

കോവിഡ് 19 സംസ്ഥാനത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയായിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. വന്‍തോതില്‍ തൊഴില്‍ നല്‍കുന്ന മേഖല എന്ന നിലയ്ക്ക് ഇതിന്റെ നിലനില്‍പ്പ് അത്യാവശ്യമാണ്. അതിനായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്ന കൈത്താങ്ങ് സഹായ പദ്ധതിയാണ് 'വ്യവസായ ഭദ്രത'.
വാടക, വായ്പ, സംരംഭ വിഹിതം, മോറട്ടോറിയം, സംരംഭ സഹായ പദ്ധതി പരിഷ്‌കരണം, പലിശ, ഇ പി എഫ് തുടങ്ങിയ കാര്യങ്ങളില്‍ ആശ്വസം പ്രഖ്യാപിച്ചിരിക്കുകയാണ് കേരള സര്‍ക്കാര്‍.
a. കെഎസ്‌ഐഡിസി/ കിന്‍ഫ്ര പാര്‍ക്കുകളില്‍ പുതുതായി അനുവദിക്കുന്ന സ്ഥലത്തിന് മുന്‍കൂര്‍ അടക്കേണ്ട പ്രീമിയം കുറവ് ചെയ്തു. ഇപ്പോള്‍ 20 ശതമാനം അടച്ചാല്‍ മതി. ബാക്കി തുക അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് പലിശ ഇല്ലാതെ അടക്കാം.
b. ഇവിടെ അടക്കേണ്ടിവരുന്ന പ്രീമിയം തുകയുടെ വര്‍ധന ഒരു വര്‍ഷത്തേക്ക് ഒഴിവാക്കി. 2019-20 നിരക്ക് മാത്രം നല്‍കിയാല്‍ മതി.
c. കെട്ടിടം വാടകയ്‌ക്കെടുത്തവര്‍ക്ക് 2020 മാര്‍ച്ച് മുതല്‍ മൂന്നുമാസ വാടക പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു. കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍ക്കും ഇതേ ആനുകൂല്യം നല്‍കിയിരുന്നു.
കെഎസ്‌ഐഡിസി വായ്പകള്‍ക്കും പൊതു വായ്പകള്‍ക്കും സര്‍ക്കാര്‍ ആനുകൂല്യം നല്‍കുന്നുണ്ട്.
a. കെഎസ്‌ഐഡിസി ആനുകൂല്യങ്ങള്‍
നിലവിലുള്ള സംരംഭകര്‍ക്ക് 30 ശതമാനം അധിക ടേം ലോണ്‍ അനുവദിക്കും. എട്ട് ശതമാനം പലിശ നിരക്കില്‍ പരമാവധി രണ്ടുകോടി രൂപ വരെ ഇങ്ങനെ ലഭിക്കും. ഇതിനായി മുന്‍കൂര്‍ ഫീസും ഒരു ലക്ഷം രൂപ വരെ പ്രോസസിംഗ് ഫീസും ഒഴിവാക്കിയിട്ടുണ്ട്. അധിക സെക്യൂരിറ്റി വേണ്ട. ആറുമാസ മോറട്ടോറിയം കഴിഞ്ഞ് 30 മാസം കൊണ്ട് തിരിച്ചടച്ചാല്‍ മതി.
b. പിഴപ്പലിശ ഒഴിവാക്കി നല്‍കി. മാര്‍ച്ച് ഒന്നുമുതല്‍ രണ്ട് ശതമാനം പിഴ പലിശ ഒഴിവാക്കി.
c. നിലവിലുള്ള സംരംഭകര്‍ക്ക് മുതലും പലിശയും തിരിച്ചടയ്ക്കുന്നതിന് മൂന്നുമാസത്തേക്ക് മോറട്ടോറിയം.
d. നിലവിലുള്ള സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിനും വൈവിധ്യവല്‍ക്കരിക്കുന്നതിനും കൂടുതല്‍ വായ്പ. 50 ലക്ഷം മുതല്‍ 500 ലക്ഷം വരെ ഈയിനത്തില്‍ വായ്പയായി ലഭിക്കും. ഇതിനായി 1000 കോടി രൂപ വകയിരുത്തി.
e. കെഎസ്‌ഐഡിസി / കിന്‍ഫ്ര പാര്‍ക്കുകളിലെ കോമണ്‍ഫെസിലിറ്റി സെന്ററുകളിലെ വാടകയ്ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രഖ്യാപിച്ചു. പലിശ പൂര്‍ണമായും ഒഴിവാക്കും.
a. പുതിയ പ്രവര്‍ത്തന മൂലധന വായ്പ എടുക്കുന്ന വ്യവസായികള്‍ക്ക് അവര്‍ അടക്കേണ്ട് മൂലധന വിഹിതത്തിന്റെ (മാര്‍ജിന്‍) 50 ശതമാനം സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കും. ഇത് പരമാവധി ഒരു ലക്ഷം രൂപ വരെ ആയിരിക്കും. 10 ശതമാനം മാര്‍ജിന്‍ സംരംഭകര്‍ എടുക്കേണ്ടതായി വരും.
b. സംരംഭകര്‍ എടുക്കുന്ന അധിക പ്രവര്‍ത്തന മൂലധന വായ്പയ്ക്ക് ആറുമാസത്തേക്ക് പലിശ സബ്‌സിഡി അനുവദിക്കും. അഞ്ച് ശതമാനം നിരക്കില്‍ ആറുമാസത്തേക്കോ 10 ശതമാനം നിരക്കില്‍ മൂന്നുമാസത്തേയ്‌ക്കോ ആനുകൂല്യം ലഭിക്കുന്നതാണ്.
c. അതുപോലെതന്നെ എടുക്കുന്ന ടേം ലോണുകള്‍ക്ക് ആറുമാസത്തേക്ക്് ആറു ശതമാനം പലിശ നിരക്കിലോ മൂന്നുമാസത്തേക്ക് 12 ശതമാനം പലിശ നിരക്കിലോ പലിശ സബ്‌സിഡി നല്‍കും.
d. കേന്ദ്ര സര്‍ക്കാര്‍ / റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ഇ എസ് ഐ / ഇ പി എഫ് ആനുകൂല്യം, മോറട്ടോറിയം, നിഷ്‌ക്രിയ ആസ്തിയായി കണക്കാക്കുന്ന കാലാവധി 90 ദിവസത്തില്‍ നിന്ന് 180 ദിവസം ആക്കി ഉയര്‍ത്തല്‍, ക്രെഡിറ്റ് ഗ്യാരണ്ടി എന്നീ സൗകര്യങ്ങളും സംരംഭകര്‍ക്ക് ലഭിക്കും.
വ്യവസായ വകുപ്പ് ഏറ്റവും ഫലപ്രദമായി നടപ്പാക്കി വരുന്ന സംരംഭ സഹായ പദ്ധതി (ഇ എസ് എസ്) കൂടുതല്‍ ഉദാരമാക്കിയിട്ടുണ്ട്.
a. വനിതകള്‍/ എസ് സി - എസ് ടി വിഭാഗക്കാര്‍/ യുവാക്കള്‍ എന്നിവര്‍ നടത്തുന്ന സംരംഭങ്ങള്‍ക്ക് നല്‍കി വരുന്ന സബ്‌സിഡി നിരക്ക് 20 ശതമാനത്തില്‍ നി്ന്നും 25 ശതമാനമാക്കി.
b. അപേക്ഷ സമര്‍പ്പിക്കുന്ന തീയതി മൂന്നുമാസം ദീര്‍ഘിപ്പിച്ചു.
c. സാനിറ്ററി ഉല്‍പ്പന്നങ്ങള്‍, വ്യക്തിശുചിത്വം ഉറപ്പാക്കുന്ന ഉപകരണങ്ങള്‍, മെഡിക്കല്‍, ഫാര്‍മ ഉല്‍പ്പന്നങ്ങള്‍, ഉപകരണങ്ങള്‍ (വെന്റിലേറ്ററുകള്‍, മാസ്‌കുകള്‍ (N-90), സര്‍ജി്ക്കല്‍ ഗ്ലൗസ്, രക്തബാഗുകള്‍, ഓക്‌സിജന്‍) തുടങ്ങിയവ നിര്‍മിക്കുന്ന സ്ഥാപനങ്ങളെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഈ സ്ഥാപനങ്ങള്‍ക്ക് 10 ശതമാനം അധിക നിക്ഷേപ സബ്‌സിഡി ലഭിക്കും.
സ്ഥിരനിക്ഷേപത്തെ അടിസ്ഥാനപ്പെടുത്തി 15 മുതല്‍ 40 ശതമാനം വരെ സബ്‌സിഡി നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയാണിത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine