ചെറുകിട സംരംഭകര്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശില്‍പശാല

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (MSME) സുസ്ഥിര വളര്‍ച്ച ഉറപ്പാക്കാനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഏകദിന ശില്‍പശാലയൊരുക്കി. എം.എസ്.എം.ഇ സംരംഭങ്ങളുടെ വളര്‍ച്ച, വിജയകരമായ നേതൃമാറ്റ തന്ത്രങ്ങള്‍, ബിസിനസ് തുടര്‍ച്ച ഉറപ്പാക്കല്‍ എന്നീ വിഷയങ്ങളില്‍ ബി.എന്‍.ഐയുമായി സഹകരിച്ചായിരുന്നു ശില്‍പശാല.

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ബിസിനസ് ഓഫീസറുമായ കെ. തോമസ് ജോസഫ് ആമുഖ പ്രഭാഷണവും ഡെന്റ്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോണ്‍ കുര്യാക്കോസ് മുഖ്യപ്രഭാഷണവും നടത്തി. ആക്ഷന്‍ കോച്ചിലെ ബിസിനസ് കോച്ചും ബി.എന്‍.ഐ എറണാകുളം-ഇടുക്കി എക്‌സിക്യുട്ടീവ് ഡയറക്ടറുമായ ജി. അനില്‍കുമാര്‍ പ്രധാന സെഷന്‍ നയിച്ചു.

ശില്‍പശാലയുടെ ഉദ്ഘാടന ചടങ്ങ്‌


പാനല്‍ ചര്‍ച്ചയില്‍ ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍സ് ചീഫ് എക്സിക്യുട്ടീവ് വെങ്കിട്ടരാമന്‍ ആനന്ദ്, ലക്ഷ്യ സ്ഥാപകന്‍ ഓര്‍വെല്‍ ലയണല്‍, സ്റ്റാര്‍ട്ടപ്പ് വില്ലേജ് സ്ഥാപക സി.ഇ.ഒയും ബിസിനസ് കണ്‍സള്‍ട്ടന്റുമായ സിജോ കുരുവിള ജോര്‍ജ്, സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സീനിയര്‍ ജനറല്‍ മാനേജരും ഗ്രൂപ്പ് ബിസിനസ് ഹെഡ്ഡുമായ (കളക്ഷന്‍, റിക്കവറി ആന്‍ഡ് എം.എസ്.എം.ഇ) സെന്തില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ബി.എന്‍.ഐ എറണാകുളം-ഇടുക്കി അസിസ്റ്റന്റ് ഏരിയ ഡയറക്ടര്‍ രാജേഷ് ഗോപിനാഥന്‍ ചര്‍ച്ച നയിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്ക് എറണാകുളം റീജിയണല്‍ ഹെഡ്ഡും ജോയിന്റ് ജനറല്‍ മാനേജരുമായ പി. കൃഷ്ണകുമാര്‍ സംബന്ധിച്ചു.

Related Articles
Next Story
Videos
Share it