അനിശ്ചിതത്വങ്ങളെ മറികടക്കാം ഗാന്ധിയന്‍ ആശയങ്ങളിലൂടെ;കിരണ്‍ ബേദി

ആഗോള സംഘടനയായ ടൈ (ദി ഇന്‍ഡസ് എന്റപ്രണേഴ്സ്-TiE) യുടെ കേരള ഘടകം സംഘടിപ്പിക്കുന്ന ടൈകോണ്‍ കേരളയുടെ എട്ടാം എഡിഷന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. കെ.പി.എം.ജിചെയര്‍മാനും സി.ഇ.ഒ യുമായ അരുണ്‍ എം കുമാര്‍ സമ്മേളനം ഉദ്ഘാടനംചെയ്തു. കേരളത്തിന്‍റെ സംരംഭതക്വ സാധ്യതകളെക്കുറിച്ചും അനുകൂല ഘടകങ്ങളെക്കുറിച്ചും പുറത്തേക്കും അറിവുകള്‍ വ്യാപിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം വിശദമാക്കി. പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഡോ.കിരണ്‍ ബേദി, വിഡിയോ അഡ്രസ്സിലൂടെ 'സംരംഭകത്വം ഒരുഗാന്ധിയന്‍കാഴ്ചപ്പാട്' എന്നവിഷയത്തില്‍ മുഖ്യപ്രഭാഷണംനടത്തി.

ബിസിനസ് സമൂഹം അഭിമുഖീകരിക്കുന്ന അനിശ്ചിതത്വങ്ങളെ മറികടക്കാന്‍ സംരംഭകര്‍ ഗാന്ധിയന്‍ ആശയങ്ങളെ കൂട്ടുപിടിക്കണമെന്നാണ് കിരണ്‍ ബേദി പറഞ്ഞത്. ട്രസ്റ്റീഷിപ്പ്,ഡിസ്ട്രിബ്യൂട്ടര്‍ ലീഡര്‍ഷിപ്പ്,സിംപ്ലിസിറ്റി, വ്യക്തിഗത അച്ചടക്കം തുടങ്ങിയ ഗാന്ധിയന്‍ ഗുണങ്ങളെ സംരംഭകര്‍ക്ക് എങ്ങനെ തങ്ങളുടെ വിജയത്തിനായി ഉപയോഗിക്കാമെന്നും കിരണ്‍ബേദി വിശദമാക്കി.

കിരണ്‍ബേദി തന്നെ രചിച്ച 'ക്രിയേറ്റിംഗ് ലീഡര്‍ഷിപ്പ്' എന്ന പുസ്തകത്തെ പരിചയപ്പെടുത്തുകയും ചെയ്തു. യുഎസ്ടി ഗ്ലോബലിന്റെ മുന്‍ സിഇഒയും എസ് പി ലൈഫ് കെയര്‍ ലിമിറ്റഡിന്‍റെ ചെയര്‍മാനുമായ സാജന്‍ പിള്ള തന്റെ പ്രചോദനകരമായ സംരംഭക യാത്ര യുവസംരംഭകരുമായി പങ്കുവച്ചു. ടൈ കേരള പ്രസിഡന്റ് എംഎസ്എ കുമാര്‍, ഡയറക്റ്ററും എംഎന്‍ ഹോള്‍ഡിംഗ്സ് ചെയര്‍മാനുമായ അജിത്.എ. മൂപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Videos
Share it