

രാജ്യത്തെ എം.എസ്.എം.ഇ മേഖലയിലെ ഔദ്യോഗിക വായ്പാ ലഭ്യതയെക്കുറിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ പഠനത്തിലെ നിര്‍ണ്ണായകമായ വിവിരങ്ങള്‍ ആര്‍.ബി.ഐ വെളിപ്പെടുത്തി.
പത്ത് ലക്ഷത്തില്‍ താഴെ വിറ്റുവരവുള്ള ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഔദ്യോഗിക വായ്പാ ലഭ്യത വളരെയേറെ പരിമിതമാണ്. എന്നാല്‍ ഉയര്‍ന്ന വിറ്റുവരവുള്ള വന്‍കിട സരംഭങ്ങള്‍ക്ക് ഔദ്യോഗിക വായ്പ ഒരു മുഖ്യ സ്രോതസായി ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇക്കാരണത്താല്‍ അവ കൂടുതല്‍ വായ്പകള്‍ നേടിയെടുക്കുകയും ചെയ്യുന്നു.
ഔദ്യോഗിക വായ്പകള്‍ നേടിയെടുക്കുന്നതില്‍ രാജ്യത്തെ എം.എസ്.എം.ഇ മേഖലയെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ച് ആര്‍.ബി.ഐ നടത്തിയ പഠനത്തിലെ കണ്ടെത്തലുകളാണ് ഇവയൊക്കെ. സംരംഭകരുടെ പ്രായം, വിദ്യാഭ്യാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ക്ക് പുറമേ സംരംഭത്തിന്റെ പ്രായം, പ്രവര്‍ത്തനം, ജീവനക്കാരുടെ എണ്ണം, വിറ്റുവരവ് തുടങ്ങിയ ഘടകങ്ങളെയുമാണ് ആര്‍.ബി.ഐ പഠനത്തിന് അടിസ്ഥാമാക്കിയിട്ടുള്ളത്.
ഇടത്തരം സംരംഭങ്ങള്‍ക്കും ഔദ്യോഗിക വായ്പ ലഭിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ സൂക്ഷ്മ ചെറുകിട സംരംഭങ്ങളാണ് ഇക്കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്. ഇന്‍ഫര്‍മേഷനുകളിലെ പൊരുത്തക്കേട്, ചെറിയ തുകയുടെ വായ്പകള്‍ക്കുള്ള ഉയര്‍ന്ന ട്രാന്‍സാക്ഷന്‍ കോസ്റ്റ് എന്നീ കാരണങ്ങള്‍ കൊണ്ടാണ് ഒദ്യോഗിക വായ്പാ രംഗത്ത് ഇവ പിന്തള്ളപ്പെട്ട് പോകുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine