

കൗമാരം വിടാത്ത കുട്ടികളാണ് ഫാസ്റ്റ് ഫുഡ് ചെയ്‌നുകളില്‍ ജോലി ചെയ്യാന്‍ കൂടുതലായി ഉണ്ടായിരുന്നതെങ്കില്‍ അതിന് മാറ്റം വരുന്നു. ജോലിക്കായി മുതിര്‍ന്ന പൗരന്മാരെ തേടുകയാണ് പ്രമുഖ ഫാസ്റ്റ് ഫുഡ് ചെയ്‌നുകള്‍. 50 വയസിന് മുകളിലുള്ള ജീവനക്കാരെ തേടി പരസ്യങ്ങള്‍ അമേരിക്കയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു.
ഇങ്ങനെയൊരു മാറ്റത്തിന് പല കാരണങ്ങളുണ്ട്. സോഫ്റ്റ്‌സ്‌കില്‍, കൃത്യനിഷ്ഠ, ജോലിയോടുള്ള ആത്മാര്‍ത്ഥത തുടങ്ങിയവയിലൊക്കെ യുവാക്കളെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് മുതിര്‍ന്ന പൗരന്മാരാണത്രെ. ജോലിയില്‍ നിന്നുള്ള യുവാക്കളുടെ കൊഴിഞ്ഞുപോക്കും നല്ല ജീവനക്കാരെ കിട്ടാനുള്ള ബുദ്ധിമുട്ടും മുതിര്‍ന്ന പൗരന്മാരെ തെരഞ്ഞെടുക്കാന്‍ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നു. റിട്ടയര്‍മെന്റ് ജീവിതത്തിലും പാര്‍ട് ടൈം ജോലി ചെയ്യാന്‍ തയാറുള്ള അമേരിക്കയിലെ മുതിര്‍ന്ന പൗരന്മാരുടെ മനോഭാവവും പുതിയ ട്രെന്‍ഡിന് കാരണമാണ്.
സമ്പാദിക്കുക എന്നതിനപ്പുറം ജോലി ചെയ്ത് ജീവിക്കുന്നതിലെ അന്തസ്, സമയം മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താനുള്ള താല്‍പ്പര്യം, വീട്ടില്‍ ഒറ്റയ്ക്കിരിക്കുന്നതിനെക്കാള്‍ ആളുകളുമായി ഇടപഴകുന്നതിലെ സന്തോഷം... ഇതൊക്കെയാണ് റിട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കുന്നവരെ ജോലി ചെയ്യാന്‍ പ്രധാനമായും പ്രേരിപ്പിക്കുന്നത്. വിദ്യാസമ്പന്നരും ഉയര്‍ന്ന ഉദ്യോഗങ്ങളിലിരുന്നവരുമൊക്കെ വരെ പാര്‍ട് ടൈം ജോലികള്‍ ചെയ്യാന്‍ മുന്നോട്ടുവരുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine