പാചക വാതക വില 76 രൂപ വര്‍ദ്ധിപ്പിച്ചു

പാചക വാതക വില 76 രൂപ വര്‍ദ്ധിപ്പിച്ചു
Published on

പാചക വാതക വില സിലിണ്ടറിന് 76 രൂപ കൂട്ടി. സെപ്റ്റംബറില്‍ 15.50 രൂപയും ഒക്ടോബറില്‍ 15 രൂപയും വര്‍ദ്ധിപ്പിച്ചിരുന്നു. ഇപ്പോഴത്തെ വര്‍ദ്ധനവോടെ 14.2 കിലോഗ്രാം സിലിണ്ടറിന് വിവിധ നഗരങ്ങളില്‍ 681.50 രൂപ മുതല്‍ 706 രൂപ വരെയാകും വില.

സബ്സിഡി നിരക്കിലുള്ള സിലിണ്ടറുകള്‍ക്ക് വില വര്‍ധിപ്പിച്ചിട്ടില്ല. വര്‍ധിപ്പിച്ച വില നില്‍കേണ്ടിവരുമെങ്കിലും സബ്സിഡി തുക ബാങ്ക് അക്കൗണ്ടിലേക്ക്  വരവു വെയ്ക്കും. ഓരോ കുടുംബത്തിനും വര്‍ഷത്തില്‍ അനുവദിച്ചിട്ടുള്ളത് 12 സിലിണ്ടറാണ്. അതില്‍ കൂടുതല്‍ വാങ്ങിയാലേ സബ്സിഡിക്ക് പുറത്തുള്ള വര്‍ധിപ്പിച്ച വില നല്‍കേണ്ടിവരൂ.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com