

ഇഷ്ട റെസ്‌റ്റോറന്റ് തേടി പോകണ്ട. അവിടെ മെനു കാര്‍ഡ് നോക്കി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന് സമയം കളയണ്ട. സ്വന്തം സ്മാര്‍ട്ട് ഫോണിലെ മൊബീല്‍ ആപ്പ് മതി ഇഷ്ട ഭക്ഷണം നമ്മളെ തേടിയെത്താന്‍. കഴിഞ്ഞ ഏതാനും
വര്‍ഷങ്ങളായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനികള്‍ കൊണ്ടുവന്ന വിപ്ലവമാണിത്.
രാജ്യത്തെ പ്രമുഖ പട്ടണങ്ങളില്‍ ആദ്യഘട്ടത്തില്‍ ചുവടുറപ്പിച്ച ഈ ബിസിനസ് ഇന്ന് കേരളത്തിലെ ചെറു പട്ടണങ്ങളിലേക്ക് വരെ വ്യാപിച്ചിരിക്കുന്നു. ഫുഡ് ഡെലിവറി രംഗം ഒട്ടനവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ തുറന്നപ്പോള്‍ റെസ്‌റ്റോറന്റുകള്‍ക്ക് കച്ചവടം കൂട്ടാനും ഇത് ഉപകരിച്ചു.
ഊബര്‍ ഈറ്റ്‌സ്, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങി ദേശീയതലത്തിലെ പ്രമുഖ ഫുഡ് ടെക് കമ്പനികളും പ്രാദേശികതലത്തിലുള്ള കമ്പനികളും ഇന്ന് കേരളത്തിലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്തുണ്ട്. പക്ഷേ മത്സരം കടുത്തപ്പോള്‍ വിപണിയില്‍ വമ്പന്മാര്‍ മാത്രം ചുവടുറപ്പിക്കുന്ന കാഴ്ചയാണിപ്പോഴുള്ളത്.
പ്രമുഖ പത്രങ്ങളുടെ വാണ്ടഡ് കോളങ്ങളിലും വാട്‌സാപ്പുകളിലും ഇപ്പോള്‍ കാണാം ഫുഡ് ഡെലിവറി രംഗത്തേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങള്‍. സംസ്ഥാനത്തെ പ്രമുഖ നഗരങ്ങള്‍ക്ക് പുറമേ മുന്‍നിര പട്ടണങ്ങളിലേക്ക് വരെ സൊമാറ്റയും സ്വിഗ്ഗിയും അതിവേഗം കടന്നെത്തുമ്പോള്‍ ഊബര്‍ ഈറ്റ്‌സിന്റെ യാത്ര
പതിഞ്ഞ താളത്തിലാണ്.
സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുമ്പോഴും കൊച്ചി നഗരത്തിലേക്കാണ് ഈ രംഗത്തെ കൂടുതല്‍ തൊഴില്‍ അന്വേഷകരും ഇപ്പോള്‍ ചേക്കേറുന്നത്. സമീപഭാവിയില്‍ തന്നെ ആ പ്രവണത മാറിമറിഞ്ഞേക്കാം. എന്തായിരിക്കും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് ഇനി വരുന്ന മാറ്റങ്ങള്‍? ഇതിന് ദേശീയ - രാജ്യാന്തര തലത്തിലെ പ്രവണതകള്‍ പരിശോധിച്ച് മാത്രമേ ഉത്തരം കണ്ടെത്താനാകൂ.
എവിടെയും എന്നപോലെ ഇന്ത്യയിലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി അങ്കത്തട്ടില്‍ എതിരാളികള്‍ രണ്ടുപേര്‍ മാത്രമായി ഒതുങ്ങാനാണ് സാധ്യത. സ്ഥിതിഗതികള്‍ വിരല്‍ ചൂണ്ടുന്നതും അതിലേക്കാണ്.
