എല്ലാ കമ്പനികൾക്കും 25% കോർപറേറ്റ് ടാക്സ്?

എല്ലാ കമ്പനികൾക്കും 25% കോർപറേറ്റ് ടാക്സ്?
Published on

രാജ്യത്തെ എല്ലാ കമ്പനികൾക്കും 25 കോർപറേറ്റ് ടാക്സ് ഏർപ്പെടുത്തിയേക്കുമെന്ന് സൂചന. നിലവിൽ കോർപറേറ്റ് നികുതി സ്ലാബുകളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് 25 ശതമാനം എന്നത്. രാജ്യസഭയിൽ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടയിൽ ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം പരാമർശിച്ചത്.

ജൂലൈ 5ന് അവതരിപ്പിച്ച ബജറ്റിൽ, 400 കോടി രൂപയിൽ താഴെ വിറ്റുവരവുള്ള കമ്പനികൾക്ക് കോർപറേറ്റ് ടാക്സ് 30 ശതമാനത്തിൽ നിന്നും 25 ശതമാനമായി കുറക്കാൻ നിർദേശമുണ്ടായിരുന്നു.

നിലവിൽ 250 കോടി രൂപയ്ക്ക് താഴെ വിറ്റുവരവുള്ള കമ്പനികൾക്ക് മാത്രമാണ് 25 ശതമാനം നികുതി. വിറ്റുവരവ് പരിധി ഉയർത്തുന്നതോടെ രാജ്യത്തെ 99.3 ശതമാനം കമ്പനികളും 25 ശതമാനം എന്ന നികുതി സ്ലാബിന് കീഴിൽ വരും.

"വളരെ കുറച്ചു കമ്പനികൾ മാത്രമേ ഇപ്പോൾ ഉയർന്ന നികുതി നല്കുന്നതായുള്ളൂ. സർക്കാർ അധികം വൈകാതെ അവരെയും ഉൾപ്പെടുത്തും," ഫിനാൻസ് ബില്ലിൻമേലുള്ള ചർച്ചയ്ക്ക് മറുപടിയായി സീതാരാമൻ പറഞ്ഞു. ശബ്ദ വോട്ടിനാണ് ബില്ലുകൾ പാസാക്കിയത്. കേന്ദ്ര ബജറ്റ് പാർലമെന്റ് അംഗീകരിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com