ടൈകോണ്‍ കേരള സംരംഭക സമ്മേളനം 17 മുതല്‍; വിശദ വിവരങ്ങള്‍ അറിയാം

സംരംഭക സമ്മേളനമായ ടൈക്കോണ്‍ കേരള ഡിസംബര്‍ 17, 18, 19 തീയതികളില്‍ വിര്‍ച്വല്‍ ആയി സംഘടിപ്പിക്കും. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി 17 ന് 5.45 ന് സമ്മേളനം ഉദ്ഘാടനം ചെയ്യും. കോവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള വെല്ലുവിളിക നിലനില്‍ക്കുന്നതിനാലാണ് ഇത്തവണ സമ്മേളനം വെര്‍ച്വല്‍ ആയിട്ടാണ് സംഘടിപ്പിക്കുന്നത്. എന്നിരുന്നാലും 40 ഓളം രാജ്യാന്തര സ്പീക്കര്‍മാര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കുമെന്ന് ടൈ കേരള പ്രസിഡന്റ് അജിത്ത് മൂപ്പന്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തിലധികം യുവ സംരംഭകരും പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.

മെന്ററിംഗ് മാസ്റ്റര്‍ ക്ലാസ്സുകള്‍, സ്റ്റാര്‍ട്ടപ്പ് ഷോകേസ്, ക്യൂറേറ്റഡ് നെറ്റ്വര്‍ക്കിംഗ് എന്നിവയാണ് സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ഒപ്പം ടൈ കേരള അവാര്‍ഡ്‌സ് 2020 വിതരണവും നടക്കും. അന്‍പതിലധികം പ്രമുഖ നിക്ഷേപകരും വിവിധ ഫണ്ട് ഹൗസുകളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ഡയറക്റ്ററും കണ്‍വീനറുമായ ഹരികൃഷ്ണന്‍ നായര്‍ പറഞ്ഞു.

പ്രമുഖ സ്പീക്കേഴ്‌സ്

രാജന്‍ ആനന്ദന്‍, മാനേജിംഗ് ഡയറക്റ്റര്‍, സെക്വോയ ക്യാപിറ്റല്‍ (Sequoia Capital)

സഞ്ജയ് മേത, സ്ഥാപകന്‍ & പാര്‍ട്ണര്‍ , 100X VC

ഡോ. കൗസ്തുഭ് ധര്‍ഗല്‍ക്കര്‍, സ്ഥാപകന്‍, പൊട്ടെന്‍ഷ്യല്‍സ് & പോസിബിലിറ്റീസ് (Potentials & Possibilities)

നിക്കോളാസ് ബ്രുസ്സന്‍, സഹസ്ഥാപകന്‍, ബ്ലാബ്ലാ കാര്‍ (BlaBlaCar)

ടോഡ് ബോയ്മാന്‍, സ്ഹസ്ഥാപകന്‍ & സിഇഓ, ഹംഗറി പ്ലാനറ്റ് (Hungry Planet)

ജെറെമി ക്രെയ്ന്‍ , സഹസ്ഥാപകന്‍ & സിഇഓ, യെല്ലോ ഡോര്‍ എനര്‍ജി (Yellow Door Energy)

ബാബു സദാശിവന്‍, സഹസ്ഥാപകന്‍ & സിഇഓ , ജിഫി ഡോട്ട് എഐ (Jiffy.ai)

ഷാന്‍ കടവില്‍, സഹസ്ഥാപകന്‍, ഫ്രഷ് ടു ഹോം (Fresh2Home)

നടരാജന്‍ രംഗനാഥന്‍, സഹസ്ഥാപകന്‍, ഫൗണ്ടേഷന്‍ പാര്‍ട്‌ണേഴ്‌സ് എല്‍എല്‍പി (Foundation Partners LLP)


Further details of the event can be found at -https://tieconkerala.org/

Registration can be done at - https://hub.tie.org/e/tiecon-kerala-2020

There is no registration fee for TiE CMs. Registration Fee for Non- Members of TiE Kerala is Rs.1000, CM referred participants can avail 20% discount using the code SPECIAL20.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it