ബിസിനസിലെ മരവിപ്പ് മറികടക്കാന്‍ 6 വഴികള്‍

ഡോ. വിപിന്‍ റോള്‍ഡന്റ്‌

നമ്മുടെ നാട്ടിലെ സംരംഭകര്‍ പലവിധ സമ്മര്‍ദങ്ങളിലൂടെ കടന്നുപോകുകയാണിപ്പോള്‍. ബിസിനസ് പ്രതീക്ഷിച്ചതുപോലെയാകുന്നില്ല. മാര്‍ക്കറ്റില്‍ നിന്ന് തണുത്ത പ്രതികരണം. ഇതിനിടെ ചില സംരംഭകര്‍ കടുത്ത തീരുമാനങ്ങളിലൂടെ സ്വന്തം ജീവിതം തന്നെ നശിപ്പിക്കുന്ന വാര്‍ത്തകളും. ഇതെല്ലാം കണ്ടും കേട്ടും സഹിച്ചും തളരേണ്ടവരാണോ യഥാര്‍ത്ഥ സംരംഭകര്‍? അല്ല, ഒരിക്കലുമല്ല. ഇതാ കഷ്ടനാളുകളെ മറികടക്കാനുള്ള 12 വഴികള്‍

പടവെട്ടി നേടുന്നത് മാത്രമല്ല,
ചില നേരം വഴിമാറുന്നതും വിജയമാണ്


മണിച്ചിത്രത്താഴ് എന്ന ഏറെ ജനപ്രീതി നേടിയ സിനിമയില്‍ മോഹന്‍
ലാല്‍ അവതരിപ്പിച്ച ഡോ. സണ്ണി എന്ന കഥാപാത്രത്തിന്റെ ആ പഞ്ച് ഡയലോഗില്ലേ, ''നമ്മുടെ ആ പഴയ ഗംഗയെ വേണ്ടേ, ഓജസ്സും തേജസ്സുമുള്ള ഗംഗയെ. അതിനായി ഞാന്‍ ആരും കടന്നുചെല്ലാത്ത വഴിയിലൂടെ സഞ്ചരിക്കും.''
ഇപ്പോള്‍ ഓരോ ബിസിനസുകാരനും ഉള്ളില്‍ പറയേണ്ടതും ചെയ്യേണ്ടതും ഇതാണ്. ഇതുവരെ ചിന്തിച്ചതില്‍ നിന്ന് ഒന്നു മാറി ചിന്തിക്കുക. ഇതുവരെ പ്രവര്‍ത്തിച്ച ശൈലി ഒന്നു മാറ്റുക. സിനിമ വിടാം. നമുക്ക് കാര്യത്തിലേക്ക്
വരാം. ബിസിനസിലും അതിനെ തുടര്‍ന്ന് വ്യക്തി ജീവിതത്തിലുമുണ്ടാകുന്ന പ്രശ്‌നങ്ങളെ മറികടക്കാനുള്ള വഴികളിതാ.

1. യാഥാര്‍ത്ഥ്യം തിരിച്ചറിയുക

സാമ്പത്തിക രംഗത്ത് തളര്‍ച്ചയുടെ നാളുകളാണ്. ആ യാഥാര്‍ത്ഥ്യത്തില്‍ നിന്ന്
ഒളിച്ചോടിയിട്ട് കാര്യമില്ല. നിങ്ങള്‍ ലക്ഷ്യമിടുന്ന ബിസിനസ് നേടിയെടുക്കാന്‍ മുന്‍പ് ചെയ്തിരുന്നതിന്റെ പലമടങ്ങ് അധ്വാനവും സ്മാര്‍ട്ട്‌നെസും പുറത്തെടു
ക്കേണ്ടി വരും. തന്ത്രങ്ങള്‍ മാറ്റേണ്ടി വരും.

ശൈലികള്‍ പുതുക്കേണ്ടി വരും. വിപണി സാഹചര്യങ്ങള്‍ ദുഷ്‌കരമാണെന്ന് തിരിച്ചറിഞ്ഞ് മാത്രം മുന്നോട്ടുപോവുക. അത്യാവശ്യമില്ലാത്ത, അനാവശ്യമായ കാര്യങ്ങള്‍ വാങ്ങാനുള്ള ത്വരയെല്ലാം നാം അടക്കി വെച്ചേ മതിയാകു. വിപണി സാഹചര്യം തിരിച്ചറിഞ്ഞുവേണം എല്ലാത്തരം കൊടുക്കല്‍ വാങ്ങല്‍ തീരുമാനങ്ങളും എടുക്കാന്‍. വിദേശ പര്യടനങ്ങളും വിനോദയാത്രാ പരിപാടികളുമെല്ലാം തീരുമാനിക്കുമ്പോഴും മുന്നില്‍ യാഥാര്‍ത്ഥ്യത്തെ തന്നെ നിര്‍ത്തുക.

