ബിസിനസുകൾക്ക് പിന്തുണയുമായി യെസ്കലേറ്റർ 

സ്റ്റാർട്ട്അപ്പുകൾക്കും ചെറുകിട, ഇടത്തരം ബിസിനസുകൾക്കും അഡ്വൈസറി സേവനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ

യെസ്കലേറ്റർ മാനേജ്മെന്റ് ആൻഡ് ഫിനാൻഷ്യൽ കൺസൾട്ടന്റ് കാക്കനാട് പ്രവർത്തനമാരംഭിച്ചു.

ധനം പബ്ലിക്കേഷൻസ് മാനേജിങ് ഡയറക്ടർ കുര്യൻ എബ്രഹാമാണ് ഉദ്ഘാടനം നിർവഹിച്ചത്.

കടുത്ത മത്സരവും ഫണ്ടിംഗിലുള്ള കുറവും കാരണം ബിസിനസുകളുടെ വിജയത്തിന് പരിശീലനം നേടിയ യോഗ്യരായ ചീഫ് ഫിനാൻഷ്യൽ ഓഫീസർമാരുടെ ആവശ്യകത ഏറിവരുകയാണെന്ന് യെസ്കലേറ്റർ മാനേജ്മെന്റ് ആൻഡ് ഫിനാൻഷ്യൽ കൺസൾട്ടന്റ് സിഇഒ ജിസ് പി കൊട്ടുകാപ്പള്ളി പറഞ്ഞു.

പല എം.എസ്.എം.ഇ യൂണിറ്റുകളും പരാജയപ്പെടുന്നതിന്റെ പ്രധാന കാരണം, ആദ്യഘട്ടത്തിൽ കൃത്യമായ സാമ്പത്തിക പ്ലാനിംഗിന്റെ അഭാവവും പ്രവർത്തന ഘട്ടത്തിൽ വേണ്ടതായ സാമ്പത്തിക അച്ചടക്കം പാലിക്കാത്തതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിസിനസ് പ്ലാൻ തയ്യാറാക്കൽ, പ്രൊജക്റ്റ് ഇവാല്യൂഷൻ, കോസ്റ്റ് കണ്ട്രോൾ, റിസ്ക് അസ്സെസ്സ്മെന്റ്, വർക്കിംഗ് ക്യാപിറ്റൽ മാനേജ്മെന്റ് എന്നിവ യെസ്സ്കലേറ്റർ മുന്നോട്ട് വക്കുന്ന സേവനങ്ങളിൽ ചിലതാണ്.

Related Articles
Next Story
Videos
Share it