Begin typing your search above and press return to search.
ആരായിരിക്കണം നിങ്ങളുടെ കമ്പനിയുടെ ഡയറക്റ്റര്‍മാര്‍?
ഡയറക്റ്റര്‍ ബോര്‍ഡ് കളിതമാശ പറഞ്ഞിരിക്കാനുള്ള കൂട്ടമല്ല. ബിസിനസിനെ നേര്‍ദിശയിലേക്ക് നയിക്കാന്‍ പ്രാപ്തിയുള്ളവരുടെ ഉന്നതതല കൂട്ടായ്മമാണ്. അപ്പോള്‍ ആരായിരിക്കണം നിങ്ങളുടെ കമ്പനിയുടെ ഡയറക്റ്റര്‍മാര്‍?
ബിസിനസില്‍ പൊതുവേ കണ്ടുവരുന്ന കാര്യമുണ്ട്. ഒരു കമ്പനിയില്‍ കൂടുതല്‍ നിക്ഷേപം നടത്തിയ വ്യക്തിയാരോ അയാള്‍ ആ കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡിലുണ്ടാകും. അതിലെന്താ തെറ്റ്? കൂടുതല്‍ പണം നിക്ഷേപിച്ചവന്‍ ഡയറക്റ്ററാവുന്നതുകൊണ്ട് കുഴപ്പമുണ്ടോ? ചിലര്‍ ബിസിനസില്‍ പണം മുടക്കുന്നത് തന്നെ കമ്പനിയുടെ ഡയറക്റ്റര്‍ ആകാന്‍ വേണ്ടിയാണ്. മിക്കവാറും സംരംഭകര്‍, ധനസമാഹരണ വേളയില്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ വെയ്ക്കുന്ന വാഗ്ദാനങ്ങളിലൊന്നും കമ്പനിയുടെ ഡയറക്റ്ററാക്കാം എന്നതാണ്.
ദീര്‍ഘകാല ലക്ഷ്യത്തോടെയും വിഷനോടെയും പ്രവര്‍ത്തിക്കുന്ന ബിസിനസുകളെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല കാര്യമല്ല.
$ ഗോളും വിഷനും നേടിയെടുക്കാന്‍ വേണ്ടി ബിസിനസിനെ മുന്നില്‍ നിന്ന് നയിക്കേണ്ടവരാണ് ഡയറക്റ്റര്‍മാര്‍. അതിന് മികച്ച നേതൃപാടവം വേണം. ലോകപരിചയം വേണം. വിഷനും വേണം. ബിസിനസില്‍ കൂടുതല്‍ പണം നിക്ഷേപിച്ചവര്‍ക്ക് ഇവയെല്ലാം ഉണ്ടാകണമെന്നില്ല. അതുകൊണ്ട് ഇത്തരക്കാര്‍ ബോര്‍ഡിലുള്ളതുകൊണ്ട് ബിസിനസിന് പ്രത്യേകിച്ച് ഗുണമുണ്ടാകില്ല. മാത്രമല്ല, ഒരുപക്ഷേ ഇവരുടെ ഇടപെടലുകള്‍ ബിസിനസിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്.
$ ഏറ്റവും മോശം കാലഘട്ടത്തില്‍ ബിസിനസുകളെ നേര്‍വഴിക്ക് നയിക്കേണ്ടവരാണ് ഡയറക്റ്റര്‍മാര്‍. കാറും കോളും വരുമ്പോള്‍ കമ്പനിയുടെ ടോപ്, മിഡില്‍ ലെവല്‍ മാനേജര്‍മാര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കാനുള്ള പക്വതയും കഴിവും ഇവര്‍ക്കുണ്ടാവണം. നേരെ മറിച്ച്, ഈ കഴിവുകളൊന്നും ഇല്ലാത്ത ഡയറക്റ്റര്‍മാര്‍ക്ക് അത്തരം സാഹചര്യങ്ങളില്‍ ക്രിയാത്മക ഇടപെടല്‍ നടത്താനാകില്ലെന്ന് മാത്രമല്ല, അവര്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരുമായേക്കും.
