

ഹെര്‍ബല്‍ പ്രോഡക്റ്റ്‌സിന് ഡിമാന്‍ഡ് (Herbal beauty brands) വര്‍ധിച്ച കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഓണ്‍ലൈനിലേറെയുണ്ട് ഇത്തരത്തിലുള്ള കമ്പനിക്കാര്‍. എന്നാല്‍ വിശ്വാസ്യയോഗ്യത നേടിയ ബ്രാന്‍ഡുകള്‍ വളരെ ചുരുക്കമാണ്.
ആഗോള ബ്രാന്‍ഡുകള്‍ കൊടികുത്തി വാഴുന്ന ബ്യൂട്ടി മേഖലയില്‍ അടിപതറാതെ പിടിച്ചുനിൽക്കുന്നൊരു സംരംഭകനും അദ്ദേഹം വളര്‍ത്തിയെടുത്ത ബ്രാന്‍ഡുമുണ്ട്- അവിമീ ഹെര്‍ബല്‍സ്(avimeeherbal). എന്നാൽ ഇതൊന്നുമല്ല ഈ കഥയുടെ ഹൈലൈറ്റ്, സംരംഭകന്‍ അറിയപ്പെടുന്നത് 'നാനാ ജീ' എന്നാണ്, അദ്ദേഹത്തിന്റെ പ്രായമോ 85 വയസ്സും.
മലയാള സിനിമാ താരങ്ങൾ വരെ ഈയടുത്ത് അദ്ദേഹത്തിന്റെ വിജയകഥ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. Age is just a number എന്ന് അക്ഷരംപ്രതി പറയാം അദ്ദേഹത്തിന്റെ കാര്യത്തില്‍. കാരണം, സ്വന്തമായി ഫാക്റ്ററിയും കാറുമെല്ലാം നാനാജി സ്വന്തമാക്കിയത് ഈ പ്രായത്തിലാണ്. അതും സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ച സ്വന്തം ബ്രാന്‍ഡിലൂടെ.
ആയുര്‍വേദ കൂട്ടുകള്‍ യോജിപ്പിച്ച് നാനാജീ വികസിപ്പിച്ചെടുക്കുന്ന ഔഷധമൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ സോഷ്യൽ മീഡിയയിൽ ആണ് ശ്രദ്ധിക്കപ്പെട്ടത്. ഉൽപ്പന്നങ്ങൾ ഉപയോഗിച്ച ഉപഭോക്താക്കളുടെ തന്നെ ടെസ്റ്റിമോണിയലുകള്‍, ഉപയോഗിക്കും മുൻപും ശേഷവുമുള്ള അനുഭവക്കുറിപ്പുകൾ, ചിത്രങ്ങൾ എന്നിവ പരസ്യപ്പെടുത്തിയും അവരുടെ കഥകള്‍ പ്രചരിച്ചുമാണ് ബ്രാന്‍ഡ് വളര്‍ന്നത്. ആഗോളതലത്തില്‍ വില്‍പ്പന ലൈസന്‍സ് നേടിയ ബ്രാന്‍ഡിനെ വ്യത്യസ്തമാക്കുന്നത് നാനാജിയുടെ, പ്രായത്തെ ചെറുക്കുന്ന സംരംഭകത്വം തന്നെ.
മുടി വളരാന്‍ കലര്‍പ്പില്ലാത്ത ഔഷധകൂട്ടുകള്‍ നല്‍കുന്നതിലൂടെ മറ്റുള്ളവരുടെ ലൈഫ്‌സ്റ്റൈല്‍ മെച്ചപ്പെടുത്തുന്നു.
എല്ലാ ബിസിനസിനും വേണം ഇത്തരത്തില്‍ ഒരു സാമൂഹ്യപ്രതിബദ്ധത (Social Cause) എന്നദ്ദേഹം പറയുന്നു.
വിപണിയിലേക്കെത്തിയപ്പോള്‍ തളര്‍ത്താന്‍ നിരവധിപേര്‍ വന്നു, കള്ളന്മാരെന്ന് പോലും വിളിച്ചു. സ്വന്തം ബിസിനസിലും ഉല്‍പ്പന്നത്തിലും പ്രവര്‍ത്തന രീതിയിലും കലര്‍പ്പില്ലെങ്കില്‍ എന്തിന് ഭയക്കണം. ഞങ്ങളെ ഞങ്ങള്‍ക്ക് വിശ്വാസമായിരുന്നു, ഞങ്ങളുടെ ഉല്‍പ്പന്നത്തെയും.
സ്വന്തം ഉല്‍പ്പന്നത്തെ വിശ്വസിക്കുക, പ്രവര്‍ത്തികള്‍ സുതാര്യമാക്കുക എന്ന് ഇദ്ദേഹം പറയുന്നു.
കഠിനാധ്വാനത്തിന് (Hardwork) റീപ്ലേസ്‌മെന്റില്ല. 25 വര്‍ഷങ്ങളെടുത്തു, ഇവിടെവരെയെത്താന്‍, വിജയിക്കാന്‍.
ചിലപ്പോള്‍ ഒരു സംരംഭം വിജയിക്കാന്‍ വര്‍ഷങ്ങള്‍ എടുക്കുമായിരിക്കും. എന്നാല്‍ കഠിനാധ്വാനവും നിശ്ചദാര്‍ഢ്യവും തീര്‍ച്ചയായും വിജയം നേടും എന്ന് അദ്ദേഹത്തിന്റെ കഥ തന്നെ പറയുന്നു.
Dont Underestimate the power of team work എന്നതാണ് എന്റെ മുദ്രാവാക്യം. ഞാന്‍ വൃദ്ധനാണ്, എന്നാല്‍ എന്റെ ടീമിനൊപ്പം ഞാന്‍ ചെറുപ്പത്തിന്റെ കരുത്തോടെ പ്രവര്‍ത്തിക്കുന്നത് അവര്‍ നല്‍കുന്ന പിന്തുണയാണ്. എന്റെ ടീം എന്റെ കുടുംബം തന്നെയാണ്.
കുടുംബത്തെയും ബിസിനസില്‍ ചേര്‍ക്കാന്‍ കഴിഞ്ഞാല്‍ ആശയങ്ങള്‍ക്ക് തിളക്കം കൂടും. ടീം മികച്ചതാക്കാന്‍ ആത്മാര്‍ത്ഥതയും കഴിവും ഉള്ളവരെ കണ്ടെത്താനും കൂടെ നിര്‍ത്താനും നിങ്ങള്‍ പരിശ്രമിക്കണമെന്ന് നാനാ ജീ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine