തരം താഴ്ത്തി വിസ: ഇന്‍ഫോസിസിന് അമേരിക്കയില്‍ 8 ലക്ഷം ഡോളര്‍ പിഴ

തരം താഴ്ത്തി വിസ: ഇന്‍ഫോസിസിന് അമേരിക്കയില്‍ 8 ലക്ഷം ഡോളര്‍ പിഴ
Published on

ചട്ടങ്ങള്‍ക്കു വരുദ്ധമായി വിദേശ തൊഴിലാളികളുടെ വിസ തരംതിരിച്ച് നികുതി തട്ടിപ്പ് നടത്തിയെന്ന കേസില്‍ ഇന്ത്യന്‍ ഐടി കമ്പനി ഇന്‍ഫോസിസ് അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ 800,000 ഡോളര്‍ (ഏകദേശം 56 കോടി രൂപ) പിഴ നല്‍കും.കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ സേവ്യര്‍ ബെക്രയാണ് ഈ വിവരമറിയിച്ചത്.

2006 നും 2017 നും ഇടയില്‍ ഇന്‍ഫോസിസ് സ്‌പോണ്‍സര്‍ ചെയ്ത ബി -1 വിസകളില്‍ 500 ഓളം ജീവനക്കാര്‍ കാലിഫോര്‍ണിയ സംസ്ഥാനത്ത് ജോലി ചെയ്തത് ക്രമപ്രകാരമല്ലെന്നായിരുന്നു ആരോപണം. ഇവര്‍ എച്ച് -1 ബി വിസകള്‍ക്ക് അര്‍ഹതയുള്ളവരായിരുന്നു. വേതനത്തിലും നികുതിയിലും കുറവുണ്ടാകാനാണ് വിസ മാറ്റിയതെന്നു കാണിച്ച് മുന്‍ ഇന്‍ഫോസിസ് ഉദ്യോഗസ്ഥനായ 'വിസില്‍ ബ്ലോവര്‍' ജാക്ക് ജെയ് പാമര്‍  പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇന്‍ഫോസിസിനെതിരെ നിയമനടപടികളുണ്ടായത്.

പിഴ നല്‍കാമെന്നു സമ്മതിച്ചെങ്കിലും ഒത്തുതീര്‍പ്പു രേഖയില്‍ ഇന്‍ഫോസിസ് ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. ഫെഡറല്‍ അധികാരികള്‍ക്ക് തെറ്റായ രേഖകള്‍ സമര്‍പ്പിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് 2017 ല്‍ ഇന്‍ഫോസിസ് ന്യൂയോര്‍ക്ക് സ്റ്റേറ്റിന് ഒരു മില്യണ്‍ ഡോളര്‍ പിഴ നല്‍കിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com