$ ബിസിനസിന്റെ വിഷന്റെ ഭാഗഭാക്കുകളാണ് ഡയറക്റ്റര്‍മാര്‍. ലാഭക്ഷമത, നിക്ഷേപത്തിന്മേലുള്ള നേട്ടം എന്നിവ മാത്രമല്ല വിഷന്റെ ഭാഗമായി വരുന്നത്. ബിസിനസിന്റെ വിഷനില്‍ ഘടകങ്ങള്‍ പലതുണ്ടാകും. കമ്പനിയുടെ ബ്രാന്‍ഡിംഗിനായി കൂടുതല്‍ നിക്ഷേപം നടത്തേണ്ടി വരും. കമ്പനിയുടെ വിപുലീകരണത്തിനായി ലാഭത്തിന്റെ വലിയൊരു പങ്ക് മാറ്റേണ്ടി വന്നേക്കാം. അങ്ങനെ കുറേയേറെ കാര്യങ്ങള്‍ കമ്പനിയുടെ വിഷന്റെ ഭാഗമായി നടന്നെന്നിരിക്കും. ഇപ്പോള്‍ നല്ല ലാഭം വേണം. മുടക്കിയ പണത്തിന് അതിവേഗം ഉയര്‍ന്ന നേട്ടം കിട്ടണമെന്ന് ചിന്തിക്കുന്നവര്‍ക്ക് വിശാലമായ വിഷന്റെ പങ്കുപറ്റാന്‍ സാധിച്ചെന്നിരിക്കില്ല. അത്തരക്കാര്‍ ബോര്‍ഡിലുണ്ടെങ്കില്‍ കമ്പനിയുടെ വിഷന്‍ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളെ പിന്തുണച്ചെന്നുമിരിക്കില്ല. അത് കമ്പനിയുടെ വളര്‍ച്ചയെ തടയും, ലക്ഷ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് വിഘാതമാകും.
$ തന്ത്രപരമായ തീരുമാനങ്ങളെടുക്കാന്‍ കഴിവുണ്ടാകണമെന്നില്ല. കുറേ പണം നിക്ഷേപിച്ചുവെന്നതിന്റെ പേരില്‍ ചിലര്‍ ഡയറക്റ്റര്‍ ബോര്‍ഡിലുണ്ടെങ്കില്‍ ബ്രെയ്ന്‍സ്‌റ്റോമിംഗ് ഒരു തലവേദന പിടിച്ച പണിയാകും. അവര്‍ക്ക് മനസ്സിലാകാത്ത, വിവരമില്ലാത്ത കാര്യത്തിലെല്ലാം ഇടങ്കോലിടും.
$ ചില കമ്പനികള്‍ ചെയ്യുന്ന മറ്റൊരു അബദ്ധമുണ്ട്. പണം നിക്ഷേപിച്ച എല്ലാവരെയും ഡയറക്റ്റര്‍മാരാക്കും. അതോടെ ഒരു ജംബോ ഡയറക്റ്റര്‍ ബോര്‍ഡ് കമ്പനിക്കുണ്ടാകും. ഇതില്‍ ഭൂരിഭാഗം പേരും വെറും പേരിന് മാത്രമാകും. എന്തിനാണ് ജംബോ ഡയറക്റ്റര്‍ ബോര്‍ഡ്. വളരെ ബാലിശമാണത്. അതൊഴിവാക്കണം.
$ ചില കമ്പനികള്‍ എന്‍ആര്‍ഐകളെ ബോര്‍ഡംഗങ്ങളാക്കാറുണ്ട്. കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡില്‍ അവരുടെ സാന്നിധ്യമുണ്ടെങ്കില്‍ നല്ല കാര്യമാണെങ്കില്‍ മാത്രം അത്തരം കാര്യങ്ങള്‍ ചെയ്യുക. വെറുതെ പേരിനുവേണ്ടി അതൊന്നും വേണ്ട. ചില കാര്യങ്ങള്‍ എല്ലാ ഡയറക്റ്റര്‍മാരുടെയും ഒപ്പ് വേണ്ടിവരും. ആ സമയം വിദേശത്തുള്ള ആളുടെ ഒപ്പ് വെയ്ക്കല്‍ ഒക്കെ തലവേദനയാകും.
$ ഒരു കമ്പനിക്ക് ഒരു പാട് ഡയറക്റ്റര്‍മാരും അവരെല്ലാം വിദേശത്തുമാണെങ്കില്‍ നിങ്ങള്‍ അതിന്റെ ഡയറക്റ്റര്‍ ബോര്‍ഡിലെത്തുമ്പോള്‍ കമ്പനിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് പ്രശ്‌നങ്ങളുണ്ടോയെന്ന് മുന്‍കൂട്ടി അറിഞ്ഞിരിക്കണം.
$ ഒരു കമ്പനിക്ക് പ്രൊഫഷണല്‍ ഡയറക്റ്റര്‍ ബോര്‍ഡില്ലെങ്കില്‍ കമ്പനി ദീര്‍ഘകാലം മുന്നോട്ട് പോകാനോ വലിയ വിജയം നേടാനോ സാധ്യതയില്ല. ഒരു സെലിബ്രിറ്റി ഡയറക്റ്റര്‍, കാര്യക്ഷമതയുള്ള ഡയറക്റ്റര്‍ ആകണമെന്നില്ല.
കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മക പങ്ക് വഹിക്കാന്‍ പറ്റുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം നിക്ഷേപകര്‍ ഡയറക്റ്റര്‍ ബോര്‍ഡിലേക്ക് എത്തുക. അല്ലാത്ത പക്ഷം ഓഹരിയുടമയായി മാത്രം ഇരിക്കാന്‍ ശ്രമിക്കുക.
ഇനി നിക്ഷേപകര്‍ക്ക് ഒരു നിക്ഷേപക കമ്പനി ആരംഭിക്കാം. ഇവര്‍ നിക്ഷേപം നടത്തുന്ന കമ്പനികളുടെ ഡയറക്റ്റര്‍ ബോര്‍ഡിലേക്ക് ഈ നിക്ഷേപ കമ്പനികളുടെ പ്രതിനിധികളായ പ്രൊഫഷണലുകളെ നിയോഗിക്കാം.
ഇതൊരു സെന്‍സിറ്റീവ് കാര്യമാണ്. സൂക്ഷ്മതയോടെ വേണം കൈകാര്യം ചെയ്യാന്‍. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ ഒരു പ്രൊഫഷണല്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമാരുടെ സേവനം വിനിയോഗിക്കുന്നതാകും നല്ലത്. ഡയറക്റ്റര്‍മാര്‍ക്കിടയിലെ ഈഗോ പ്രവര്‍ത്തിക്കാതെ പുതിയ മാറ്റം കൊണ്ട് വന്ന് പുതിയ ദിശയിലേക്ക് ബിസിനസിനെ കൊണ്ടുപോകാന്‍ ഇപ്പോള്‍ സംരംഭകര്‍ തുനിഞ്ഞിറങ്ങണം.
(ലേഖകന്‍ AASC Strategy Consulting ന്റെ സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: aascglobal.com)
കൂടുതല്‍ പണം നിക്ഷേപിച്ചവരെ ഡയറക്റ്ററാക്കിയാല്‍ എന്താ കുഴപ്പം?
