Begin typing your search above and press return to search.
സംരംഭകരേ, നിങ്ങളുടെ ഉത്പന്നങ്ങള്‍ പൊതുമേഖലാ കമ്പനികള്‍ക്ക് വില്‍ക്കാം
സംരംഭകരേ, നിങ്ങളുടെ ഉത്പന്നങ്ങള്‍ കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വില്‍ക്കാം, മികച്ച വരുമാനവും നേടാം. അതിനായി എന്താണ് ചെയ്യേണ്ടത് എന്നറിയാന്‍ സെപ്റ്റംബര്‍ 29, 30 തീയതികളില്‍ തൃശൂര്‍ എം.എസ്.എം.ഇ-ഡി.എഫ്.ഒ ക്യാംപസില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്.
കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയത്തിന് കീഴിലുള്ള എം.എസ്.എം.ഇ ഫെസിലിറ്റേഷന്‍ ഓഫീസ് തൃശൂരും സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയും (സിഡ്ബി) സംയുക്തമായി സംഘടിപ്പിക്കുന്ന നാഷണല്‍ വെണ്ടര്‍ ഡവലപ്‌മെന്റ് പ്രോഗ്രാം 2023ല്‍ പരിശീലന പരിപാടിക്ക് പുറമെ ബിടുബി മീറ്റും എക്‌സിബിഷനുകളുമുണ്ടാകും.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, എച്ച്.എല്‍.എല്‍, എച്ച്.എ.എല്‍ എന്നിവയുള്‍പ്പെടെ 40ഓളം പൊതുമേഖല കമ്പനികള്‍ പരിപാടിയില്‍ പങ്കെടുക്കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഉത്പന്നങ്ങള്‍ കണ്ടെത്താന്‍ വെണ്ടര്‍മാരുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുകയാണ് മീറ്റ്. 300ഓളം എം.എസ്.എം.ഇകളെയാണ് പ്രതീക്ഷിക്കുന്നതെന്ന് എം.എസ്.എം.ഇ-ഡി.എഫ്.ഒ തൃശൂര്‍ അസിസ്റ്റന്റ് ഡയറക്ടറും കോ-ഓര്‍ഡിനേറ്ററുമായ മാര്‍ട്ടിന്‍ പി.ചാക്കോ പറഞ്ഞു.
മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പങ്കെടുക്കാനാകുക. https://tinyurl.com/V-DP23 എന്ന ലിങ്ക് വഴി സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. അല്ലെങ്കില്‍ 83300 80536 എന്ന നമ്പറിലേക്ക് പേര്, അഡ്രസ്, ഇമെയ്ല്‍ ഐ.ഡി, ഉദ്യം രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവ അയച്ചാലും മതി. വിവരങ്ങള്‍ക്ക് 0487 2360536, 2360686, 2973636.
Next Story
Videos