ധനം എം.എസ്.എം.ഇ സമ്മിറ്റ് 2024: വിദഗ്ധരെ കേള്‍ക്കാം, നിങ്ങളുടെ സംരംഭത്തെ വളര്‍ത്താം

ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്കുയരാനുള്ള വഴികളുമായി ധനം എം.എസ്.എം.ഇ സമ്മിറ്റ് 2024. കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷനുമായി സഹകരിച്ച് ധനം ബിസിനസ് മീഡിയ സംഘടിപ്പിക്കുന്ന സമ്മിറ്റ് ഒക്ടോബര്‍ എട്ടിന് കോഴിക്കോട് മലബാര്‍ പാലസില്‍ നടക്കും. രാവിലെ ഒമ്പതര മുതല്‍ വൈകിട്ട് ആറുവരെ നീളുന്ന സമ്മിറ്റില്‍ വിവിധ മേഖലകളിലെ വിദഗ്ധര്‍ സംസാരിക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും ഏജന്‍സികളും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായങ്ങളെയും പിന്തുണകളെയും കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരിക്കും.

വഴികാട്ടാന്‍ പ്രമുഖരുടെ നിര

ജ്യോതി ലാബ്സ് മുന്‍ ജോയിന്റ് എം.ഡിയും യു.കെ & കമ്പനി സ്ഥാപകനും ഫിക്കി കര്‍ണാടക സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനുമായ ഉല്ലാസ് കമ്മത്താണ് സമ്മിറ്റിലെ മുഖ്യ പ്രഭാഷകന്‍. ബിസിനസുകള്‍ അടുത്തതലത്തിലേക്ക് വളര്‍ത്തുന്നതിനുള്ള പ്രായോഗിക പാഠങ്ങളാണ്, പ്രത്യേകിച്ച് കുടുംബ ബിസിനസ് പശ്ചാത്തലത്തില്‍ ഉല്ലാസ് കമ്മത്ത് വിശദീകരിക്കുക. അതിരുകളില്ലാതെ ബിസിനസ് വളര്‍ത്തുന്നതെങ്ങനെ എന്ന വിഷയത്തില്‍ എ.ബി.സി ഗ്രൂപ്പ് സ്ഥാപകനും എം.ഡിയുമായ മുഹമ്മദ് മദനി സംസാരിക്കും. എസ്.എം.ഇ ലിസ്റ്റിംഗ്, ഫണ്ടിംഗ് എന്നിവയെ കുറിച്ച് കമ്പനി സെക്രട്ടറിയും ആഷിഖ് ആന്‍ഡ് അസോസിയേറ്റ്സിന്റെ സ്ഥാപകനുമായ ആഷിഖ് എ.എം പ്രഭാഷണം നടത്തും. ഡെന്റ്കെയര്‍ സ്ഥാപകനും എം.ഡിയുമായ ജോണ്‍ കുര്യാക്കോസ് തന്റെ സംരംഭക അനുഭവങ്ങളിലൂടെ ബിസിനസുകള്‍ എങ്ങനെ വളര്‍ത്താമെന്ന് വിശദീകരിക്കും.

ഇവോള്‍വ് ബാക്ക് റിസോര്‍ട്ട്സ് എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ ജോസ് ടി രാമപുരം, ജയലക്ഷ്മി സില്‍ക്ക്സ് എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ സുജിത്ത് കമ്മത്ത്, എളനാട് മില്‍ക്ക് സ്ഥാപകനും എം.ഡിയുമായ സജീഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പാനല്‍ ചര്‍ച്ച ഉല്ലാസ് കമ്മത്ത് നയിക്കും. 'എങ്ങനെയൊരു ലോകോത്തര ഇന്നൊവേറ്ററാകാം' എന്ന വിഷയത്തില്‍ ബംഗളൂരു ആസ്ഥാനമായുള്ള ഇന്നൊവേഷന്‍ ബൈ ഡിസൈന്‍ സ്ഥാപകന്‍ ഡോ. സുധീന്ദ്ര കൗഷിക് പ്രഭാഷണം നടത്തും. വന്‍കിട കമ്പനികളുടെ സാരഥികള്‍ അവരുടെ വിജയവഴികള്‍ വിശദമാക്കുന്ന പാനല്‍ ചര്‍ച്ചയും ഇതിനോടൊപ്പമുണ്ടാകും.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്ക് മാത്രമാകും പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക്: മോഹന്‍ദാസ്:97473 84249, റിനി 90725 70055, വെബ്സൈറ്റ്: www.dhanammsmesummit.com.

Related Articles

Next Story

Videos

Share it