ഏഴാം ക്‌ളാസിൽ വിദ്യാർഥികൾ ആരംഭിച്ച സംരംഭത്തിന് പ്രിൻസിപ്പലിന്റെ ശകാരം

വർഷങ്ങൾക്ക് മുൻപ് ഏഴാം ക്‌ളാസിൽ കൊച്ചിയിലെ ചിന്മയ വിദ്യ ലയത്തിൽ പഠിക്കുന്ന മൂന്ന് ഏഴാം ക്‌ളാസ് വിദ്യാർത്ഥികൾ ഒരു സംരംഭം ആരംഭിച്ചു. ലെൻഡിങ് ലൈബ്രറി എന്ന സംരംഭത്തിനായി അതിൽ ഒരു കുട്ടി പുസ്തകം ശേഖരിച്ചു. മറ്റൊരു കുട്ടിയുടെ അമ്മ തങ്ങളുടെ വീട്ടിലെ ലിവിങ് റൂം വായനശാല നടത്തിപ്പിന് നൽകി. ഉൽഘാടനത്തിന് സ്‌കൂളിലെ രക്ഷിതാക്കളും എത്തി. പുസ്തകത്തിന്റെ വിലയുടെ 10 ശതമാനമാണ് പുസ്തകം എടുക്കുന്നവരിൽ നിന്ന് ഈടാക്കിയത്. ജെ എ എസ് ലെൻഡിംഗ് ലൈബ്രറി എന്ന് പേരും നൽകി. മൂന്ന് സംരംഭകരുടെ പേരുകളിലെ ആദ്യ അക്ഷരങ്ങൾ ചേർത്താണ് ഗ്രന്ഥശാലക് പേരിട്ടത്. ഒരാഴ്ച്ച പിന്നിട്ട് സ്‌കൂൾ പ്രിൻസിപ്പൽ ഇതിനെ കുറിച്ച് അറിഞ്ഞപ്പോൾ ഈ കുട്ടി സംരംഭകരുടെ ക്‌ളാസിൽ എത്തി മൂവരെയും ശകാരിക്കുകയാണ് ചെയ്തത്. അതോടെ ആ സംരംഭം പൂട്ടികെട്ടി.

ജെ എ എസ് എന്ന പരാജയപ്പെട്ട ആ സംരംഭത്തിലെ 'എസ്' നെ പ്രനിധീകരിക്കുന്ന ശ്രീദേവി കെ ഇന്ന് കൊച്ചിയിലെ പ്രോഹബ്ബ്‌ പ്രോസസ് മാനേജ് മെന്റ് പ്രൈ ലിമിറ്റഡിന്റെ സാരഥിയാണ്. സംരംഭകത്വ ത്തിന്റെ സഹജവാസനകൾ സ്‌കൂളിൽ വെച്ച് തന്നിൽ പ്രകടമായത് വർഷങ്ങൾക്ക് ശേഷം സാക്ഷാത്ക്കരിക്ക് പെടുകയായിരുന്നു എന്ന് ശ്രീദേവി വിശ്വസിക്കുന്നു.

സംരംഭകത്വ കഴിവുകൾ സ്‌കൂൾ കോളേജ് വിദ്യാർത്ഥികളിൽ എങ്ങനെ വികസിപ്പിക്കാൻ എന്ന വിഷയത്തിൽ 83-മത് രാജഗിരി റൗണ്ട് ടേബിൾ കോൺഫെറെൻസിൽ പങ്കെടുത്ത സംസാരിക്കുകയായിരുന്നു ശ്രീദേവീ. ടൈ കേരളയുടെ സംരംഭകത്വ പരിശീലന പരിപാടികളിൽ മാർഗദർശിയായിട്ടുള്ള ശ്രീദേവിയുടെ അഭിപ്രായത്തിൽ സംരംഭകത്വത്തിന് വേണ്ട മാനസികാവസ്ഥ കുട്ടികളിൽ സ്‌കൂൾ തലത്തിൽ തന്നെ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ്. ടൈ കേരള സംഘടിപ്പിക്കുന്ന പരിപാടികളിൽ 9 -12 ക്‌ളാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾ നൂതന ആശയങ്ങളും സംരംഭങ്ങളുമായി എത്താറുണ്ട്.

പുതിയ വിദ്യാഭ്യാസ നയത്തിൽ 21 നൂറ്റാണ്ടിൽ അവശ്യ മായ കഴിവുകൾക്ക് പഠനത്തിൽ മുൻതൂക്കം നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. 6-ാം ക്‌ളാസ് മുതൽ ഇന്റേൺ ഷിപ്പ് നടപ്പാക്കുന്നതും, അടൽ ഇന്നൊവേഷൻ ലാബുകൾ സജ്ജമാകുന്നതും സ്‌കൂളുകളിൽ സംരംഭകത്വം വളർത്താൻ സഹായകരമാകും.

പാലക്കാട്ടെ ലീഡ് കോളേജ് ഓഫ് മാനേജ്മെന്റിൽ നിന്ന് കഴിഞ്ഞ വർഷം എം ബി എ പൂർത്തിയാക്കിയ അമൃത് കെ എസ് കഴിഞ്ഞ 5 വര്ഷത്തിലധിമായി തന്റെ കൃഷി സ്ഥലത്ത് കരിമ്പ്, എള്ള്, കടുക്, കപ്പലണ്ടി എന്നിവ കൃഷി ചെയ്യുന്നു. ആദ്യമൊക്കെ നാട്ടുകാർക്ക് കൗതുകവും അത് ഉൾകൊള്ളാൻ പ്രയാസമായിരുന്നെങ്കിലും ഇന്ന് തന്റെ പാത പിന്തുടർന്ന് യുവാക്കൾ കൃഷിയിൽ ഏർപെടുന്നതായി അമൃത് പറഞ്ഞു. വിത്ത് വിതയ്ക്കുന്ന നൂതന യന്ത്രം വികസിപ്പിക്കുന്ന തിരക്കിലാണ് അമൃത്.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഉള്ള അസാപ് കേരള (ASAP Kerala) വ്യവസായങ്ങളെ പോളിടെക്നിക്ക്, എഞ്ചിനിയറിംഗ് കോളേജുകളിൽ എത്തിച്ച് സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നതായി, ജില്ലാ പ്രോഗ്രാം മാനേജർ ശന്തനു പി അഭിപ്രായപ്പെട്ടു.

പള്ളിക്കൂടം എഡിറ്റർ ശ്രീകുമാർ രാഘവൻ നയിച്ച ചർച്ചയിൽ ഐക്യ രാഷ്ട്ര സഭയുടെ കീഴിൽ വരുന്ന എംപ്രീടെക്‌ ഫൗണ്ടേഷൻ ഇന്ത്യ നാഷണൽ ഡയറക്റ്റർ അർണബ് ചക്രബർട്ടീ, മാനേജ്‌മന്റ് കൺസൾറ്റൻറ് ഫിലിപ്പ് ഡാനിയേൽ, ടെക്സാസ് ടെക് സർവകലാശാലയിലെ വാണിജ്യവത്കരണ വകുപ്പ് ഡയറക്ട്ർ കാമറൂൺ സ്മിത്ത്, പ്രൊഫ ശേഷാദ്രി രാംകുമാർ, കോയമ്പത്തൂർ കെ സി ടി കോളേജ് പ്രിൻസിപ്പൽ ഡോ ഡി ശരവണൻ, രാജഗിരി സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻറ് ടെക്നൊളജിയിലെ പ്രൊഫ വര്ഗീസ് പന്തലുകാരൻ തുടങ്ങിയവരും പങ്കെടുത്തു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it