
സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് മേഖല ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. കോളെജ് കാമ്പസില്‍ നിന്ന് നേരെ ആശയവുമായി വരുന്നവര്‍ മുതല്‍ ബഹുരാഷ്ട്ര കമ്പനികളിലെ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ളവര്‍ വരെ നൂതന ആശയങ്ങളോടെ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ സജീവമാകുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.
ഐ.റ്റി സേവനങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഉല്‍പ്പന്ന വികസനത്തിലേക്ക് കൂടി സ്റ്റാര്‍ട്ടപ്പുകള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു എന്നതാണ് ഈ രംഗത്തെ മറ്റൊരു പ്രധാന മാറ്റം. ഫ്യൂച്വറിസ്റ്റിക് ടെക്‌നോളജികളായ ബ്ലോക്ക്‌ചെയ്ന്‍, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ മേഖലകളിലും നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ നേട്ടങ്ങള്‍ കൊയ്യുകയാണ്. സംരംഭങ്ങള്‍ക്കായുള്ള പ്രത്യേക സൊലൂഷനുകള്‍ വികസിപ്പിക്കുമ്പോഴും പുത്തന്‍ സാങ്കേതികവിദ്യകളെ ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കാനും സമൂഹത്തിന് പ്രയോജനകരമായ വിധത്തില്‍ അവയെ വിന്യസിക്കാനും സ്റ്റാര്‍ട്ടപ്പുകള്‍ ശ്രമിക്കുന്നുവെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ബസ് യാത്ര സുഗമമാക്കാനായി ട്രാവല്‍ കിയോസ്‌ക് സജ്ജമാക്കുന്ന തൃശൂരിലെ ട്രാവിഡക്‌സ് ടെക്‌നോളജീസ്, ഡിജിറ്റല്‍ റേഡിയോ ടെക്‌നോളജി മൊബീലുകളിലൂടെ നല്‍കാനൊരുങ്ങുന്ന കൊച്ചിയിലെ ഇന്‍ടോട്ട് ടെക്‌നോളജീസ്, ഓഗ്‌മെന്റഡ് റിയാലിറ്റിയെ ജനകീയവല്‍ക്കരിക്കാന്‍ തയാറെടുക്കുന്ന തിരുവനന്തപുരത്തെ ഐബോസോണ്‍ ഇന്നവേഷന്‍സ് എന്നിവയൊക്കെ ഇതിനുദാഹരണങ്ങളാണ്.
സമീപഭാവിയില്‍ തന്നെ വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, വിനോദം തുടങ്ങിയ എല്ലാ മേഖലകൡലും സ്റ്റാര്‍ട്ടപ്പുകളുടെ ഇന്നവേഷനുകള്‍ വന്‍തോതിലുള്ള മാറ്റങ്ങളുണ്ടാക്കിയേക്കും. സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയില്‍ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ് ഇക്കോ സിസ്റ്റവും വളരെ നിര്‍ണ്ണായകമായൊരു പങ്ക് വഹിച്ചിട്ടുണ്ട്. ''ഇന്ത്യയില്‍ ആദ്യമായി സ്റ്റാര്‍ട്ടപ്പ് നയം പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. നൂതന സാങ്കേതികവിദ്യ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കായി മികച്ച പശ്ചാത്തല സൗകര്യം ഒരുക്കാനും സാധിച്ചിട്ടുണ്ട്,'' കേരള സ്റ്റാര്‍ട്ടപ് മിഷന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായ ഡോ.സജി ഗോപിനാഥ് ചൂണ്ടിക്കാട്ടുന്നു.
കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് പെരുമ ഇന്ന് രാജ്യാന്തരതലത്തിലേക്കും വളര്‍ന്നിരിക്കുന്നുവെന്നതാണ് മറ്റൊരു നിര്‍ണായകമായ ഘടകം. ലോകത്തിലെ പ്രമുഖ ഏയ്ഞ്ചല്‍ നിക്ഷേപകര്‍ നിക്ഷേപം നടത്തിയ സ്റ്റാര്‍ട്ടപ്പുകള്‍ ഇവിടെയുണ്ട്. ഇതിനുപുറമേ ലോകത്തെ പ്രമുഖ ആക്‌സിലറേറ്ററുകളുടെ പ്രോഗ്രാമുകളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടവയും കൂടാതെ ഇന്നവേഷന് നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയതുമായ അനേകം സംരംഭങ്ങളുണ്ട്.
സ്റ്റാര്‍ട്ടപ് രംഗത്തെ സ്‌കെയില്‍ അപ് സംരംഭങ്ങള്‍ക്ക് മാത്രമായി തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ സജ്ജീകരിച്ചിട്ടുള്ള പ്രത്യേകം സ്‌പെയ്‌സ് അതിവേഗം നിറയുന്ന സാഹചര്യമാണുള്ളതെന്ന് ഡോ. സജി ഗോപിനാഥ് പറയുന്നു.
കഴിഞ്ഞ വര്‍ഷം ഏകദേശം 240 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ മാത്രം ഉണ്ടായത്. 1200 പ്രോഡക്റ്റ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമേ സര്‍വ്വീസ് സ്റ്റാര്‍ട്ടപ്പുകള്‍, കോളെജ് സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുള്‍പ്പെടെ ഏകദേശം മൂവായിരത്തോളം സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇവയിലെല്ലാമായി ഏകദേശം പതിനയ്യായിരത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വരുമാനം ആര്‍ജിക്കുന്നതും അടുത്തതല വികസനത്തിനായി നിക്ഷേപം സ്വീകരിച്ചിട്ടുള്ളതുമായ അഞ്ഞൂറോളം സ്റ്റാര്‍ട്ടപ്പുകളും സംസ്ഥാനത്ത് നിലവിലുണ്ട്.
ഈ സാഹചര്യത്തില്‍ ശ്രദ്ധേയമായ ഏതാനും സ്റ്റാര്‍ട്ടപ്പുകളെ പരിചയപ്പെടുത്തുകയാണ്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് രംഗത്തെ മാറുന്ന പ്രവണതകളെ കൂടിയാണ് ഇവ അടയാളപ്പെടുത്തുന്നത്.
തുടക്കം: ടെക്‌നോപാര്‍ക്കിലെ ക്രയേര സൊലൂഷന്‍സിന്റെ സ്ഥാപകനായ അനൂപ് പി.അംബികയും എന്‍വെസ്റ്റ്‌നെറ്റിന്റെ ഗ്രൂപ്പ് പ്രസിഡന്റായ ബാബു ശിവദാസനും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ആരംഭിച്ച സംരംഭമാണ് ക്ലാപ്
റിസര്‍ച്ച്. എന്റര്‍പ്രൈസ് സെര്‍ച്ച് രംഗത്ത് നൂതന ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്ന സംരംഭമാണിത്.
ശ്രദ്ധേയ നേട്ടം: പരമ്പരാഗതമായി യൂസര്‍ ഇന്റര്‍ഫേസുകളില്‍ നിന്നാണ് ആളുകള്‍ ഇന്‍ഫര്‍മേഷന്‍ നേടുന്നതെങ്കില്‍ ഡാറ്റാ അനലിറ്റിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് ഒരു നെക്സ്റ്റ് ജനറേഷന്‍ സെര്‍ച്ച് എന്‍ജിനായ VoodY എന്നൊരു ഉല്‍പ്പന്നം വികസിപ്പിച്ചിരിക്കുകയാണ് ക്ലാപ് റിസര്‍ച്ച്. ടെക്സ്റ്റ് ബുക്കുകള്‍, ജഉഎ ഡോക്യുമെന്റുകള്‍, വിവിധ ഫോര്‍മാറ്റിലുള്ള ഫയലുകള്‍ തുടങ്ങിയവ ഇതില്‍ അപ്‌ലോഡ് ചെയ്താല്‍ അതിലുള്ള ഏതെങ്കിലുമൊരു നിശ്ചിത ഇന്‍ഫര്‍മേഷന്‍ വളരെ വേഗത്തില്‍ കൃത്യമായി കണ്ടെത്താനാകുമെന്നതാണ് ഇതിന്റെ സവിശേഷത. 'ഒരാള്‍ക്ക് ആവശ്യമായ ഇന്‍ഫര്‍മേഷന്‍ അയാളുടെ ഡാറ്റ, മുന്‍കാല ഇടപാടുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു കോണ്‍വെര്‍സേഷന്‍ ഇന്റര്‍ഫേസിലൂടെ നല്‍കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്' കമ്പനിയുടെ സി.ഇ.ഒ ആയ അനൂപ് പി.അംബിക പറഞ്ഞു.
വളരെയേറെ വലുതും സങ്കീര്‍ണ്ണവുമായ ഏത് കണ്ടന്റിനെയും പ്രോസസ് ചെയ്ത് ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമായ ഇന്‍ഫര്‍മേഷന്‍ നല്‍കുന്ന സംവിധാനമാണ് കമ്പനി വികസിപ്പിച്ചിരിക്കുന്നത്. വന്‍കിട സംരംഭങ്ങള്‍ക്ക് വരെ ഇത് പ്രയോജനപ്പെടുത്താനാകും. ക്ലിനിക്കല്‍ റിസര്‍ച്ച് രംഗത്ത് ഡാറ്റക്ക് പുറമേ ചാര്‍ട്ടും ഗ്രാഫും ഉള്‍പ്പെടെ വിഷ്വലൈസേഷന്‍ സാധ്യമാക്കുന്ന MOSS എന്നൊരു ഉല്‍പ്പന്നവും ക്ലാപ് റിസര്‍ച്ച് വികസിപ്പിച്ചിട്ടുണ്ട്.
ഭാവി പദ്ധതികള്‍: ഇമേജ്, വീഡിയോ എന്നിവ ഢീീറഥ യില്‍ കൂട്ടിച്ചേര്‍ക്കപ്പെടും. കമ്പനിക്ക് 3,00,000 ഡോളറിന്റെ വി.സി ഫണ്ടിംഗ് ലഭിച്ചിട്ടുണ്ട്. നിലവിലുള്ള ഉപഭോക്താക്കള്‍ക്കായി ഉല്‍പ്പന്നത്തെ കസ്റ്റമൈസ് ചെയ്യുക, ഒരു രാജ്യാന്തര സെയ്ല്‍സ് ടീമിനെ കെട്ടിപ്പടുക്കുക തുടങ്ങിയവക്കായി അതിനെ വിനിയോഗിക്കും. കൂടാതെ ദേശീയ, അന്തര്‍ദേശീയ യൂണിവേഴ്‌സിറ്റികളുമായുള്ള സഹകരണവും കമ്പനി ലക്ഷ്യമിടുന്നുണ്ട്. www.clapresearch.com
തുടക്കം: വിപ്രോ ഉള്‍പ്പെടെയുള്ള നിരവധി ഐ.ടി കമ്പനികളിലായി ഏകദേശം രണ്ട് പതിറ്റാണ്ടു കാലത്തെ അനുഭവസമ്പത്ത് നേടിയ ശേഷം രാജിത് നായര്‍, പ്രശാന്ത് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്ന് 2014ല്‍ ഇന്‍ഫോപാര്‍ക്കില്‍ ആരംഭിച്ച സംരംഭമാണ് ഇന്‍ടോട്ട് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്. അനലോഗ് റേഡിയോയില്‍ നിന്നും മാറി ഉയര്‍ന്ന ക്വാളിറ്റിയുള്ള ഡിജിറ്റല്‍ റേഡിയോ ബ്രോഡ്കാസ്റ്റ് ട്രാന്‍സ്മിഷന്‍ സാധ്യമാക്കുന്നതിന് വേണ്ട സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത സൊലൂഷനാണ് കമ്പനി വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ശ്രദ്ധേയ നേട്ടം: ഡിജിറ്റല്‍ റേഡിയോ ടെക്‌നോളജിയില്‍ 80 ശതമാനവും ഇന്‍ടോട്ടിന്റെ സാങ്കേതികവിദ്യയാണ് ഇന്ന് ഉപയോഗിക്കപ്പെടുന്നത്. സൗത്ത് കൊറിയയിലെ മുന്‍നിര ഓട്ടോമോട്ടീവ് ചിപ് നിര്‍മാതാക്കളായ ടെലിചിപ്‌സ് എന്ന കമ്പനിയാണ് ഇന്‍ടോട്ടിന്റെ ആദ്യത്തെ ഉപഭോക്താക്കള്‍. 'ഡിജിറ്റല്‍ ടെക്‌നോളജി വ്യാപകമാകുന്നതോടെ എഫ്.എം സ്റ്റേഷനുകള്‍ മൂന്ന് ഇരട്ടിയായും എ.എം സ്റ്റേഷനുകള്‍ നാല് ഇരട്ടിയായും വര്‍ധിക്കും. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിലായി 39 ഡിജിറ്റല്‍ എ.എം സ്റ്റേഷനുകള്‍ മാത്രമേ ഇപ്പോള്‍ നിലവിലുള്ളൂ' കമ്പനിയുടെ സി.ഇ.ഒ ആയ രാജിത് നായര്‍ പറഞ്ഞു. നിരവധി എ.എം സ്റ്റേഷനുകള്‍ വ്യക്തതയോടെ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ ഡിജിറ്റലൈസേഷന്‍ സഹായിക്കും. ഡിജിറ്റല്‍ റേഡിയോകള്‍ക്ക് ഡിസ്‌പ്ലേ പാനല്‍ ഉള്ളതിനാല്‍ ട്രാഫിക് അപ്‌ഡേറ്റ്‌സ്, ന്യൂസ്, ഗ്രാഫിക് അഡ്വര്‍ടൈസ്‌മെന്റ്‌സ് തുടങ്ങിയവയും അതിലൂടെ നല്‍കാനാകും.
അടുത്ത വര്‍ഷം ഇന്ത്യയിലെ ഒരു മുന്‍നിര കാറില്‍ നിലവിലുള്ള സൊലൂഷനെ മാറ്റിക്കൊണ്ട് ഇന്‍ടോട്ടിന്റെ സൊലൂഷനാണ് ഉപയോഗിക്കപ്പെടുക. സി.ഐ.ഐയുടെ ടോപ് 10 പ്രോമിസിംഗ് സ്റ്റാര്‍ട്ടപ്, ബെസ്റ്റ് സര്‍വീസ് സ്റ്റാര്‍ട്ടപ് അവാര്‍ഡുകള്‍ക്ക് പുറമെ തെലങ്കാന സര്‍ക്കാര്‍, കെ.എഫ്.സി എന്നിവയുടെയും പുരസ്‌ക്കാരങ്ങള്‍ ഇന്‍ടോട്ടിന് ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ആറാം തീയതി പ്രമുഖ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടായ യുണികോണ്‍ ഇന്ത്യ ഏകദേശം നാല് കോടി രൂപയുടെ നിക്ഷേപം കമ്പനിയില്‍ നടത്തുകയുണ്ടായി. മുന്‍പ് കെ.എഫ്.സി മുഖേന 20 ലക്ഷം രൂപയുടെ പലിശരഹിത വായ്പയും
കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.
ഭാവി പദ്ധതികള്‍: ഓട്ടോമോട്ടീവ് മേഖലയിലെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതോടൊപ്പം ഇന്ത്യയിലെ എഫ്.എം സ്റ്റേഷനുകളെ ഡിജിറ്റലൈസ് ചെയ്യുന്നതോടെ അവ മൊബീലില്‍ ലഭ്യമാകുമെന്നതിനാല്‍ മൊബീല്‍ കമ്പനികളുമായി സഹകരിച്ചുകൊണ്ട് പരമാവധി ആളുകളിലേക്ക് ഈ സാങ്കേതികവിദ്യയെ എത്തിക്കുന്നതിനും കമ്പനി ലക്ഷ്യമിടുന്നു. ഇന്‍ടോട്ടിന്റെ സൊലൂഷന്‍ ഉപയോഗിക്കുന്നതോടെ ഡിജിറ്റല്‍ റേഡിയോകളുടെ വില വളരെയധികം കുറയുമെന്നാണ് വിലയിരുത്തല്‍. www.inntot.com
തുടക്കം: വ്യത്യസ്ത മേഖലകളില്‍ നിരവധി വര്‍ഷത്തെ അനുഭവസമ്പത്തുള്ള മഹേഷ്.ആര്‍, ജോര്‍ജി പി.ജേക്കബ്, മോഹന്‍ രാമന്‍, ടിറ്റു വര്‍ഗീസ്, ശ്രീരാജ്.എസ് എന്നീ അഞ്ച് പ്രൊഫഷണലുകളാണ് 2018ല്‍ ആരംഭിച്ച സെര്‍വന്റയര്‍ ഗ്ലോബലിന് നേതൃത്വം നല്‍കുന്നത്. ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യകളുടെ സാധ്യത മനസിലാക്കിയ ഇവര്‍ 2016 മുതല്‍ തന്നെ ഈ രംഗത്ത് ശ്രദ്ധ പതിപ്പിക്കുകയുണ്ടായി.
ശ്രദ്ധേയ നേട്ടം: റിയല്‍ ടൈം പേയ്‌മെന്റ് സിസ്റ്റമാണ് ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇവര്‍ വികസിപ്പിച്ചെടുത്ത ഒരു സുപ്രധാന സൊലൂഷന്‍. Telrpay എന്ന ഈ ഉല്‍പ്പന്നം നിലവിലുള്ള കങജട സംവിധാനത്തിനെ മാറ്റിമറിക്കുന്നതാണ്. 'പിഴവുകളില്ലാതെ പേയ്‌മെന്റുകള്‍ ബാങ്കുകള്‍ക്ക് നേരിട്ട് നിര്‍വ്വഹിക്കാനും ചെലവ് കുറയ്ക്കാനും ഇതിടയാക്കും' സെര്‍വന്റയറിന്റെ ചീഫ് ടെക്‌നോളജി ഓഫീസറായ ടിറ്റു വര്‍ഗീസ് പറഞ്ഞു. ഇതിന്റെ വികസനത്തിനായി രണ്ട് പ്രമുഖ ബാങ്കുകളുമായി സെര്‍വന്റയര്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഹഡില്‍ എക്‌സ്‌പോയില്‍ ലോഞ്ച് ചെയ്ത ഈ ഉല്‍പ്പന്നത്തിന് സ്റ്റാര്‍ട്ടപ് മിഷന്റെ 12 ലക്ഷം രൂപ ഗ്രാന്റ് ലഭിച്ചിട്ടുണ്ട്. ഈ ഉല്‍പ്പന്നത്തിന്റെ കൂടുതല്‍ വികസനത്തിനായി ഐ.ഒ.ടി രംഗത്തെ ഒരു അമേരിക്കന്‍ കമ്പനിയും സെര്‍വന്റയറില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ട്രേഡ് ഫിനാന്‍സ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാനുതകുന്ന മറ്റൊരു സൊലൂഷനും കമ്പനി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ഒരു പ്രമുഖ ടിംബര്‍ എക്‌സ്‌പോര്‍ട്ടിംഗ് സ്ഥാപനത്തിന്റെ ട്രേഡിംഗിനുള്ള എല്ലാ ഡോക്യുമെന്റുകളും ഇവര്‍ ബ്ലോക്ക്‌ചെയിനില്‍ കൊണ്ടുവന്ന് ഡിജിറ്റലൈസ് ചെയ്യുകയാണ്. ഇതിലൂടെ പ്രസ്തുത കമ്പനിക്ക് ഏകദേശം 10 ലക്ഷം ഡോളറിന്റെ വരുമാന നേട്ടമുണ്ടാകുമെന്ന് കണക്കാക്കിയിട്ടുള്ളതായി ടിറ്റു വര്‍ഗീസ് ചൂണ്ടിക്കാട്ടി. Corda, Electroneum, Hyperledger എന്നീ പ്രമുഖ ബ്ലോക്ക്‌ചെയിന്‍ പ്ലാറ്റ്‌ഫോമുകളുമായി സഹകരിക്കുന്ന സെര്‍വന്റയര്‍ ലോകത്തെ 250 ബാങ്കുകളുടെ സംഘടനയായ R3 കണ്‍സോര്‍ഷ്യത്തിലും അംഗമാണ്.
ഭാവി പദ്ധതികള്‍: NPCI യുടെ ലൈസന്‍സോടെ പേയ്‌മെന്റ് സിസ്റ്റത്തെ എല്ലാ ബാങ്കുകളിലേക്കും വ്യാപിപ്പിക്കുക, കേരള ബ്ലോക്ക്‌ചെയിന്‍ അക്കാദമിയുമായി സഹകരിച്ച് മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കുക എന്നിവയാണ് കമ്പനിയുടെ ലക്ഷ്യം. ജീവനക്കാരുടെ എണ്ണം 25ല്‍ നിന്ന് 60 ആയി ഉയര്‍ത്താനൊരുങ്ങുന്ന സെര്‍വന്റയര്‍ ഈ മാസത്തോടെ ടെക്‌നോപാര്‍ക്കിലെ ഗായത്രി ബില്‍ഡിംഗിലേക്ക് ചേക്കേറും. www.servntire.com
തുടക്കം: തൃശൂരിലെ ട്രാവല്‍മേറ്റ് സൊലൂഷന്റെ മാനേജിംഗ് പാര്‍ട്ണറായ ഡെല്‍വിന്‍ ഡേവിസ് പ്രൊഫഷണലുകളായ അരുണ്‍കുമാര്‍, യൂജിന്‍ ജോസഫ്, ലിയോ ജോസഫ് എന്നിവരുമായി ചേര്‍ന്ന് 2017ല്‍ ചാലക്കുടിയില്‍ ആരംഭിച്ച സംരംഭമാണ് ട്രാവിഡക്‌സ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്. ട്രാവല്‍ ഇന്‍ഡസ്ട്രിയെ മാറ്റിമറിക്കാനുതകുന്ന പുതുതലമുറ ട്രാവല്‍ ഓട്ടോമേഷന്‍ ടൂള്‍സിന് പുറമേ ഐ.റ്റി സംബന്ധമായ വിവിധ ഉല്‍പ്പന്നങ്ങളും സേവനങ്ങളും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.
