

ഒക്ടോബർ മുതൽ പുതിയ ജിഎസ്ടി റിട്ടേൺ ഫയലിംഗ് സംവിധാനം വരുന്നു. എല്ലാ മാസവും ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്ന ബിസിനസുകൾക്കാണ് മാറ്റം ബാധകമാവുക. മൂന്നു മാസത്തെ ട്രയൽ ജൂലൈയിൽ ആരംഭിക്കും.
നിലവിൽ കമ്പനികൾ ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നത് GSTR3B അല്ലെങ്കിൽ സമ്മറി ഫോം, GSTR1 എന്നിവയാണ് ഉപയോഗിക്കുന്നത്. പുതിയ സംവിധാനത്തിൽ മൂന്ന് ഫോമുകളാണ് ഉണ്ടാകുക: GST ANX-1, GST ANX-2, GST RET-1.
GST ANX-1 ൽ സപ്ലൈയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തണം. GST ANX-2 പർച്ചേസ് ഫോം ആണ്. GST RET-1 ആണ് ഫൈനൽ റിട്ടേൺ ഫോം.
ട്രയൽ അടിസ്ഥാനത്തിൽ ഇവ ജൂലൈ-സെപ്റ്റംബർ കാലയളവിൽ ലഭ്യമാവുമെങ്കിലും ബിസിനസുകൾ GSTR1, GSTR3B ഫോമുകൾ ഉപയോഗിച്ചുതന്നെ റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്.
പുതിയ സംവിധാനം വന്നാലും നികുതി ബാധ്യത, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എന്നിവയിലൊന്നും യാതൊരു മാറ്റവും ഉണ്ടാകില്ല. ഇതേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ:
Read DhanamOnline in English
Subscribe to Dhanam Magazine