2. മുന്നിലെന്താണോ അത് അതേപടി സ്വീകരിക്കുക

നമ്മുടെ ജീവിത പങ്കാളികളെ നമ്മള്‍ ഉള്‍ക്കൊള്ളുന്നതെങ്ങനെയാണ്? അവരെങ്ങനെയാണോ അതേ പടിയല്ലേ? ഇത് തന്നെ ബിസിനസിലേക്കും ഒന്നു മാറ്റിനോക്കാം. നമ്മുടെ മാര്‍ക്കറ്റ് ഇതാണ്. അതിനെ അങ്ങനെ തന്നെ, അതേ സ്വഭാവത്തില്‍ ഉള്‍ക്കൊള്ളുക. പ്രതീക്ഷയും യാഥാര്‍ത്ഥ്യവും തമ്മില്‍ അന്തരമേറുമ്പോള്‍ ആന്തരിക സമ്മര്‍ദത്തിന് അടിമയാകും. തെറ്റായ തീരുമാനങ്ങളിലേക്ക് അത് നയിക്കും. മൈന്‍ഡ്ഫുള്‍നെസ് അപ്ലൈ ചെയ്യേണ്ട സന്ദര്‍ഭമാണിത്.

3. നിങ്ങളുടെ മാനസികാരോഗ്യം സ്വയം പരിശോധിക്കുക

നമ്മള്‍ പ്രതീക്ഷിച്ചതു പോലെ ബിസിനസ് നടക്കില്ലെന്നറിയുമ്പോള്‍ ചിലപ്പോള്‍ മാനസികമായി തകര്‍ന്നുപോയേക്കാം. നമ്മള്‍ മാനസികമായി തളര്‍ന്ന അവസ്ഥയിലാണോ എന്നറിയാന്‍ മൂന്ന് ചോദ്യങ്ങള്‍ സ്വയം ചോദിക്കുന്നത് ന
ന്നാകും.

1. ഞാന്‍ റിലാക്‌സ്ഡ് ആണോ?

2. എന്റെ ഹാപ്പിനസ് നിലനിര്‍ത്താന്‍ പറ്റുന്നുണ്ടോ?

3. എന്റെ ബിസിനസ് തിരിച്ചുപിടിക്കാനാകുമെന്ന ആത്മവിശ്വാസം എനിക്കുണ്ടോ?

ഈ മൂന്ന് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ പരിശോധിക്കുക. അതില്‍ദൃശ്യമാകുന്ന കാര്യങ്ങള്‍ സൂചിപ്പിക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യ
ത്തെ തന്നെയാകും. ഞാന്‍ ഇറിറ്റേറ്റഡ് ആണ്. എന്റെ ചിന്തകള്‍ നെഗ
റ്റീവാണ്. എന്ന് സ്വയം തോന്നുന്നുണ്ടെങ്കില്‍ അതേ മൂഡുമായി ബിസിനസിലേക്ക് വന്നാല്‍ വിജയിക്കാന്‍ സാധിക്കില്ല.

4. തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുക

മനസിന്റെ സ്ഥിതി തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ അതിനുവേണ്ട പരിഹാര നടപടികള്‍ സ്വീകരിക്കണം. പ്രശ്‌നത്തിനായിരിക്കരുത് ഊന്നല്‍ നല്‍കേണ്ടത്. പരിഹാരത്തിനാകണം. വായന, യാത്ര മുതലായവ മനസിന്റെ ഉന്മേഷം വീണ്ടെടുക്കാന്‍ സഹായിച്ചേക്കാം. വിഷാദാവസ്ഥ പിന്നെയും തുടര്‍ന്നാല്‍ തീര്‍ച്ചയായും പേഴ്‌സണല്‍ സൈക്കോളജിസ്റ്റിന്റെ സേവനം തേടാന്‍ മടിക്കരുത്.
ഇതിനുശേഷം മനസിനെ പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കണം. നമ്മുടെ ബിസിനസ് നിലനിന്നുപോകാന്‍ എന്തു ചെയ്യണം? കൂടെ നില്‍ക്കുന്നവര്‍ക്ക് വേണ്ട പിന്തുണ നല്‍കാന്‍ എന്തു ചെയ്യണം? എന്ന് ചിന്തിച്ചു തുടങ്ങണം.

5. പുതിയൊരു യാത്രയ്ക്ക് തയാറെടുക്കുക

ഇനി നമ്മള്‍ മാറ്റങ്ങളോടെ പുതിയ ബിസിനസിലേക്ക് തിരിച്ചുവരാനുള്ള തീരുമാനമെടുക്കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ നാം ഏതാണ്ട് പുതുതാ
യി ബിസിനസ് ആരംഭിക്കുന്ന ഒരാളെ പോലെയാണ്. കാര്യമായ മൂലധനം കൈയില്ലില്ല. വിപണി പുതുതായി കണ്ടെത്തണം. അനാവശ്യമായി ചെലവിടാന്‍ പണമില്ല. നമ്മള്‍ സംരംഭം തുടങ്ങിയ കാലത്ത് ഏകദേശം ഇതേ അവസ്ഥ തന്നെയായിരിക്കും. അന്ന് നമ്മള്‍ എന്തൊക്കെയാണ് ചെയ്തത്? സമാധാനമായിരുന്ന് ആലോചിക്കുക. നമ്മള്‍ പുതിയൊരു യാത്രയ്ക്കാണ് തയ്യാറെടുക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നവസംരംഭകനായിരുന്ന കാലത്തേക്കാള്‍ അനുഭവ സമ്പത്ത് നമുക്കുണ്ട്. ബന്ധങ്ങളുണ്ട്. ഇവയൊക്കെ ആത്മവിശ്വാസത്തോടെ ഉപയോഗിക്കുക. കുറേ കാര്യങ്ങള്‍ നെഗറ്റീവാകാം. പക്ഷേ കരുത്തേകുന്ന ഘടകങ്ങള്‍ പലതും മുന്നിലുണ്ട്. അവ മുതലാക്കാം

6. തന്ത്രങ്ങള്‍ പുതുക്കിയെടുക്കാം

ഇനി സ്വന്തം ബിസിനസിലേക്ക് നോക്കണം. അതില്‍ നമുക്ക് ലാഭം തരുന്നത് ഏത്? നഷ്ടമുണ്ടാക്കുന്നത് ഏത്? ലാഭം തരുന്നവയെ നിലനിര്‍ത്തുക. നഷ്ടമുണ്ടാക്കുന്നവയെ ഒഴിവാക്കുക. ബിസിനസില്‍ നമുക്ക് നിന്നേ തീ
രു. അതിനുള്ള വഴികളാണ് ഈ ഘട്ടത്തില്‍ പരിശോധിക്കേണ്ടത്.
രണ്ട് കാര്യങ്ങളാണ് ഇപ്പോള്‍ സുപ്രധാനമായി ചെയ്യേണ്ടത്.

1. നിലനിര്‍ത്താനുള്ള കാര്യങ്ങള്‍ അതിവേഗം ചെയ്യുക: സംരംഭം നിലനി
ന്നുപോകാന്‍ വേണ്ട കാര്യങ്ങള്‍ ഒന്നൊന്നായി അതിവേഗം ചെയ്തു തീര്‍ക്കുക. കാത്തുനില്‍ക്കാന്‍ സമയമില്ല.

2. റീ പൊസിഷന്‍ ചെയ്യുക: Reposition in recession എന്നതാണ് മറ്റൊരു
സ്ട്രാറ്റജി. റിലേഷന്‍ഷിപ്പ് മാര്‍ക്കറ്റിംഗ്, റിലേഷന്‍ഷിപ്പ് ബ്രാന്‍ഡിംഗ് എന്നിവയെല്ലാം കൂടെ കൂട്ടുക.

നിങ്ങളുടെ മാര്‍ക്കറ്റിംഗിന് സഹായിക്കുന്ന ഘടകങ്ങളെ, വ്യക്തികളെ കണ്ടെ
ത്തുക. അതിന്റെയെല്ലാം സഹായം തേടുക. സൗഹൃദങ്ങള്‍ പുതുക്കിയെടുക്കുക. സുഹൃത്തുക്കളെ ചെന്നു കണ്ട് സഹായം തേടുക. അവരോട് നിങ്ങളുടെ പ്രോഡക്ടിനെ കുറിച്ചോ സേവനത്തെ കുറിച്ചോ ഉള്ള കാര്യങ്ങള്‍ ഫോര്‍വേഡ് ചെയ്യാനോ അവരുടെ സൃഹൃദ്‌വലയത്തില്‍ അവതരിപ്പിക്കാനോ അഭ്യര്‍ത്ഥിക്കുക.

(ബിസിനസ് സൈക്കോളജിസ്റ്റ്, പെര്‍ഫോമന്‍സ് കോച്ച്, കോര്‍പ്പറേറ്റ് ട്രെയ്‌നര്‍, ഗ്രന്ഥകര്‍ത്താവ് എന്നീ നിലകളില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള വ്യക്തിയാണ് ലേഖകന്‍. ഫോണ്‍: 97440 75722, 70250 17700, cmd@roldantz.com)

Related Articles
Next Story
Videos
Share it