

ബിസിനസ് തുടങ്ങാന്‍ ആലോചിക്കുമ്പോള്‍ ഏതുതരം കമ്പനി ഘടനയാണ് നിങ്ങള്‍ തെരഞ്ഞെടുക്കാന്‍ പോകുന്നതെന്നുള്ളത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. അതിനാൽ, കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് ഏതെല്ലാം തരത്തിലുള്ള ബിസിനസ് സ്ട്രക്ച്ചറുകള്‍ രാജ്യത്ത് നിലവിലുണ്ട് എന്നറിഞ്ഞിരിക്കണം.
2013-ല്‍ നിലവില്‍ വന്ന ഘടനയാണ് വണ്‍ പേഴ്‌സണ്‍ കമ്പനി (OPC). ഒറ്റ ഉടമയോ പ്രൊമോട്ടറോ മാത്രമുള്ള കമ്പനി തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ രീതിയാണിത്. കമ്പനിയുടെ പ്രൊപ്രൈറ്റര്‍ക്ക് തന്റെ ജോലി തടസമില്ലാതെ നിര്‍വഹിക്കുന്നതിനോടൊപ്പം കോര്‍പറേറ്റ് ഫ്രേംവര്‍ക്കിന്റെ ഭാഗമാകാനും ഇതനുവദിക്കും.
50 ലക്ഷമാണ് മൂലധന പരിധി. കമ്പനി തുടങ്ങിയ ആദ്യ 3 വര്‍ഷങ്ങളില്‍ വിറ്റുവരവ് 2 കോടി രൂപയില്‍ കൂടാന്‍ പാടില്ല. ഇതില്‍ കൂടിയാല്‍ OPC സ്റ്റാറ്റസ് നഷ്ടമാകും. ബാങ്കിതര സ്ഥാപങ്ങള്‍ OPC യില്‍ തുടങ്ങാന്‍ പാടില്ല.
സോള്‍ പ്രൊപ്രൈറ്റര്‍ഷിപ് എന്നാല്‍ ഒറ്റ വ്യക്തി മാനേജ് ചെയ്യുന്ന ഒരു കമ്പനിയാണ്. കുറഞ്ഞ നിക്ഷേപത്തില്‍ ബിസിനസ് ആരംഭിക്കുന്ന ആളുകള്‍ക്ക് യോജിച്ച ബിസിനസ് ടൈപ്പ് ആണിത്. വളരെ ലളിതമാണ് ഇതിന്റെ രജിസ്ട്രേഷന്‍ നടപടികള്‍. പ്രൊപ്രൈറ്ററുടെ പാന്‍ നമ്പര്‍ ഉപയോഗിച്ച് ബിസിനസ് തുടങ്ങാം.
OPC യില്‍ നിന്ന് വ്യത്യസ്തമായി, ഇത്തരം കമ്പനികളുടെ പ്രൊപ്രൈറ്റര്‍ക്ക് 'unlimited liability' ആണുള്ളത്. അതായത് ബിസിനസില്‍ നഷ്ടം സംഭവിച്ചാല്‍ പ്രൊപ്രൈറ്ററുടെ ആസ്തികളേയും ഇത് ബാധിക്കും. ലയബിലിറ്റി തീര്‍ക്കാന്‍ പ്രൊപ്രൈറ്ററുടെ ആസ്തികളും കണ്ടുകെട്ടാം എന്നര്‍ത്ഥം.
ഇന്ത്യയില്‍ പാര്‍ട്ണര്‍ഷിപ് കമ്പനികളെ നിയന്ത്രിക്കുന്നത് ദി പാര്‍ട്ണര്‍ഷിപ് ആക്ട്, 1932, രണ്ടോ അതിലധികമോ പേര്‍ ചേര്‍ന്ന് പാര്‍ട്ണര്‍ഷിപ് കമ്പനി തുടങ്ങാം. പരമാവധി 20 പേരേ പാടുള്ളൂ. ഓരോ പാര്‍ട്ണറും നിക്ഷേപിക്കുന്ന തുകയുടേയും പങ്കിട്ടെടുക്കുന്ന ലാഭവിഹിതത്തിന്റെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി പാര്‍ട്ണര്‍ഷിപ് ഡീഡ് തയ്യാറാക്കണം.
പ്രൊപ്രൈറ്റര്‍ഷിപ്പിലേതുപോലെ 'unlimited liability' യാണ് ഇവര്‍ക്കുള്ളത്. Registrar of Firms ല്‍ രജിസ്റ്റര്‍ ചെയ്യണോ വേണ്ടയോ എന്നത് പാര്‍ട്ണര്‍മാര്‍ക്ക് തീരുമാനിക്കാം. ഭിന്നതകള്‍ ഉണ്ടായാല്‍ ലീഗല്‍ പ്രൊട്ടക്ഷന്‍ ലഭിക്കുമെന്നതാണ് പല പാര്‍ട്ണര്‍ഷിപ് സ്ഥാപങ്ങളേയും Registrar of Firms ല്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.
സംരംഭകര്‍ക്കിടയില്‍ വളരെയധികം സ്വീകാര്യത ലഭിച്ച ഒന്നാണ് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ് അഥവാ എല്‍എല്‍പി. ഒരേ സമയം പാര്‍ട്ണര്‍ഷിപ് സ്ഥാപനത്തിന്റെയും കമ്പനിയുടേയും ആനുകൂല്യങ്ങള്‍ ലഭിക്കും എന്നതാണ് ഇതിന്റെ മെച്ചം.
പാര്‍ട്ണര്‍ഷിപ് കമ്പനിയാണെങ്കിലും ലയബിലിറ്റി പ്രൊട്ടക്ഷന്‍ ലഭിക്കും. പാര്‍ട്ണറുടെ നിക്ഷേപം എത്രയെന്നതിനെ ആശ്രയിച്ചിരിക്കും ലയബിലിറ്റിയും. ഒരു എല്‍എല്‍പിയ്ക്ക് സ്വന്തം പാന്‍ നമ്പറും ലീഗല്‍ സ്റ്റാറ്റസും ഉണ്ടായിരിക്കും. പ്രൈവറ്റ് ലിമിറ്റഡ്, പബ്ലിക് ലിമിറ്റഡ്, പാര്‍ട്ണര്‍ഷിപ് കമ്പനികള്‍ക്ക് എല്‍എല്‍പിയിലേക്ക് മാറാം.
കോര്‍പറേറ്റ് കാര്യ മന്ത്രാലയം, കമ്പനീസ് ആക്ട് 2013, കമ്പനീസ് ഇന്‍കോര്‍പറേഷന്‍ റൂള്‍സ് 2014 എന്നിവയുടെ അധികാര പരിധിയില്‍പ്പെടുന്നതാണ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. പ്രൈവറ്റ് ലിമിറ്റഡായി രജിസ്റ്റര്‍ ചെയ്യുന്നതിന് കുറഞ്ഞത് രണ്ട് ഷെയര്‍ ഹോള്‍ഡര്‍മാരാണ് വേണ്ടത്.
ഒരു വ്യക്തിക്ക് ഒരേസമയം ഷെയര്‍ഹോള്‍ഡറും ഡയറക്ടറും ആകാം. എന്നാല്‍ ഒരു കോര്‍പറേറ്റ് ലീഗല്‍ എന്റിറ്റിയ്ക്ക് ഷെയര്‍ഹോള്‍ഡര്‍ മാത്രമേ ആകാന്‍ സാധിക്കൂ. മാത്രമല്ല, വിദേശ പൗരന്മാര്‍, വിദേശ കോര്‍പറേറ്റ് എന്റിറ്റികള്‍, എന്‍ആര്‍ഐകള്‍ എന്നിവര്‍ക്ക് ഡയറക്ടറോ ഷെയര്‍ഹോള്‍ഡറോ ആകാം. കൂടാതെ ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് ലയബിലിറ്റി പ്രൊട്ടക്ഷന്‍ കൂടി ലഭിക്കുന്നുണ്ട്.
പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ നിന്നും പബ്ലിക് ലിമിറ്റഡ് കമ്പനിയ്ക്കുള്ള പ്രധാന വ്യത്യാസം ഷെയഹോള്‍ഡര്‍മാരുടെ എണ്ണത്തിലാണ്. പബ്ലിക് ലിമിറ്റഡ് കമ്പനിയ്ക്ക് എത്ര ഷെയര്‍ഹോള്‍ഡര്‍മാര്‍ വേണമെങ്കിലും ഉണ്ടാകാം. ഏറ്റവും കുറഞ്ഞത് ഏഴ് പേരെങ്കിലും വേണമെന്നാണ് നിയമം. ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയ്ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ആവാം. ലിസ്റ്റഡ് ആയുള്ള പബ്ലിക് ലിമിറ്റഡ് കമ്പനിയ്ക്ക് ഓഹരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വില്പന നടത്താം. ഇത്തരം കമ്പനികള്‍ക്ക് സര്‍ക്കാരിന്റെയും സെബിയുടെയും ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതായിട്ടുണ്ട്.
ഏതുതരത്തിലുള്ള കമ്പനിയാണ് നിങ്ങള്‍ക്ക് യോജിച്ചതെന്ന് കണ്ടെത്താന്‍ ഈ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന Emblaze Taxation and Consultancy Services (P) Ltd പോലുള്ള പ്രൊഫഷണല്‍ ഗ്രൂപ്പുകളുടെ സഹായം ഇന്ന് ലഭ്യമാണ്. ഇതില്‍ വിവിധ ഘട്ടങ്ങളുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: Mr. Siva Anand 96051 03870 / siva@emblazetcs.com Or mail@emblazetcs.com. Visit www.emblazetcs.com
Disclaimer: This is a sponsored feature
Read DhanamOnline in English
Subscribe to Dhanam Magazine