

മഹാമാരി മായാതെ നിലനിന്നാലും പുതിയ സാധാരണത്വം സ്വീകരിച്ച് ബിസിനസുകള്‍ വളര്‍ച്ചാപാതയിലേക്ക് പ്രവേശിക്കുക തന്നെ വേണം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ആഗോള സംരംഭക സംഘടനയായ ടൈയുടെ കേരള ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ടൈകോണ്‍ കേരള നവംബര്‍ 25 മുതല്‍ 27 വരെ നടക്കുന്നു.
പത്താമത് ടൈകോണ്‍ കേരള, കോവിഡ് കാലത്ത് ഫിജിറ്റല്‍ മോഡിലാണ് നടക്കുന്നത്. അതായത് ഭാഗികമായി വെര്‍ച്വലും ഭാഗികമായി ഫിസിക്കലും. സംഗമത്തില്‍ പങ്കെടുക്കാന്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്ക് ഫിസിക്കലായി സംബന്ധിക്കാം. അല്ലാതെ ആര്‍ക്കുവേണമെങ്കിലും വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ സംഗമത്തില്‍ പങ്കെടുക്കാം.
'Despite the pandemic' എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സംഗമത്തില്‍ രാജ്യാന്തര, ദേശീയ തലത്തിലെ പ്രഗത്ഭരായ 40 ലേറെ പ്രഭാഷകരെത്തും. വ്യത്യസ്ത മേഖലകളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന ഇവരുമായി സംവദിക്കാനും പുതിയ ആശയങ്ങള്‍ അറിയാനുമുള്ള അവസരമാണ് ടൈകോണ്‍ ഒരുക്കുന്നത്.
കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍, മാരികോ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ ഹര്‍ഷ് മാരിവാല, സംസ്ഥാന വ്യവസായമന്ത്രി പി. രാജീവ്, പോളിസി ബസാര്‍ സഹസ്ഥാപകനും ഗ്രൂപ്പ് സിഎഫ്ഒയുമായ അലോക് ബന്‍സാല്‍, എം ആര്‍ എഫ് ടയേഴ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ രാഹുല്‍ മാമ്മന്‍, സിസ്‌കോ ഇന്ത്യ & സാര്‍ക്ക് പ്രസിഡന്റ് ഡെയ്‌സി ചിറ്റിലപ്പിള്ളി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് കിരണ്‍ തോമസ്, ഇന്ത്യന്‍മണി സ്ഥാപകനും സിഇഒയുമായ സി എസ് സുധീര്‍, മോഡേണ അസോസിയേറ്റ് ഡയറക്റ്റര്‍ രവിചന്ദ്രന്‍, വെഞ്ച്വറീസ്റ്റ് ഫണ്ട് അഡൈ്വസേഴ്‌സ് പാര്‍ട്ണര്‍ ഡോ. ശ്രീകാന്ത് സുന്ദര്‍രാജന്‍, അര്‍ക്കം വെഞ്ച്വേഴ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ രാഹുല്‍ ചന്ദ്ര തുടങ്ങിയവര്‍ പ്രഭാഷകരായെത്തും.
വിവിധ മേഖലകളിലെ പ്രമുഖരുമായി നേരിട്ട് സംസാരിക്കാനും പുതിയ പ്രവണതകളും സാധ്യതകളും അറിയാനുമുള്ള അവസരമാണ് ടൈകോണ്‍ കേരള ഒരുക്കുന്നത്. ടൈ കേരളയുടെ ചാര്‍ട്ടര്‍ അംഗങ്ങളുമായി സംവദിക്കാന്‍ സാധിക്കും.
സിഎക്‌സ്ഒ തലത്തിലുള്ള പ്രൊഫഷണലുകള്‍ക്ക് എക്‌സ്‌ക്ലൂസിവ് നെറ്റ് വര്‍ക്കിംഗ് സെഷനുകളുമുണ്ട്. ഇത് കൂടാതെ സര്‍ക്കാര്‍തലത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നേരിട്ട് സംസാരിക്കാനുമുള്ള സാഹചര്യം ലഭിക്കും.
സംഗമത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്ക് മാത്രമേ സാധിക്കൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 4015752, വാട്‌സാപ്പ് നമ്പര്‍: 70258 88862
Further details of the event can be found at - http://www.tieconkerala.org/
Register Here : https://hub.tie.org/e/tiecon-kerala-2021
Read DhanamOnline in English
Subscribe to Dhanam Magazine