40 വയസ്സില്‍ താഴെയുള്ള സമ്പന്നരില്‍ ഒന്നാമത് നിതിന്‍ കാമത്തും നിഖില്‍ കാമത്തും

40 വയസ്സില്‍ താഴെയുള്ള സമ്പന്നരില്‍ ഒന്നാമത് നിതിന്‍ കാമത്തും നിഖില്‍ കാമത്തും
Published on

40വയസ്സിന് താഴെയുള്ള വ്യക്തികളുടെ സമ്പന്ന പട്ടികയില്‍ സെറോധ സ്റ്റോക്ക് ബ്രോക്കിങ്ങിന്റെ സ്ഥാപകരായ നിതിന്‍ കാമത്തും നിഖില്‍ കാമത്തും ഒന്നാം സ്ഥാനക്കാര്‍. ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ അണ്ടര്‍ 40 പട്ടികയിലാണ് ഇവര്‍ ഒന്നാമതായി സ്ഥാനംനേടിയത്. ഇവരുടെ ആസ്തി ഈവര്‍ഷം 58 ശതമാനം ഉയര്‍ന്ന് 24,000 കോടിയാണ്. 40 കാരനായ നിതിന്‍ കാമത്തും 34കാരനായ നിഖില്‍ കാമത്തും സ്ഥാപിച്ച സെറോധ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനങ്ങളിലൊന്നാണ്.

ഹുറൂണ്‍ യുവ ബിസിനസുകാരുടെ പട്ടികയില്‍ മിഡീയ ഡോട്ട്നെറ്റ് സ്ഥാപകനും 38കാരനുമായ ദിവ്യാങ്ക് തുരാക്യ രണ്ടാംസ്ഥാനത്തെത്തി. 14,000 കോടി ആസ്തിയാണ് ദിവ്യാങ്കിനുള്ളത്. ഉഡാന്റെ സഹസ്ഥാപകരായ അമോദ് മാല്‍വിയയും വൈഭവ് ഗുപ്തയും സുജിത് കുമാറുമാണ് അണ്ടര്‍ 40 പട്ടികയില്‍ മൂന്നാമത്.

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബി2ബി ബിസിനസുകള്‍ പച്ചപിടിച്ചപ്പോള്‍ ഉഡാന്റെ ആസ്തിയില്‍ 274ശതമാനമാണ് വര്‍ധനവുണ്ടായി. ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രന്‍, ഫ്ളിപ്കാര്‍ട്ട് സഹസ്ഥാപകനായ ബിന്നി ബെന്‍സാല്‍, ഓയോ സ്ഥാപകന്‍ റിതേഷ് അഗര്‍വാള്‍ തുടങ്ങിയ സ്മാര്‍ട്ട് സംരംഭകരാണ് പട്ടികിയില്‍ ഇടം നേടിയ മറ്റു യുവാക്കള്‍. ഹുറൂണ്‍ 100 റിച്ചസ്റ്റ് പട്ടികയിലും ബൈജു രവീന്ദ്രന്‍ മുന്നില്‍ എത്തിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com