2016ല്‍ ബ്ലൂംബെര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 2013-2016 കാലയളവില്‍ 400 ഓളം ഫുഡ് ഡെലിവറി ആപ്പുകളാണ് ഉദയം കൊണ്ടത്. കേരളത്തിലും പ്രാദേശികമായി, മികച്ച പ്ലാറ്റ്‌ഫോമില്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ തുടക്കമിട്ടതും ഇതേ കാലത്തൊക്കെ തന്നെ.
എന്നാല്‍ ഇപ്പോള്‍ ഇവയില്‍ പലതും അടച്ചുപൂട്ടിയിരിക്കുന്നു. മറ്റ് കുറേപേരെ വന്‍കിടക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. ഇതില്‍ രണ്ടിലും പെടാതെ നില്‍ക്കുന്ന ചിലത് പിടിച്ചുനില്‍ക്കാനുള്ള തത്രപ്പാടിലും. രാജ്യാന്തരതലത്തിലെ ഒരു പ്രമുഖ റിസര്‍ച്ച് ഏജന്‍സിയുടെ കണക്ക് പ്രകാരം 2017ല്‍ രാജ്യത്തെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിപണിയുടെ വലുപ്പം 4,558 കോടി രൂപയാണ്.
2018-2023 കാലയളവില്‍ ഈ വിപണി 38.08 ശതമാനം എന്ന നിരക്കില്‍ വാര്‍ഷിക വളര്‍ച്ച നേടുമെന്നും റിപ്പോര്‍ട്ട് സൂചന നല്‍കുന്നു. അതിവേഗം വളരുന്ന ഈ വിപണിയില്‍ എത്ര പേര്‍ക്ക് സ്വന്തം ഇടം കണ്ടെത്താന്‍ പറ്റും? പരമാവധി രണ്ടോ മൂന്നോ കമ്പനികള്‍ക്കേ അതിന് സാധിക്കൂവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചൈന തന്നെയാണ് ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് മുന്നിലെ ഉദാഹരണം. ചൈനയിലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിപണി വലുപ്പം 35 ബില്യണ്‍ ഡോളറാണ്.
പക്ഷേ അവിടെ മത്സരം രണ്ടുപേര്‍ തമ്മില്‍ മാത്രം. ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡും ങലശൗേമി മാണ് അവിടെ എതിരാളികള്‍.
ഇതിനു പിന്നിലെ കാരണം ലളിതമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഫുഡ് ഡെലിവറി ബിസിനസ് ലാഭകരമാകണമെങ്കില്‍ അതി വിശാലമായ വിപണി വേണം. പരിധിയില്ലാതെ വളരാന്‍ സാധിക്കാത്ത ചെറുകമ്പനികള്‍ ഈ മത്സരത്തിനിടെ മരിച്ചുവീഴും. രാജ്യാന്തരതലത്തില്‍ കാണുന്ന അതേ പ്രവണത തന്നെയാണ് ഇന്ത്യയിലും ഇപ്പോഴുള്ളത്.
സ്വിഗ്ഗിയും സൊമാറ്റോയും കുതിച്ചു മുന്നേറുമ്പോള്‍ ഊബര്‍ ഈറ്റ്‌സും ഫുഡ്പാണ്ടയും കിതയ്ക്കുന്നു. ഊബര്‍ ഈറ്റ്‌സിനെ വിറ്റൊഴിയാനാണ് മാതൃകമ്പനി ഇന്ത്യയില്‍ ശ്രമിക്കുന്നത്. പല കൈകള്‍ മറിഞ്ഞ് തങ്ങളുടെ ഭാഗമായി മാറിയ ഫുഡ്
പാണ്ടയോട് ഒലയ്ക്ക് ഇപ്പോള്‍ പഴയ താല്‍പ്പര്യവുമില്ല.
കേരളത്തിലെ വിപണി പ്രവണതയും സമാനമാണ്. സ്വിഗ്ഗിയും സൊമാറ്റയും ജീവനക്കാരെയും റെസ്റ്റൊറന്റുകളെയും കൂട്ടി ചേര്‍ക്കാനും പുതിയ പട്ടണങ്ങളിലേക്ക് എത്താനും തിടുക്കം കാണിക്കുമ്പോള്‍ ഊബര്‍ ഈറ്റ്‌സിന്റെ പ്രവര്‍ത്തനം അത്രമാത്രം തീവ്രമല്ല.
സ്വിഗ്ഗിയും സൊമാറ്റയും രാജ്യം മുഴുവന്‍ പടരുമ്പോള്‍ അവരുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ഒഴുക്കികൊണ്ട് നിക്ഷേപകരും രംഗത്തുണ്ട്. 2018ല്‍ മാത്രം സ്വിഗ്ഗി 1.31 ബില്യണ്‍ ഡോളര്‍ നിക്ഷേപം നേടിയെടുത്തപ്പോള്‍ സൊമാറ്റോ 410 മില്യണ്‍ ഡോളര്‍ ഫണ്ട് കരസ്ഥമാക്കി.
ചെറു പട്ടണങ്ങളിലേക്ക് ഈ കമ്പനികള്‍ പോകുമ്പോള്‍ നിക്ഷേപകര്‍ കൂടുതല്‍ താല്‍പ്പര്യത്തോടെ ഫണ്ടിംഗ് നടത്തുന്നതാണ് മറ്റൊരു പ്രവണത. കൊച്ചുപട്ടണങ്ങളിലെ ഡെലിവറി ചാര്‍ജ് കുറവായിരിക്കും. അതുകൊണ്ടു തന്നെ അതിവേഗം ആ മേഖലകളില്‍ ബിസിനസ് ലാഭകരമാക്കാനും സാധിക്കും. ഇതാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്ന ഒരു ഘടകം.
അങ്കത്തട്ടില്‍ എതിരാളികള്‍ രണ്ടായി ചുരുങ്ങുമ്പോഴും സ്വിഗ്ഗിയും സൊമാറ്റോയും നിലവിലെ വിജയ മോഡലില്‍ മാത്രം ഒതുങ്ങിക്കൂടുന്നുമില്ല. അനുദിനം ഇന്നവേഷനുകളാണ്. കോളെജ് കാംപസുകളില്‍ തരംഗമാകാന്‍ സ്വിഗ്ഗി അവതരിപ്പിച്ചിരിക്കുന്ന ലോഞ്ച് പാഡ് പ്രോഗ്രാം തന്നെ ഉദാഹരണം. ഇതിനു പുറമേ ക്ലൗഡ് കിച്ചണ്‍, സ്വിഗ്ഗി സ്റ്റോര്‍ എന്നിവയെല്ലാം കൂടെയുണ്ട്.
സൊമാറ്റോ അല്‍പ്പം കൂടി വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുത്ത റെസ്റ്റൊറന്റുകളില്‍ നിന്ന് നിശ്ചിത കാലയളവി
ലേക്കുള്ള ഫീസ് നല്‍കി ഭക്ഷണപാനീയങ്ങള്‍ ആസ്വദിക്കാന്‍ പറ്റുന്ന സൊമാറ്റ ഗോള്‍ഡ് എന്ന പദ്ധതി ഒരു ഉദാഹരണം. ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ മേഖലയി
ലും സാന്നിധ്യം അറിയിക്കാന്‍ സൊമാറ്റോ ശ്രമിക്കുമ്പോള്‍ സ്വിഗ്ഗി ലോജിറ്റിക്‌സിലും ഡെലിവറിയിലും ശക്തി കൂട്ടുകയാണ്.
ഇവര്‍ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായി ഇന്ത്യന്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിപണി മാറുമ്പോഴും ഇവരില്‍ ഒരാളെ മറ്റൊരാള്‍ ഭക്ഷിക്കുന്ന സാഹചര്യം വരില്ലെന്നാണ് വിദഗ്ധരുടെ നിഗമനം. കാരണം അത്ര വിശാലമാണ് ഇന്ത്യന്‍ വിപണി. ഇന്ത്യയുടെ മൊത്തം ഭക്ഷ്യ വിപണിയുടെ വെറും മൂന്ന് ശതമാനം മാത്രമാണ് ഓണ്‍ലൈന്‍ ഡെലിവറികളുടെ കൈവശമുള്ളത്. ചൈനയില്‍ ഇത് 14 ശതമാനമാണ്.
സ്വിഗ്ഗിയും സൊമാറ്റയും വരുമാന വര്‍ധന നേടുന്നുണ്ടെങ്കിലും ഇരുവരും ഇതുവരെ ലാഭം നേടിയിട്ടില്ല. ഇനിയും എത്രമാത്രം പണം ഇവര്‍ ചെലവിടും? എത്രകാലം ഇവരിലേക്ക് ഫണ്ട് ഒഴുകി വരും എന്നതാണ് പ്രധാനം. സ്വിഗ്ഗിയുടെ നഷ്ടം 2018 മാര്‍ച്ചില്‍ 397 കോടി രൂപയായിരുന്നു. തൊട്ടു മുന്‍വര്‍ഷത്തെ നഷ്ടമായ 205 കോടി
രൂപയുടെ ഏകദേശം ഇരട്ടി! ഇതേ കാലയളവില്‍ വരുമാനം മൂന്നു മടങ്ങ് വര്‍ധിച്ച് 468 കോടിയായി.
അതേസമയം ഇതേ കാലയളവില്‍ നഷ്ടം ഗണ്യമായി കുറയ്ക്കാന്‍ സൊമാറ്റോയ്ക്ക് സാധിച്ചു. പക്ഷേ 2019 മാര്‍ച്ചിലെ ഫലം പ്രകാരം സൊമാറ്റോയുടെ നഷ്ടം 294 മില്യണ്‍ ഡോളറാണ്. വരുമാനം 206 മില്യണ്‍ ഡോളറും. ഇക്കാലയളവിലെ സ്വിഗ്ഗിയുടെ റിസള്‍ട്ട് പുറത്തുവിട്ടിട്ടില്ല.
പുതിയ ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ക്കുന്നതിനാണ് പണം വെള്ളം പോലെ കമ്പനികള്‍ ഒഴുക്കുന്നത്. അത്രമാത്രം ഡിസ്‌കൗണ്ടുകളും കാഷ് ബാക്കുകള്‍ കമ്പനി
കള്‍ മത്സരിച്ച് നല്‍കുന്നു. ഇത് ബിസിനസ് വളര്‍ച്ചയ്ക്ക് വേണ്ട സുസ്ഥിരമായ കീഴ്‌വഴക്കമല്ല. മികച്ച ബിസിനസ് തന്ത്രവുമല്ല. ഉപഭോക്താക്കളില്‍ പുതിയ ശീലങ്ങള്‍ വേരുറയ്ക്കുന്നതോടെ കമ്പനികള്‍ ഇത്തരം ഇളവുകള്‍ ഘട്ടം ഘട്ടമായി പിന്‍
വലിക്കും.
അതുപോലെ തന്നെ സാമ്പത്തിക പ്രതിസന്ധി നിലവിലുള്ളതിനേക്കാള്‍ തീവ്രമായാല്‍ ജനങ്ങള്‍ മൊബീല്‍ ആപ്പ് വഴിയുള്ള ഓര്‍ഡറുകളും കുറയ്ക്കാന്‍ സാധ്യതയുണ്ട്. ഒരേസമയം വലിയ സാധ്യതകളുടെയും അതിനേക്കാള്‍ വലിയ വെല്ലുവിളികളുടെയും നടുക്കാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മേഖല.
ഭക്ഷണക്കാര്യത്തിലെ രസകരമായ ചില കാര്യങ്ങള്‍ പുറത്തുകാട്ടുന്ന ഒരു സര്‍വേ ഫലം അടുത്തിടെ സൊമാറ്റോ പുറത്തുവിട്ടിരുന്നു. അതിലെ ചില വസ്തുതകളിതാ.
ഏറ്റവും ഉയര്‍ന്ന ബില്‍ തുക വരുന്നത് ഊട്ടിയില്‍ നിന്നും മധുരയില്‍ നിന്നും
Read DhanamOnline in English
Subscribe to Dhanam Magazine