ശ്രദ്ധേയ നേട്ടം: എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് വേണ്ടി www.keralacitytour.com എന്നൊരു വെബ്‌സൈറ്റ് നിര്‍മിച്ചു. സംസ്ഥാനത്തെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള ലക്ഷ്വറി ബസ് സര്‍വീസുകളില്‍ ഇതിലൂടെ സീറ്റുകള്‍ ബുക്ക് ചെയ്യാം. ഇക്കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ച ഈ സൈറ്റ് മുഖേന രണ്ട് മാസത്തിനുള്ളില്‍ 600 ഓളം യാത്രക്കാരാണ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്. നിരവധി മോഡ്യൂളുകളുള്ളതും ഇപ്പോള്‍ വിപണിയില്‍ ലഭ്യമായിട്ടുള്ളവയേക്കാള്‍ മികച്ചതുമായ ഒരു ERP സൊലൂഷനും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ''ബിസിനസിനെ അടുത്ത തലത്തിലേക്ക് വളര്‍ത്താന്‍ സഹായിക്കുന്ന ബിസിനസ് ഇന്റലിജന്റ്‌സ് ടൂളാണ് (ബി.ഐ ടൂള്‍) ഞങ്ങളുടെ മറ്റൊരു പ്രധാന ഉല്‍പ്പന്നം. മൂന്ന് മുതല്‍ ആയിരത്തിലധികം ജീവനക്കാര്‍ വരെയുള്ള വിവിധ കമ്പനികളില്‍ ഇതുപയോഗിക്കാം'' ട്രാവിഡക്‌സിന്റെ സിഇഒയും മാനേജിംഗ് ഡയറക്റ്ററുമായ ഡെല്‍വിന്‍ ഡേവിസ് പറഞ്ഞു.
റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് കമ്പനി വികസിപ്പിച്ച ട്രാവല്‍ കിയോസ്‌കി, എന്ന ഉല്‍പ്പന്നത്തിന് കൊച്ചിയില്‍ നടന്ന 'ഫ്യൂച്വര്‍' ടെക്‌നോളജി ഇവന്റില്‍ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. കെ.എസ്.ആര്‍.ടിസി ബസ് സ്റ്റാന്‍ഡിലെ ഇത്തരമൊരു കിയോസ്‌ക്കിയിലേക്ക് ഒരു യാത്രക്കാരന്‍ ചെന്ന് ഏത് സ്ഥലത്തേക്ക് പോകണമെന്ന് പറഞ്ഞാല്‍ അവിടേക്കുള്ള വിവിധ ബസുകളുടെ വിശദാംശങ്ങള്‍, യാത്രക്ക് വേണ്ട സമയം തുടങ്ങിയവയൊക്കെ അറിയാനാകും; ടിക്കറ്റ് ബുക്കിംഗും നടത്താം. കോര്‍പ്പറേഷനുമായി ഇതിലേക്കുള്ള ചര്‍ച്ചകള്‍ക്ക് തയാറെടുക്കുകയാണ് ട്രാവിഡക്‌സ്.
ഭാവി പദ്ധതികള്‍: കേരളസിറ്റിടൂര്‍ എന്ന സൈറ്റിനെ കൂടുതല്‍ വികസിപ്പിച്ചെടുക്കുക, മാലിന്യനിര്‍മാര്‍ജനം, ഇ-വേസ്റ്റ് മാനേജ്‌മെന്റ് എന്നിവയ്ക്കായുള്ള സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിക്കുക, ബി.ഐ ടൂളിനെ കേരളത്തിന് പുറമേ സൗത്ത് ആഫ്രിക്ക, യു.എ.ഇ തുടങ്ങിയ വിപണികളിലേക്ക് എത്തിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം. 25 ജീവനക്കാരുണ്ട്.
തുടക്കം: സാങ്കേതികവിദ്യകളോടുള്ള പാഷന്‍ കാരണം വിഷ്ണു എന്ന യുവാവ് ഐ.റ്റി പ്രൊഫഷണലായ വിനീതയുമായി ചേര്‍ന്ന് 2016ല്‍ ടെക്‌നോപാര്‍ക്കില്‍ ആരംഭിച്ച സംരംഭമാണ് ഐബോസോണ്‍ ഇന്നവേഷന്‍സ്. നൂതന സാങ്കേതികവിദ്യകളായ ഓഗ്‌മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം.
ശ്രദ്ധേയ നേട്ടം: ഓഗ്‌മെന്റഡ് റിയാലിറ്റിയെ (എ.ആര്‍) ജനപ്രിയമാക്കുന്നതിനായി UniteAR എന്നൊരു കംപ്യൂട്ടര്‍ വിഷന്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോം തന്നെ ഐബോസോണ്‍ വികസിപ്പിച്ചുകഴിഞ്ഞു. വീഡിയോകള്‍, അനിമേറ്റഡ് ടെക്‌സ്റ്റ്, ഇന്ററാക്ടീവ് 3ഡി മോഡല്‍സ് തുടങ്ങിയ എല്ലാവിധ കണ്ടന്റും ഇതിലൂടെ നല്‍കാനാകും. ഒരു ഉപഭോക്താവിന് സ്വന്തമായി ഇതിലൂടെ എ.ആര്‍ കണ്ടന്റ് സൃഷ്ടിക്കാനാകുമെന്നതാണ് പ്രത്യേകത. 'വീഡിയോകള്‍ക്ക് യൂട്യൂബുള്ളതുപോലെയും വെബ് സെര്‍ച്ചിന് ഗൂഗിള്‍ ഉള്ളതുപോലെയും എ.ആറിന് ഞങ്ങളുടെ ഡിശലേഅഞ പ്ലാറ്റ്‌ഫോമിനെ മാറ്റണമെന്നതാണ് ലക്ഷ്യം' കമ്പനിയുടെ
സി.ഇ.ഒ ആയ വിഷ്ണു ജെ.പി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, ആരോഗ്യം, റിയല്‍ എസ്‌റ്റേറ്റ്, ഷോപ്പിംഗ് തുടങ്ങിയ വിവിധ മേഖലകളില്‍ ഇതിനെ ഉപയോഗിക്കാനാണ് കമ്പനിയുടെ ശ്രമം.
മൈന്‍ഡ് വെല്‍നസിനായി VRharmony എന്നൊരു വെര്‍ച്വല്‍ റിയാലിറ്റി (വി.ആര്‍) പ്രോഡക്ടും ഐബോസോണ്‍ വികസിപ്പിച്ചുകഴിഞ്ഞു. മാനസിക സമ്മര്‍ദത്തെയും വിഷാദത്തെയും ചെറുക്കാനിത് സഹായിക്കും. ചിലര്‍ക്ക് ബീച്ചിലോ മഴയത്തോ അല്ലെങ്കില്‍ പച്ചപ്പ് കാണുമ്പോഴോ ആണ് മനസ് റിലാക്‌സ്ഡാകുന്നത്. അതിലേക്കായി അവരുടെ ബ്രെയിന്‍ കണ്ടീഷന്‍ കാപ്ച്വര്‍ ചെയ്ത് അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കണ്ടന്റ് നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇത് വിജയം കണ്ടെത്തിയതായും വിഷ്ണു പറഞ്ഞു. നിരവധി ദേശീയ ഇവന്റുകളില്‍ ഐബോസോണിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.
ഭാവി പദ്ധതികള്‍: എ.ആര്‍, വി.ആര്‍ സങ്കേതങ്ങളെ ചെലവ് കുറച്ച് എല്ലാ ജനങ്ങള്‍ക്കും ലഭ്യമാക്കുക, കമ്പനിയുടെ എല്ലാ ഉല്‍പ്പന്നങ്ങളെയും ഒരു ഗ്ലോബല്‍ ബ്രാന്‍ഡാക്കി മാറ്റുക എന്നിവയാണ് ഐബോസോണിന്റെ ലക്ഷ്യം. ഒന്‍പത് ജീവനക്കാരുള്ള ഈ സംരംഭത്തെ കൂടുതല്‍ വികസിപ്പിക്കുന്നതിനായി ഏതാനും ഫണ്ടിംഗ് സ്ഥാപനങ്ങളുമായുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നു. www.ibosoninnov.com
Read DhanamOnline in English
Subscribe to Dhanam Magazine