മികവിലേക്കുയരാന്‍ 'റൈസ് അപ്പ്' പത്താം എഡിഷന്‍ കൊച്ചിയില്‍

പ്രശസ്ത പെര്‍ഫോമന്‍സ് സ്ട്രാറ്റജിസ്റ്റ് ആയ സജീവ് നായര്‍ അവതരിപ്പിക്കുന്ന വ്യക്തിത്വ പരിവര്‍ത്തന പ്രോഗ്രാം ആയ റൈസ് അപ്പിന്റെ (Rise Up) പത്താം എഡിഷന്‍ നവംബര്‍ അഞ്ചിന് അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുന്നു.

ലക്ഷക്കണക്കിനാളുകള്‍ക്ക് ജീവിതത്തില്‍ വിജയിക്കാനുള്ള പ്രചോദനം സ്വന്തം പുസ്തകങ്ങളിലൂടെയും പ്രോഗ്രാമുകളിലൂടെയും നല്‍കിയിട്ടുള്ള സജീവ് നായരുടെ ഈ പ്രോഗ്രാം തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് സംഘാടകര്‍ പറയുന്നു.

'എന്റെ രണ്ടു ദശകങ്ങളില്‍ അധികമായുള്ള ഗവേഷണങ്ങളിലൂടെയും പ്രവൃത്തി പരിചയത്തിലൂടെയും മനസിലാക്കിയിട്ടുള്ളത്, ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ആരോഗ്യവും ഉണ്ടാക്കാനും നിലനിര്‍ത്താനും ശരീരം, തലച്ചോറ്, മനസ് എന്നിവ മൂന്നിനേയും അതിന്റെ ഏറ്റവും മികവില്‍ പ്രവര്‍ത്തിക്കണം. യാദൃച്ഛികമായി ചില ആള്‍ക്കാര്‍ക്ക് ഇത് സാധിച്ചിരുന്നു. എന്നാല്‍ ഇന്ന് നിര്‍മിത ബുദ്ധിയുടെയും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സിന്റെയും ജനറ്റിക്‌സിന്റെയും വരവോടെ ശാസ്ത്രീയമായി ഇത് എല്ലാവര്‍ക്കും നേടാവുന്ന ഒന്നായി മാറിയിരിക്കുന്നു. Rise Up ഈ ഒരു പുതിയ മുന്നേറ്റത്തിന്റെ ഭാഗമാണ്.' സജീവ് നായര്‍ പറയുന്നു.

സംരംഭക സൗഹൃദ മുന്നേറ്റം

ഏതൊരു വ്യക്തിയെയും ചിന്തിക്കുന്ന രീതി മുതല്‍ പ്രവര്‍ത്തന മേഖലയിലെ മികവ് വരെ മാറ്റിമറിക്കാന്‍ പോന്ന പ്രോഗ്രാമാണ് റൈസ് അപ്പെന്ന് സംഘാടകര്‍ പറയുന്നു.

വീട്ടമ്മമാര്‍ മുതല്‍ വലിയ സംരഭകരും സെലിബ്രിറ്റികളും വരെ അവരുടെ പ്രവര്‍ത്തന മേഖലകളില്‍ റൈസ് അപ്പില്‍ നിന്നുള്ള അറിവ് മുതല്‍കൂട്ടാക്കുന്നു. സ്റ്റാര്‍ട്ടപ്പ് സംരംഭകരെ സംബന്ധിച്ച് അവരുടെ സംരഭത്തിന് കിട്ടാവുന്ന ഒരു 'റൈസ് അപ്പ്' കൂടിയായി ഈ പ്രോഗ്രാം മാറുന്നു.

ധാരാളം സംരംഭകര്‍ പങ്കെടുക്കുന്നുണ്ട് എന്നത് കൊണ്ട് തന്നെ കേരളത്തിന്റെ സംരഭകസൗഹൃദ മുന്നേറ്റത്തിന്റെ ഒരു മുഖം കൂടിയാണ് റൈസ് അപ്പെന്നും സംഘാടകര്‍ പറയുന്നു.

കൂടുതല്‍ അറിയുവാനും രജിസ്‌ട്രേഷനും വിളിക്കുക : 9778415151,ഇ-മെയിൽ riseup@sajeevnair.com

Related Articles

Next Story

Videos

Share it