ബജറ്റ് 2020: നിങ്ങള്‍ അറിയേണ്ട 20 സുപ്രധാന കാര്യങ്ങള്‍
1. കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കാന്‍ പ്രതിജ്ഞയും നിര്‍ദ്ദിഷ്ട പദ്ധതികളും
2. 2020 ലെ അഗ്രി ക്രെഡിറ്റ് ലക്ഷ്യം 15 ലക്ഷം കോടി
3 .ലളിതമായ ആദായനികുതി നിരക്കുകള്‍ വരുന്നു, ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ നികുതി നിര്‍ത്തലാക്കി.
4. ഭവന നിര്‍മ്മാതാക്കള്‍ക്ക് ടാക്സ് ഹോളിഡേ കാലാവധി നീട്ടി
5 .ഓഡിറ്റിനായുള്ള വിറ്റുവരവ് പരിധി 1 കോടിയില്‍ നിന്ന് 5 കോടി ആയി ഉയര്‍ത്തി
6. എല്‍ഐസിയിലെ ഒരു ഭാഗം സര്‍ക്കാര്‍ ഓഹരി ഐപിഒ വഴി വില്‍ക്കും
7. ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് പരിരക്ഷ 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തി
8. നികുതിയുടെ പേരിലുള്ള പീഡനം അവസാനിപ്പിക്കാന്‍ ചുവടുവയ്പ്
9. കാലാവസ്ഥാ വ്യതിയാന പ്രതിരോധ നയത്തിനായി 4,400 കോടി രൂപ അനുവദിച്ചു
10. ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകളെ 'ഭാരത് നെറ്റ്' വഴി ബന്ധിപ്പിക്കും
11. എനര്‍ജി, റിന്യൂവബിള്‍ എനര്‍ജി മേഖലയ്ക്ക് 22,000 കോടി രൂപ
12. 2024 ഓടെ 100 വിമാനത്താവളങ്ങള്‍ കൂടി വികസിപ്പിക്കും
13. സംരംഭകത്വം സുഗമമാക്കാന്‍ നിക്ഷേപക ക്ലിയറന്‍സ് സെല്‍ സ്ഥാപിക്കും
14. വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി രൂപ
15. 103 ലക്ഷം കോടിയുടെ ദേശീയ ഇന്‍ഫ്ര പൈപ്പ്ലൈന്‍, 2000 കിലോമീറ്റര്‍ ഹൈവേകള്‍ നിര്‍മ്മിക്കും
16 വ്യവസായത്തിന്റെയും വാണിജ്യത്തിന്റെയും ഉന്നമനത്തിനായി 27,300 കോടി രൂപ
17. സ്വച്ഛ് ഭാരത് മിഷന് 12,300 കോടി രൂപ
18 . ആരോഗ്യമേഖലയ്ക്ക് 69,000 കോടിയും പോഷക പരിപാടികള്‍ക്ക് 35,600 കോടിയും
19. ജിഡിപിയുടെ 3.3 ശതമാനത്തിലേറെയാകാതിരിക്കാന്‍ ധനക്കമ്മി ലക്ഷ്യം 3.8 ശതമാനമായി നിജപ്പെടുത്തി.
20. ഇറക്കുമതി ചെയ്യുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ഹെല്‍ത്ത് സെസ് ചുമത്തിയതും പാദരക്ഷ, ഫര്‍ണിച്ചര്‍ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി ഉയര്‍ ത്തിയതും ജനങ്ങള്‍ക്കു സ്വാഗതാര്‍ഹമാകില്ല.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline