്ചാല്‍ ഏതൊരു ആശയത്തെയും വിജയകരമായ ബിസിനസ് സംരംഭമാക്കി മാറ്റാന്‍ സാധിക്കും.

Struggling with self-doubt and fear of failure? Here is a practical guide for aspiring women entrepreneurs to take that crucial first step into the business world.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```