

മനുഷ്യരാശിയുടെ പരിണാമപാതയില്‍ മൊത്തത്തിലുള്ള ഒരു പുനര്‍രൂപകല്‍പ്പനയാണ് കോവിഡ് 19 വരുത്തുന്നത്. യുദ്ധത്തിനോ സാങ്കേതികവിദ്യയ്‌ക്കോ വിപ്ലവങ്ങള്‍ക്കോ അല്ലെങ്കില്‍ ഏതെങ്കിലും നേതാവിനോ ചെയ്യാന്‍ കഴിയാത്ത ഒന്ന്. 0.1 മൈക്രോണ്‍ മാത്രം വലുപ്പമുള്ള ഒരു വൈറസ് ഭൂമിയിലെ ഏറ്റവും വലിയ ശക്തികളെപ്പോലും ഒന്നുമല്ലാതാക്കി. ലോകത്തെ മുഴുവന്‍ ജനസംഖ്യയും സാമ്പത്തികവ്യവസ്ഥയും സൈനികബലവും നിസഹായരാവുന്ന കാഴ്ച.
പക്ഷെ മനുഷ്യകുലം കഴിഞ്ഞ 70,000 വര്‍ഷത്തിലധികമായി ഭൂമിയിലെ മറ്റ് ജീവജാലങ്ങളെ തങ്ങളുടെ വൈജ്ഞാനിക കഴിവുകള്‍ കൊണ്ട് കീഴടക്കിയിട്ടുണ്ട്. ഈ വൈറസിനെയും മനുഷ്യന്‍ കീഴടക്കും. പക്ഷെ എത്ര സമയം കൊണ്ട്. അതാര്‍ക്കും പറയാനാകുന്നില്ല. വാക്‌സിന്‍ കണ്ടെത്തുന്നതിന് 18 മാസം വേണമെന്ന് ചില വിദഗ്ധര്‍ പറയുന്നു. വാക്‌സിനുകള്‍ തയാറായിക്കഴിഞ്ഞെന്ന് മറ്റുചിലര്‍ പറയുന്നു. മരുന്നുകള്‍, ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോളുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സോഷ്യല്‍ ബിഹേവിയര്‍, പോളിസികള്‍... തുടങ്ങിയവ അതിവേഗം പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അതേ സമയം വൈറസ് ഏഴ് ബില്യണ്‍ പേരിലേക്ക് വ്യാപിക്കുന്നു. മനുഷ്യരാശി ഇത്രത്തോളം പ്രതിസന്ധിയിലകപ്പെട്ട ഒരു സാഹചര്യമുണ്ടായിട്ടുണ്ടാകില്ല.
മാര്‍ച്ച് 2019 വരെ നമുക്കറിയാവുന്ന ലോകം ഇപ്പോഴില്ല, അത് പോയിമറഞ്ഞു. അവിശ്വസനീയവും അല്‍ഭുതകരവും സങ്കല്‍പ്പിക്കാനാകാത്തതും അപ്രതീക്ഷിതവുമായ മാറ്റങ്ങള്‍ കേവലം ഒരു മാസം കൊണ്ട് സംഭവിച്ചു. ആരോഗ്യം, പരിസ്ഥിതി, ജോലിയുടെ സുരക്ഷിതത്വം, ബന്ധങ്ങള്‍, അവശ്യസേവനങ്ങളെന്ന് നാം വിളിക്കുന്ന കാര്യങ്ങള്‍, ഗതാഗതം, ഭക്ഷണം, പണം, ബാങ്ക്, വിനോദം... തുടങ്ങിയവയുടെയെല്ലാം നിര്‍വചനങ്ങള്‍ മാറി. പരിസ്ഥിതിയെ ഏറ്റവും കൂടുതല്‍ മലിനപ്പെടുത്തുന്ന മനുഷ്യന്‍ സ്വയം തടവറയൊരുക്കി അതിനുള്ളിലിരിക്കുന്നു. പരിസ്ഥിതി സ്വതന്ത്രമായി ശ്വസിച്ച് നവഊര്‍ജ്ജം വീണ്ടെടുക്കുന്നു. പക്ഷികളും മൃഗങ്ങളും സ്വസ്ഥരും സന്തോഷവാന്മാരുമാണ്.
മഹാമാരിക്ക് ശേഷമുള്ള ലോകത്തിനുള്ള അരങ്ങ് ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. ആ പുതിയ ലോകം എങ്ങനെയായിരിക്കും നമുക്ക് അനുഭവപ്പെടുന്നത്? ഇന്ത്യയില്‍ എന്ത് മാറ്റമായിരിക്കും ഉണ്ടാകുന്നത്? താഴെപ്പറയുന്ന എന്റെ വീക്ഷണത്തിന്റെ പകുതി എന്റെ ചിന്തകളെ ആധാരമാക്കിയുള്ളതും ബാക്കി പകുതി ഇപ്പോഴത്തെ മാറുന്ന ട്രെന്‍ഡുകളെ ആധാരമാക്കിയുള്ളതുമാണ്.
വൈറസിനെതിരെയുള്ള നമ്മുടെ യുദ്ധം വിജയിച്ചുതുടങ്ങുന്ന നിമിഷം നാം പുതിയൊരു ലോകത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞിട്ടുണ്ടാകും. ഈ മഹാമാരിക്ക് ശേഷമുള്ള ലോകം കൃത്യമായി എങ്ങനെയായിരിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ലെങ്കിലും നമുക്ക് നല്ലതിനായി പ്രതീക്ഷിക്കാനും പുതിയ ലോകത്തിനായി ഒരുങ്ങാനും കഴിയും. ഒപ്പം പഴയ സ്വാര്‍ത്ഥത നിറഞ്ഞ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine