ഓസ്‌ട്രേലിയ ടു മാവേലിക്കര; ബേഡി ഫിലിപ്‌സ് എന്ന സംരംഭകന് പ്രചോദനമായത് ഫെയ്‌സ്ബുക്കിന്റെ വിജയകഥ

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ ഇന്ന് കേരളത്തില്‍ ധാരാളം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ 2014 ല്‍, ഈമേഖലയില്‍ വൈദഗ്ധ്യമുള്ളവര്‍ അധികം ഇല്ലാതിരുന്ന കാലത്ത് കേരളത്തില്‍ മാവേലിക്കരയില്‍ ഒരു ചെറു സംരംഭം ആരംഭിച്ചു. ബേഡി ഫിലിപ്‌സ് (Bedi Philips) എന്ന യുവ സംരംഭകന്റെ നേതൃത്വത്തില്‍ ആരംഭിച്ച സംരംഭത്തിന് പ്രതിസന്ധികളേറെ നേരിടേണ്ടി വന്നു. കോവിഡ് കാലത്താണല്ലോ വര്‍ക്ക് ഫ്രം ഹോമും ഡിജിറ്റല്‍ പേമെന്റുകളുമൊക്കെ എല്ലാവരിലേക്കുമെത്തിയത്. അത് വരെ അത്തരം ആശയങ്ങളുമായി വന്നിരുന്ന സ്റ്റാര്‍ട്ടപ്പുകളെയെല്ലാം അത്രകണ്ട് ശ്രദ്ധിച്ചിരുന്നില്ല ഇവിടുത്തെ വ്യവസായ മേഖല. എന്നാല്‍ ഓസ്‌ട്രേലിയന്‍ സാങ്കേതിക പരിജ്ഞാനത്തിന്റെ പിന്തുണയോടെ വിപണിയിലേക്ക് സധൈര്യം ഇറങ്ങാന്‍ ബേഡിക്ക് (Bedi Philips) സാധിച്ചു. ആ കഥയിങ്ങനെ.

2006 ല്‍ ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയിറങ്ങുമ്പോള്‍ ഡോ. സ്റ്റീഫന്‍ സ്റ്റോക്ക്‌വെല്‍ എന്ന അധ്യാപകന്‍ പറഞ്ഞ ചാറ്റിംഗിനും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിനായുമൊക്കെയായി ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്ന് പരീക്ഷിച്ച് വിജയിപ്പിച്ച ഫെയ്‌സ്ബുക്ക് എന്ന ഡിജിറ്റല്‍ മീഡിയവും ബേഡി ഫിലിപ്‌സിന്റെ (Bedi Philips) മനസ്സിലുണ്ടായിരുന്നു.
പിന്നീട് പഠനം പൂര്‍ത്തിയാക്കി ഓട്ടിസം ക്വീന്‍സ്‌ലാന്‍ഡില്‍ ഇന്റേണ്‍ഷിപ്പിന് കയറുമ്പോള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കളുമായി നിരന്തരം വേണ്ടി വന്നിരുന്ന കമ്യൂണിക്കേഷന്‍ പ്രശ്‌നങ്ങളായിരുന്നു. ആ പ്രശ്‌നം പരിഹരിക്കാന്‍ അവരെ കണക്റ്റ് ചെയ്യുന്ന വെബ്‌സൈറ്റും സോഷ്യല്‍മീഡിയയും ഒരുക്കി. ഈ ആശയം വിജയിച്ചു. ബിസിനസിലെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലേക്ക് കുറച്ച് സീരിയസ് ആയി പ്രവേശിച്ചതും അത്തരത്തിലാണ്.
പിന്നീട് ഇലനോയ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആര്‍ട്‌സ് ടെക്‌നോളജിയില്‍ മാസ്‌റ്റേഴ്‌സ് പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് കളരിക്കലിന്റെ നേതൃത്വത്തില്‍ യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ മീഡിയ ഇന്‍സൈറ്റില്‍ ജോലി ചെയ്തു. ചെറുകിടക്കാര്‍ മുതല്‍ കോര്‍പ്പറേറ്റുകള്‍ വരെ മികച്ച ക്ലയന്റുകളുമായി വ്യക്തിഗത ബന്ധം ആയപ്പോഴാണ് സ്വന്തമായൊരു ബ്രാന്‍ഡ് എന്ന ആശയവും വന്നത്. അത്തരത്തില്‍ പ്രായോഗികതയും അതിവേഗ ഡെലിവറിയും സംയോജിക്കുന്ന പദമായ പ്രാഗ്മാക്‌സ് (Pragmachs) എന്ന ബ്രാന്‍ഡ് രൂപീകരിച്ചു.
ഇന്ത്യയുടെ ഒരു കോണില്‍ ഇരുന്ന്, അതും ഗ്രാമപ്രദേശമായ മാവേലിക്കരയില്‍ നിന്നും സ്ഥലപരിമിതികളെ മറികടന്ന് വിവിധ സംരംഭങ്ങള്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കാന്‍ പ്രാഗ്മാക്‌സിന് കഴിഞ്ഞ്. വയനാട്ടിലെ തേന്‍ സംഭരണ സംരംഭങ്ങള്‍ക്ക് പോലും ഇടനിലക്കാരില്ലാതെ രാജ്യാന്തര മാര്‍ക്കറ്റിലെത്താന്‍ സഹായിക്കുന്ന ഡിജിറ്റല്‍ സേവനം നല്‍കുന്നതില്‍ പോലും പ്രാഗ്മാക്‌സിന് കഴിഞ്ഞു.
എംഎസ്എംഇ മേഖലയില്‍ 8 വര്‍ഷം
ഡിജിറ്റല്‍ ബ്രാന്‍ഡിംഗും മാര്‍ക്കറ്റിംഗുമൊക്കെ ഇലക്ഷന്‍ പ്രചാരണത്തിലൊന്നും അത്ര കണ്ട് ഉപയോഗിക്കാതിരുന്ന കാലഘട്ടത്തില്‍ പോലും അവ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ പ്രാഗ്മാക്‌സിന് കഴിഞ്ഞു.
2014ല്‍ കേരളത്തില്‍ ഡിജിറ്റല്‍ ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ വളരെ കുറവായിരുന്നു എന്നതും ബിസിനസ് വളര്‍ച്ചയ്ക്ക് സഹായകമായി. ആദ്യ വര്‍ഷങ്ങളില്‍ വലിയൊരു വിജയം കണ്ടില്ലെങ്കിലും Disruption & Dissemination എന്ന തന്ത്രവുമായി പ്രാഗ്മാക്‌സ് പിടിച്ചു നിന്നു. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം
ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ബിസിനസ് വളര്‍ച്ചയില്‍ അവരുടെ ഇന്‍ഹൗസ് ടീമിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ വിശ്വസ്തരായ ഡിജിറ്റല്‍ ടീം പോലെയാണ് പ്രാഗ്മാക്‌സ് പ്രവര്‍ത്തിക്കുന്നത്.
വിദഗ്ധ ടീം
ടൂറിസം, സോഫ്റ്റ്‌വെയര്‍, വിതരണം, വിദ്യാഭ്യാസം, iOT മാനുഫാക്‌റേഴ്‌സ്, ഇവന്റ് സര്‍വീസസ്, ഊര്‍ജ മേഖല, ഇ- കൊമേഴ്‌സ്, ടെസ്റ്റിംഗ് & സര്‍ട്ടിഫിക്കേഷന്‍ അങ്ങനെ നിരവധി മേഖലകളില്‍ പ്രാഗ്മാക്‌സിന് ഇന്ന് ക്ലയന്റ്‌സ് ഉണ്ട്. ഹൈബ്രിഡ് മോഡലില്‍ പ്രവര്‍ത്തിക്കുന്ന പ്രാഗ്മാക്‌സ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. റിസേര്‍ച്ചേഴ്‌സ്, ബിസിനസ് അനലിസ്റ്റ്, ടെക്കീസ്, ക്രിയേറ്റീവ്&ഇ-കൊമേഴ്‌സ് സ്‌പെഷലിസ്റ്റുകള്‍ അങ്ങനെ വിദഗ്ധടീമിന്റെ പിന്‍ബലമാണ് പ്രാഗ്മാക്‌സിനെ (Pragmachs) വിജയപാതയിലേക്ക് നയിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
+91 9072660884
bedi@pragmachs.in


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it