ടൈ കേരള 2020 അവാര്‍ഡ്‌സ്; 'എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍' വി ജ്യോതിഷ് കുമാര്‍

ടൈ കേരള 2020 അവാര്‍ഡുകള്‍ സമ്മാനിച്ചു. എറണാകുളം താജ് ഗേറ്റ് വേയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. സംസ്ഥാനത്ത് നിലവിലുള്ള അനുകൂലമായ ബിസിനസ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ യുവജനങ്ങള്‍ സംരംഭക ആശയങ്ങളുമായി കടന്നു വരണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

കേരളത്തിലെ ബിസിനസ് രംഗത്ത് കടന്നു വരുന്നവരെക്കൊണ്ട് 'വിനാശ കാലെ വ്യവസായ ബുദ്ധി' എന്ന് വിശേഷിപ്പിക്കാവുന്ന കാലഘട്ടമല്ല ഇന്ന്. 'അനുഭവം സാക്ഷി, വ്യവസായം ഈസി ' എന്നതാണ് സംസ്ഥാനത്തെ സാഹചര്യമെന്നും അദ്ദേഹം വിശദമാക്കി.

സംരംഭകത്വത്തിലേക്ക് പുതുതായി കാല്‍ വെക്കുന്നവര്‍ക്ക് വലിയ പ്രചോദനമാണ് വിജയികര്‍ക്ക് ലഭിച്ച ടൈ കേരള അവാര്‍ഡെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൈ കേരള പ്രസിഡന്റ് ശ്രീ.അജിത് മൂപ്പന്‍ അധ്യക്ഷത വഹിച്ചു.ടൈ അവാര്‍ഡ്‌സ് ചെയര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, മുന്‍ പ്രസിഡന്റ് എം എസ് എ കുമാര്‍, വൈസ് പ്രസിഡന്റ് അനീഷ ചെറിയാന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഏഴു വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടത്.


ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്- പി.കെ ഗ്രൂപ്പ് ചെയര്‍മാന്‍ പി. കെ.അഹമ്മദ്

എമര്‍ജിംഗ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് - ജെന്‍ റോബോട്ടിക്സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ്

സ്റ്റാര്‍ട്ടപ്പ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ - റാപ്പിഡോര്‍ സ്ഥാപകനും സിഇഒയുമായ തോംസണ്‍ സ്‌കറിയ

ഇക്കോസിസ്റ്റം ഇനേബ്ളര്‍ അവാര്‍ഡ് - മൈസോണ്‍ ചെയര്‍മാന്‍ ഷിലന്‍ സഗുണന്‍

എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ - ലൂക്കര്‍ ഇലക്ട്രിക് എംഡിയും സ്ഥാപകനുമായ വി. ജ്യോതിഷ് കുമാര്‍

ബിസിനസ് മോഡല്‍ & പ്രോസസ് ഇന്നൊവേഷന്‍ അവാര്‍ഡ് - ഗ്രീന്‍ വേര്‍മ്സ് സ്ഥാപകന്‍ ജബീര്‍ കാരാട്ട്

നെക്സ്റ്റ് ജനറേഷന്‍ അച്ചീവര്‍ അവാര്‍ഡ്- വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it