''ബിസിനസുകള്‍ വിജയിക്കാന്‍ ഒരു 'കഥ' വേണം'': കിന്നര്‍ സച്‌ദേവ്

''എല്ലാ സംരംഭങ്ങള്‍ക്കും ഒരു കഥ ഉണ്ടായിരിക്കണം, എങ്കിലേ വിജയിക്കാനാകൂ'' പറയുന്നത് 'നോറിഷ്' സഹസ്ഥാപകന്‍ കിന്നര്‍ സച്‌ദേവ്. കൊച്ചിയില്‍ നടക്കുന്ന 12ാമത് ടൈകോണ്‍ കേരള സമ്മേളനത്തില്‍ ''ബില്‍ഡിംഗ് മോര്‍ ദാന്‍ എ ബിസിനസ്:ഹൗ അവര്‍ സ്‌റ്റോറീസ് ഷെയ്പ് കമ്യൂണിറ്റീസ്'' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു കിന്നര്‍ സച്‌ദേവ്.

സംരംഭങ്ങള്‍ വിജയിക്കാന്‍ ഒരു കഥ വേണം. അഞ്ച് ഘട്ടങ്ങളിലാണ് ഇത് നടക്കുന്നത്.

ആദ്യത്തേത് ശരിയായ ഓഡിയന്‍സ് ആരാണെന്ന കണ്ടെത്തലാണ്. ഉല്‍പ്പാദാക്കളാണെങ്കില്‍ ശരിയായ ഉപഭോക്താക്കളെ കണ്ടെത്തണം. ഓഡിയന്‍സുമായി നിരന്തരം സമ്പര്‍ക്കമോ ആശയവിനിമയമോ നിലനിര്‍ത്തണം. അത്തരത്തിലാണ് ഒരു കമ്യൂണിറ്റി ഉണ്ടാക്കാന്‍ കഴിയുക. അത്തരത്തില്‍ ഒരു കമ്യൂണിറ്റിക്കൊപ്പം തന്നെ വലിയൊരു സമൂഹത്തെ സംരംഭത്തിന്റെ ഭാഗമാക്കുകയും ചെയ്താല്‍ ബിസിനസുകളുടെ വരുമാനം കൂടും.

രണ്ടാമത്തേത് മൂല്യം നല്‍കുക എന്നതാണ്. മറ്റൊന്ന് പ്ലാറ്റ്‌ഫോം കണ്ടെത്തിയിരിക്കണം. ഏത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം, ഏത് ഫോറം, ഏത് കമ്യൂണിറ്റി തുടങ്ങിയവ കണ്ടെത്തിയിരിക്കണം. കണ്ടന്റ് ക്രിയേഷനാണ് അടുത്തത്. ഇത്രയും ശ്രദ്ധിച്ചാല്‍ തന്നെ നിങ്ങളുടെ ബ്രാന്‍ഡിന് ഒരു കഥയായി.

എന്തിന് ഒരു കഥ?

ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ഒരു കഥയുണ്ടെങ്കില്‍ മാത്രമേ ജനങ്ങളുമായി ഒരു വൈകാരിക ബന്ധം സൃഷ്ടിക്കാന്‍ കഴിയൂ. ബ്രാന്‍ഡിന് ഒരു വ്യക്തിത്വം ഉണ്ടാകുന്നത് അത്തരത്തിലാണ്. ഒരു മൂല്യാധിഷ്ഠിതമായ വ്യക്തി അല്ലെങ്കില്‍ കമ്പനി എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ ഇത് പ്രധാനമാണ്. നിങ്ങളുടെ ബ്രാന്‍ഡ് സ്‌റ്റോറിയിലൂടെ ബിസിനസിനുള്ളിലും ജീവനക്കാര്‍ക്കിടയിലും നല്ലൊരു സംസ്‌കാരം സൃഷ്ടിക്കാന്‍ കഴിയുന്നത് അത്തരത്തിലാണ്.

കഥ പറയുന്ന ബ്രാന്‍ഡ് ലോഗോയും ബോര്‍ഡുകളും മറ്റും വേണം. അതിന്'Funnel with a purpose' എന്നാണ് പറയുന്നത്. ഫണല്‍ വിത് എ പര്‍പ്പസ് എന്നാല്‍ സംരംഭത്തിലേക്ക് വലിയൊരു വിഭാഗം ജനങ്ങളെ എത്തിക്കാന്‍ സാധാരണ ബ്രാന്‍ഡിംഗ് പോര. സംരംഭത്തിലേക്ക് വൈകാരികമായ അടുപ്പം തോന്നുന്ന തരത്തില്‍ അവരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ബ്രാന്‍ഡിംഗ് വേണം ചെയ്യാന്‍. സംരംഭത്തെ ഇത്തരത്തില്‍ ജനങ്ങളുടെ മനസ്സില്‍ ഇടം നേടിക്കൊണ്ട് വലിയ വിജയമാക്കി മാറ്റാനാകും. കിന്നർ സച്‌ദേവ് പറഞ്ഞു.

കേരളത്തിന്റെ സംരംഭക അവസരങ്ങള്‍ക്ക് പുതിയ മാനം പകര്‍ന്ന് 'ടൈകോണ്‍ കേരള' സമ്മേളനത്തിന് തുടക്കമായി


Related Articles
Next Story
Videos
Share it