
ചെറുകിട , ഇടത്തരം സംരംഭകർക്കായുള്ള കേന്ദ്ര പദ്ധതികളെ കുറിച്ച് അവബോധം പകരാൻ എൻഎസ് ഐ സി യുമായി ചേർന്ന് മാർച്ച് 31 നകം കേരളത്തിൽ മൂന്ന് കേന്ദ്രങ്ങളിൽ എക്സിബിഷനുകൾ സംഘടിപ്പിക്കുമെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ ഐ എ എസ് .
നാഷണൽ സ്മോൾ ഇൻഡസ്ട്രീസ് കോർപറേഷൻ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതികളെ കുറിച്ച് സംസ്ഥാനത്തെ സംരംഭകർക്ക് അറിവുകൾ പരിമിതമാണെന്ന് ധനം എം എസ് എം ഇ സമിറ്റിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത് .
ചെറുകിട സംരംഭ രംഗത്തെ കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍, ഇവിടെ സംരംഭകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍, അവര്‍ക്ക് ഗ്രൗണ്ട് ലെവലില്‍ ലഭിക്കുന്ന പിന്തുണയും എതിര്‍പ്പും തുടങ്ങി എല്ലാം അറിയുന്ന, അതിനെയെല്ലാം അതിജീവിച്ച് വളര്‍ന്നവരാണ് സമിറ്റില്‍ സംരംഭകരുമായി സംവദിക്കാനെത്തിയിട്ടുള്ളത്.
ചെറുകിട സംരംഭകർക്കായി ധനം സംഘടിപ്പിക്കുന്ന സമിറ്റിൽ കേരളത്തിലെ പല മേഖലകളിൽ നിന്നുള്ള നിരവധി പ്രഗൽഭരാണ് സംരംഭകർക്ക് മാർഗനിർദേശങ്ങൾ നൽകാൻ എത്തിയിട്ടുള്ളത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine