നിങ്ങളുടെ ആശയം വനിതാ കേന്ദ്രീകൃതമാണോ? ഇതാ വളരാനൊരു സുവര്‍ണാവസരം

വനിതകള്‍ പ്രൊമോട്ട് ചെയ്യുന്ന ടെക്‌നോളജിയുടെയും സ്ത്രീകളെ കേന്ദ്രീകരിക്കുന്ന ടെക്‌നോളജിയുടെയും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് വളര്‍ച്ചയുടെ പുതിയ പാതയിലേക്ക് പ്രവേശിക്കാന്‍ ഇതാ ഒരു സുവര്‍ണാവസരം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ചൈന ആസ്ഥാനമായുള്ള ടെക്‌നോളജി പ്ലാറ്റ്‌ഫോമായ 'She Loves Tech'മായി ചേര്‍ന്ന് നടത്തുന്ന മത്സരത്തിലൂടെയാണ് ഇതിനുള്ള ടെക് സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തുന്നത്.

ഈ രംഗത്തെ മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താനുള്ള നാഷണല്‍ ഗ്രാന്‍ഡ് ചലഞ്ച് 2019 ജൂലൈ 18ന് കൊച്ചിയില്‍ നടക്കും. ഇതില്‍ സംബന്ധിക്കുന്ന ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള വിപണിയിലേക്ക് പ്രവേശനം സാധ്യമാക്കാന്‍ സാധിക്കും. ആഗോളതലത്തിലെ നിക്ഷേപകരുമായി കണക്റ്റ് ചെയ്യാനും വിദഗ്ധരില്‍ നിന്നുള്ള മെന്ററിംഗ് നേടാനും എല്ലാത്തിനുമുപരി ബീജിംഗില്‍ നടക്കുന്ന ഫൈനല്‍ ബൂട്ട് കാംപില്‍ സംബന്ധിക്കാനും അവസരം ലഭിക്കും. കൂടാതെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗ്ലോബല്‍ ഫൈനലില്‍ പിച്ച്‌ചെയ്യാനും 15000 ഡോളര്‍ സമ്മാനം നേടാനും അവസരമുണ്ട്.

  • She Loves Tech India 2019 വിശദാംശങ്ങള്‍

    വനിതകള്‍ക്കും വനിതകളെ സ്പര്‍ശിക്കുന്ന ടെക്‌നോളജികള്‍ക്കും വേണ്ടിയുള്ള ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് കോംപറ്റീഷന്‍

  • മെന്റര്‍ഷിപ്പ് സെഷന്‍, ഇന്‍വെസ്റ്റര്‍ കഫേ, നാഷണല്‍ ഗ്രാന്‍ഡ് ചലഞ്ച്, ചൈയിലെ ബീജിംഗില്‍ ബൂട്ട് കാംപ്, ഗ്ലോബല്‍ ഫൈനല്‍സ്, ചൈനയില്‍ രാജ്യാന്തര കോണ്‍ഫറന്‍സ്.
  • ഏതൊരു സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കും ഇതില്‍ പങ്കെടുക്കാം. എന്നാല്‍ ചില നിബന്ധനകളുണ്ട്.
  • സീഡ്, ഏയ്ഞ്ചല്‍ അല്ലെങ്കില്‍ സീരിസ് എ റൗണ്ട് ഫണ്ടിംഗ് എന്നിവ തേടുന്ന, വിജയസാധ്യതയുള്ള ഒരു ഉല്‍പ്പന്നമെങ്കിലുമുള്ള, ഇതുവരെ അഞ്ചു ദശലക്ഷം ഡോളറില്‍ താഴെ നിക്ഷേപം സ്വീകരിച്ചിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളായിരിക്കണം.
  • സംരംഭകര്‍ പുരുഷന്മാരാണെങ്കിലും സ്റ്റാര്‍ട്ടപ്പിന്റെ ഉല്‍പ്പന്നം അല്ലെങ്കില്‍ സേവനം സ്ത്രീകളുടെ ജീവിതത്തെ പോസിറ്റീവായി സ്പര്‍ശിക്കുന്നതോ സ്ത്രീകളായ ഉപഭോക്താക്കളെ മുന്നില്‍ കണ്ട് രൂപകല്‍പ്പന ചെയ്തതോ ആകണം.
  • സ്റ്റാര്‍ട്ടപ്പ് സ്ഥാപകരില്‍ ഒരാളെങ്കിലും വനിതയാണെങ്കിലും ഇതില്‍ പങ്കെടുക്കാം.

കൊച്ചിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സില്‍ വെച്ചാണ് മത്സരങ്ങള്‍ അരങ്ങേറുക. എക്‌സ്‌ക്ലൂസിവ് മെന്റര്‍ഷിപ്പ് പരിപാടിയിലേക്ക് 20 സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുക്കും. 10 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുതിര്‍ന്ന നിക്ഷേപകര്‍ക്ക് മുന്നില്‍ പിച്ച് ചെയ്യാന്‍ അവസരം ലഭിക്കും.

പങ്കെടുക്കാന്‍ എന്തു ചെയ്യണം

മത്സരത്തില്‍ സംബന്ധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യ

ണം. ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ startupmission.in/shelovestech എന്ന വെബ്‌സൈറ്റില്‍നിന്നും ലഭിക്കും. രജിസ്‌ട്രേഷന്‍ ലിങ്ക് ഇതാണ്:

startupmission.in/shelovestech/register

രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി: 15th June 2019

(വിശദവിവരങ്ങള്‍ക്ക്: 0471 2700270, www.startupmission.kerala.gov.in & QR Code

Related Articles
Next Story
Videos
Share it