നിക്ഷേപത്തിന്റെ കനം നോക്കി ആളുകളെ കമ്പനി ഡയറക്റ്റര്‍മാരാക്കുന്നത് നല്ല കാര്യമല്ലെന്ന് പറയാന്‍ നിരവധി കാരണങ്ങളുണ്ട്.$ ഗോളും വിഷനും നേടിയെടുക്കാന്‍ വേണ്ടി ബിസിനസിനെ മുന്നില്‍ നിന്ന് നയിക്കേണ്ടവരാണ് ഡയറക്റ്റര്‍മാര്‍. അതിന് മികച്ച നേതൃപാടവം വേണം. ലോകപരിചയം വേണം. വിഷനും വേണം. ബിസിനസില്‍ കൂടുതല്‍ പണം നിക്ഷേപിച്ചവര്‍ക്ക് ഇവയെല്ലാം ഉണ്ടാകണമെന്നില്ല. അതുകൊണ്ട് ഇത്തരക്കാര്‍ ബോര്‍ഡിലുള്ളതുകൊണ്ട് ബിസിനസിന് പ്രത്യേകിച്ച് ഗുണമുണ്ടാകില്ല. മാത്രമല്ല, ഒരുപക്ഷേ ഇവരുടെ ഇടപെടലുകള്‍ ബിസിനസിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്.
$ ഏറ്റവും മോശം കാലഘട്ടത്തില്‍ ബിസിനസുകളെ നേര്‍വഴിക്ക് നയിക്കേണ്ടവരാണ് ഡയറക്റ്റര്‍മാര്‍. കാറും കോളും വരുമ്പോള്‍ കമ്പനിയുടെ ടോപ്, മിഡില്‍ ലെവല്‍ മാനേജര്‍മാര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കാനുള്ള പക്വതയും കഴിവും ഇവര്‍ക്കുണ്ടാവണം. നേരെ മറിച്ച്, ഈ കഴിവുകളൊന്നും ഇല്ലാത്ത ഡയറക്റ്റര്‍മാര്‍ക്ക് അത്തരം സാഹചര്യങ്ങളില്‍ ക്രിയാത്മക ഇടപെടല്‍ നടത്താനാകില്ലെന്ന് മാത്രമല്ല, അവര്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരുമായേക്കും.
$ ബിസിനസിന്റെ വിഷന്റെ ഭാഗഭാക്കുകളാണ് ഡയറക്റ്റര്‍മാര്‍. ലാഭക്ഷമത, നിക്ഷേപത്തിന്മേലുള്ള നേട്ടം എന്നിവ മാത്രമല്ല വിഷന്റെ ഭാഗമായി വരുന്നത്. ബിസിനസിന്റെ വിഷനില്‍ ഘടകങ്ങള്‍ പലതുണ്ടാകും. കമ്പനിയുടെ ബ്രാന്‍ഡിംഗിനായി കൂടുതല്‍ നിക്ഷേപം നടത്തേണ്ടി വരും. കമ്പനിയുടെ വിപുലീകരണത്തിനായി ലാഭത്തിന്റെ വലിയൊരു പങ്ക് മാറ്റേണ്ടി വന്നേക്കാം. അങ്ങനെ കുറേയേറെ കാര്യങ്ങള്‍ കമ്പനിയുടെ വിഷന്റെ ഭാഗമായി നടന്നെന്നിരിക്കും. ഇപ്പോള്‍ നല്ല ലാഭം വേണം. മുടക്കിയ പണത്തിന് അതിവേഗം ഉയര്‍ന്ന നേട്ടം കിട്ടണമെന്ന് ചിന്തിക്കുന്നവര്‍ക്ക് വിശാലമായ വിഷന്റെ പങ്കുപറ്റാന്‍ സാധിച്ചെന്നിരിക്കില്ല. അത്തരക്കാര്‍ ബോര്‍ഡിലുണ്ടെങ്കില്‍ കമ്പനിയുടെ വിഷന്‍ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളെ പിന്തുണച്ചെന്നുമിരിക്കില്ല. അത് കമ്പനിയുടെ വളര്‍ച്ചയെ തടയും, ലക്ഷ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് വിഘാതമാകും.
$ തന്ത്രപരമായ തീരുമാനങ്ങളെടുക്കാന്‍ കഴിവുണ്ടാകണമെന്നില്ല. കുറേ പണം നിക്ഷേപിച്ചുവെന്നതിന്റെ പേരില്‍ ചിലര്‍ ഡയറക്റ്റര്‍ ബോര്‍ഡിലുണ്ടെങ്കില്‍ ബ്രെയ്ന്‍സ്‌റ്റോമിംഗ് ഒരു തലവേദന പിടിച്ച പണിയാകും. അവര്‍ക്ക് മനസ്സിലാകാത്ത, വിവരമില്ലാത്ത കാര്യത്തിലെല്ലാം ഇടങ്കോലിടും.
$ ചില കമ്പനികള്‍ ചെയ്യുന്ന മറ്റൊരു അബദ്ധമുണ്ട്. പണം നിക്ഷേപിച്ച എല്ലാവരെയും ഡയറക്റ്റര്‍മാരാക്കും. അതോടെ ഒരു ജംബോ ഡയറക്റ്റര്‍ ബോര്‍ഡ് കമ്പനിക്കുണ്ടാകും. ഇതില്‍ ഭൂരിഭാഗം പേരും വെറും പേരിന് മാത്രമാകും. എന്തിനാണ് ജംബോ ഡയറക്റ്റര്‍ ബോര്‍ഡ്. വളരെ ബാലിശമാണത്. അതൊഴിവാക്കണം.
$ ചില കമ്പനികള്‍ എന്‍ആര്‍ഐകളെ ബോര്‍ഡംഗങ്ങളാക്കാറുണ്ട്. കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡില്‍ അവരുടെ സാന്നിധ്യമുണ്ടെങ്കില്‍ നല്ല കാര്യമാണെങ്കില്‍ മാത്രം അത്തരം കാര്യങ്ങള്‍ ചെയ്യുക. വെറുതെ പേരിനുവേണ്ടി അതൊന്നും വേണ്ട. ചില കാര്യങ്ങള്‍ എല്ലാ ഡയറക്റ്റര്‍മാരുടെയും ഒപ്പ് വേണ്ടിവരും. ആ സമയം വിദേശത്തുള്ള ആളുടെ ഒപ്പ് വെയ്ക്കല്‍ ഒക്കെ തലവേദനയാകും.
ഡയറക്റ്റര്‍ ആകും മുമ്പ് നിക്ഷേപകരും ശ്രദ്ധിക്കണം
$ സമൂഹത്തില്‍ നിലയും വിലയും കിട്ടാന്‍ കമ്പനികളുടെ 'സ്ലീപിംഗ് ഡയറക്റ്റര്‍മാര്‍' ആകാറുണ്ട് ചിലര്‍. എന്നാല്‍ കമ്പനി വല്ല നിയമപ്രശ്‌നത്തില്‍ പെട്ടാല്‍ നിങ്ങളും ഉത്തരവാദിയാകും.$ ഒരു കമ്പനിക്ക് ഒരു പാട് ഡയറക്റ്റര്‍മാരും അവരെല്ലാം വിദേശത്തുമാണെങ്കില്‍ നിങ്ങള്‍ അതിന്റെ ഡയറക്റ്റര്‍ ബോര്‍ഡിലെത്തുമ്പോള്‍ കമ്പനിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് പ്രശ്‌നങ്ങളുണ്ടോയെന്ന് മുന്‍കൂട്ടി അറിഞ്ഞിരിക്കണം.
$ ഒരു കമ്പനിക്ക് പ്രൊഫഷണല്‍ ഡയറക്റ്റര്‍ ബോര്‍ഡില്ലെങ്കില്‍ കമ്പനി ദീര്‍ഘകാലം മുന്നോട്ട് പോകാനോ വലിയ വിജയം നേടാനോ സാധ്യതയില്ല. ഒരു സെലിബ്രിറ്റി ഡയറക്റ്റര്‍, കാര്യക്ഷമതയുള്ള ഡയറക്റ്റര്‍ ആകണമെന്നില്ല.
അപ്പോള്‍ എന്തുവേണം?
ബിസിനസുകള്‍ പുതിയ നിക്ഷേപം തേടുമ്പോള്‍, നിക്ഷേപം നടത്തുന്നവര്‍ക്ക് ഡയറക്റ്റര്‍ പദവി വാഗ്ദാനം ചെയ്യാതിരിക്കുക. പകരം ഓഹരിയുടമകളില്‍ നിന്ന്, ബിസിനസിന്റെ വളര്‍ച്ചയ്ക്ക് ഉപകാരപ്രദമായ ഇടപെടല്‍ നടത്തുമെന്ന് തോന്നുന്ന അറിവും കഴിവുമുള്ളവരെ തെരഞ്ഞെടുത്ത് ഡയറക്റ്റര്‍ ബോര്‍ഡിലേക്ക് കൊണ്ടുവരിക.കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മക പങ്ക് വഹിക്കാന്‍ പറ്റുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം നിക്ഷേപകര്‍ ഡയറക്റ്റര്‍ ബോര്‍ഡിലേക്ക് എത്തുക. അല്ലാത്ത പക്ഷം ഓഹരിയുടമയായി മാത്രം ഇരിക്കാന്‍ ശ്രമിക്കുക.
ഇനി നിക്ഷേപകര്‍ക്ക് ഒരു നിക്ഷേപക കമ്പനി ആരംഭിക്കാം. ഇവര്‍ നിക്ഷേപം നടത്തുന്ന കമ്പനികളുടെ ഡയറക്റ്റര്‍ ബോര്‍ഡിലേക്ക് ഈ നിക്ഷേപ കമ്പനികളുടെ പ്രതിനിധികളായ പ്രൊഫഷണലുകളെ നിയോഗിക്കാം.
സംരംഭകന്‍ ഇപ്പോള്‍ എന്തുചെയ്യണം?
നിങ്ങള്‍ക്ക് ഇപ്പോള്‍ നല്ലൊരു ഡയറക്റ്റര്‍ ബോര്‍ഡില്ലെങ്കില്‍ എത്രയും വേഗം ബോര്‍ഡ് പുനഃസംഘടിപ്പിക്കണം. ഇപ്പോള്‍ അതിനുള്ള സമയമാണ്. ബോര്‍ഡ് പുനഃസംഘടന എന്നാല്‍ അതില്‍ അംഗങ്ങളെ മാറ്റലുണ്ടാകും, പുതിയ ചട്ടകൂട്ട് ഉണ്ടാക്കലുണ്ടാകും. എല്ലാത്തിനുമുപരി കമ്പനിക്കൊരു കോര്‍പ്പറേറ്റ് ഗവേണന്‍സ് സംവിധാനം സജ്ജമാക്കല്‍ കൂടിയാണ്.ഇതൊരു സെന്‍സിറ്റീവ് കാര്യമാണ്. സൂക്ഷ്മതയോടെ വേണം കൈകാര്യം ചെയ്യാന്‍. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ ഒരു പ്രൊഫഷണല്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമാരുടെ സേവനം വിനിയോഗിക്കുന്നതാകും നല്ലത്. ഡയറക്റ്റര്‍മാര്‍ക്കിടയിലെ ഈഗോ പ്രവര്‍ത്തിക്കാതെ പുതിയ മാറ്റം കൊണ്ട് വന്ന് പുതിയ ദിശയിലേക്ക് ബിസിനസിനെ കൊണ്ടുപോകാന്‍ ഇപ്പോള്‍ സംരംഭകര്‍ തുനിഞ്ഞിറങ്ങണം.
(ലേഖകന്‍ AASC Strategy Consulting ന്റെ സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: aascglobal.com)
Next Story
Videos