ഭൂമി ന്യായ വില 10 % ഉയര്‍ത്തി; കേരളബജറ്റ് 2020, പ്രധാന പ്രഖ്യാപനങ്ങളറിയാം
ഭൂമിയുടെ ന്യായ വില 10 ശതമാനം
ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം സംസ്ഥാന ബജറ്റില്‍. വന്‍കിട പദ്ധതികളുടെ
സമീപമുള്ള ഭൂമിക്കു ന്യായ വില 30 ശതമാനം കൂട്ടുമെന്നും ധനമന്ത്രി തോമസ്
ഐസക്ക് അറിയിച്ചു. സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിയ വകയില്‍ കുടിശ്ശിക
തീര്‍പ്പാക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുമെന്നു
മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ
നയങ്ങളെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ്
അവതരണം ആരംഭിച്ചത്. ജനാധിപത്യവും സ്വേച്ഛാധിപത്യവും രാജ്യത്ത് മുഖാമുഖം
നില്‍ക്കുകയാണെന്നും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷ മാത്രം
സംസാരിക്കുന്ന ഭരണാധികാരികളാണ് കേന്ദ്ര സര്‍ക്കാരില്‍ ഉള്ളതെന്നും അദ്ദേഹം
പറഞ്ഞു.
റവന്യൂവരവ് 99042 കോടി രൂപയും റവന്യൂ
ചെലവ് 116516 കോടി രൂപയും റവന്യൂ കമ്മി 17476 കോടി രൂപയുമാണ്. ബജറ്റ്
പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍:
കുടിവെള്ള വിതരണത്തിന് 8523 കോടി, ഒരു ദിവസം 10 കോടി ലിറ്റര്‍ കുടിവെള്ള വിതരണം ലക്ഷ്യം, ജല അതോറിറ്റിക്ക് 675 കോടി.
ഉന്നത
വിദ്യാഭ്യാസത്തിന് 493 കോടി, 1000 പുതിയ തസ്തികകള്‍, കോളേജുകളില്‍
പുതിയതായി 60 കോഴ്സുകള്‍, കോട്ടയം സി.എം.എസ് കോളേജില്‍ ചരിത്ര മ്യൂസിയം
കുടുംബശ്രീ ചിട്ടികള്‍ ആരംഭിക്കും, 4% പലിശയ്ക്ക് 3000 കോടി ബാങ്ക് വായ്പ
നഗരവികസനത്തിനു 1945 കോടി രൂപ
കൈത്തറി മേഖലയ്ക്ക് 153 കോടി രൂപ സര്‍ക്കാര്‍ നല്‍കും, ഖാദി ഗ്രാമ വ്യവസായത്തിന് 16 കോടി രൂപ
118 കോടി നെല്‍കൃഷിക്ക്
ബേക്കല്‍ കോവളം ജലപാത് ഗതാഗതത്തിനായി തുറന്നുകൊടുക്കും
വൈദ്യതി അപകടങ്ങള്‍ കുറയ്ക്കാന്‍ ഇ-സേഫ് പദ്ധതി
പ്രവാസ ചിട്ടി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ലഭ്യമാക്കും
പ്രവാസ ചിട്ടിക്കൊപ്പം ഇന്‍ഷുറന്‍സും പെന്‍ഷനും നല്‍കാന്‍ തീരുമാനം
പൂട്ടിക്കിടക്കുന്ന കടുവണ്ടി ഫാക്ടറികള്‍ സര്‍ക്കാര്‍ തുറക്കും
എം.എല്‍.എമാര്‍ നിര്‍ദേശിച്ച പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 1800 കോടി രൂപ നല്‍കും
കര്‍ഷക ക്ഷേമത്തിനായി ഊബര്‍ മാതൃകയില്‍ പഴം, പച്ചക്കറി എന്നിവ വിതരണം ചെയ്യും
കയര്‍മേഖലയ്ക്ക് 112 കോടി, മൂന്ന് ഫാക്ടറികള്‍ ആരംഭിക്കും, വാളയാറില്‍ അന്താരാഷ്ട്ര കമ്പനിയുടെ ചകിരിച്ചോര്‍ സംസ്‌കരണ ഫാക്ടറി
മത്സ്യ തൊഴിലാളികള്‍ക്ക് 40,000 വീടുകള്‍ നിര്‍മിച്ച് നല്‍കും
വയനാടിന് 2000 കോടി രൂപയുടെ ത്രിവര്‍ഷ പാക്കേജ്, ഇടുക്കിക്ക് 1000 കോടി രൂപയുടെ പാക്കേജ്
രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായി 2400 കോടി രൂപ വകയിരുത്തി
പൊതുവിദ്യാഭ്യാസ
മേഖലയ്ക്ക് 19,130 കോടി, എല്ലാ സ്‌കൂളുകളിലും സൗരോര്‍ജ നിലയം, സ്‌കൂള്‍
യൂണിഫോം അലവന്‍സ് 400 രൂപയില്‍ നിന്നും 600 രൂപയാക്കി
പ്രീപ്രൈമറി അദ്ധ്യാപകരുടെ അലവന്‍സ് 500 രൂപ കൂട്ടി
ഓഖി ഫണ്ട് വിനിയോഗത്തില്‍ ഓഡിറ്റിങ്ങ് കൊണ്ടുവരും, ഫിഷ് മാര്‍ക്കറ്റുകള്‍ക്ക് 100 കോടി, 1000 കോടിയുടെ തീരദേശ പാക്കേജ്
മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ ധര്‍മ്മടത്ത് ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാര്‍ കൊണ്ടുവരും
കേരള ബോട്ട് ലീഗ് വിജയമെന്ന് വിലയിരുത്തല്‍, നടത്തിപ്പില്‍ മാറ്റം കൊണ്ടുവരും, 20 കോടി നല്‍കും
1509 കോടി രൂപ വനിതാക്ഷേമത്തിനായി സര്‍ക്കാര്‍ നീക്കി വയ്ക്കും
നിര്‍ഭയ ഹോമുകള്‍ക്ക് 10 കോടി നല്‍കും, വനിതാക്ഷേമത്തിനുള്ള വിഹിതം ഇരട്ടിയാക്കി
കുടുംബശ്രീക്ക് 600 കോടി ബഡ്ജറ്റില്‍ വകയിരുത്തി, പ്രായമായ മാതാപിതാക്കളുടെ സംരക്ഷണത്തിന് പദ്ധതി
200 കേരള ചിക്കന്‍ ഔട്‌ലെറ്റുകളും കേരള സര്‍ക്കാര്‍ ആരംഭിക്കും
വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊണ് സര്‍ക്കാര്‍ ലഭ്യമാക്കും, ഇതിനായി 1000 ഭക്ഷണശാലകളും തുറക്കും
ജനകീയാസൂത്രണത്തിന്റെ വാര്‍ഷികത്തില്‍ തൃശൂരില്‍ വച്ച് സര്‍ക്കാര്‍ പ്രത്യേക സമ്മേളനം നടത്തും
ലോക കേരള സഭയ്ക്ക് 12 കോടി വകയിരുത്തും
ആലപ്പുഴയില്‍ ഓങ്കോളജി പാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിക്കും
പതിനായിരം നഴ്സുമാര്‍ക്ക് വിദേശങ്ങളില്‍ ജോലി സാധ്യത ഉറപ്പാക്കുന്നതിനായി ക്രാഷ് കോഴ്‌സ്, 5 കോടി നല്‍കും
ആരോഗ്യ മേഖലയില്‍, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് 50 കോടി, കെ.എസ്.ഡി.പി മരുന്ന് ഉത്പാദനം ആരംഭിക്കും
കാന്‍സറിനുള്ള മരുന്നിന്റെ വില കുറയ്ക്കും
ലൈഫ് പദ്ധതിയില്‍ ഒരു ലക്ഷം വീടുകളും ഫ്‌ളാറ്റുകളും കൂടി സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കും
പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ 1500 കോടി
കൊച്ചി വികസനത്തിന് 6000 കോടി രൂപ,കൊച്ചിയില്‍ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം കൊണ്ടുവരും
കൊച്ചിയില്‍ ഏകീകൃത ട്രാവല്‍ കോഡ്
ടൂറിസം രംഗത്തെ വികസനത്തിനായി മുസിരിസ് പൈതൃക പദ്ധതി 2020-21ല്‍ സര്‍ക്കാര്‍ കമ്മീഷന്‍ ചെയ്യും
നെല്‍കര്‍ഷകര്‍ക്ക് നാല്‍പത് കോടി രൂപ
5000 കിലോമീറ്ററിന്റെ റോഡ് നിര്‍മാണം സര്‍ക്കാര്‍ ഈ വര്‍ഷം പൂര്‍ത്തീകരിക്കും
ഗ്രാമീണ റോഡ് പദ്ധതിക്ക് 1000 കോടി , തീരദേശ വികസനത്തിനും 1000 കോടി
സി.എഫ്.എല്‍. ഫിലമെന്റ് ബള്‍ബുകള്‍ സര്‍ക്കാര്‍ നിരോധിക്കും, നിരോധനം നവംബര്‍ മുതല്‍
43 കിലോമീറ്ററുകളില്‍ 10 ബൈപ്പാസുകളും, 53 കിലോമീറ്ററില്‍ 74 പാലങ്ങളും സര്‍ക്കാര്‍ കൊണ്ടുവരും
തൊഴില്‍ സംരംഭകരുടെ എണ്ണം നിലവില്‍ 23453
കുടുംബശ്രീ അംഗങ്ങളുടെ എണ്ണം 47 ലക്ഷമായി വര്‍ദ്ധിച്ചു
സംസ്ഥാനത്ത് മത്സ്യോത്പാദനം 8.2 ലക്ഷം ടണ്‍ ആയി
വാഴക്കുളത്തെ പൈനാപ്പിള്‍ സംസ്‌കരണകേന്ദ്രത്തിന് 3 കോടി
രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകള്‍ കൂടി സര്‍ക്കാര്‍ നല്‍കും, 4384 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍
500 മെഗാവാട്ട് ശേഷിയുള്ള വൈദ്യുത പദ്ധതികള്‍ ആരംഭിക്കും
ആരോഗ്യ പദ്ധതിക്ക് 9651 കോടി രൂപ
പ്രവാസ ക്ഷേമ പദ്ധതികള്‍ക്ക് 90 കോടി
കെ.എം മാണി സ്മാരക മന്ദിരം നിര്‍മിക്കുന്നതിന് 5 കോടി രൂപ
വാഴക്കുളത്തും തൃശ്ശൂരിലെ അഗ്രോപാര്‍ക്കിലും പഴങ്ങളില്‍ നിന്നും വൈനുണ്ടാക്കാന്‍ സജ്ജീകരണം ഒരുക്കും
യേശുദാസ് ഡിജിറ്റല്‍ ലൈബ്രറിക്ക് 75 ലക്ഷം
കേരള ബജറ്റ് 2020: ജനക്ഷേമ പദ്ധതികള്‍ ഒറ്റനോട്ടത്തില്‍
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline