ഒരു അധ്വാനവുമില്ലാതെ ആനന്ദം കണ്ടെത്താനുള്ള ഒരു എളുപ്പവഴി

നിങ്ങള്‍ക്ക് കൂടുതല്‍ റിലാക്‌സ് ചെയ്യാന്‍ ആഗ്രഹമുണ്ടോ? സന്തോഷവാനായിരിക്കണമെന്നും നിങ്ങള്‍ നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും ക്രിയാത്മകമായ പരിഹാരം ലഭ്യമാകണമെന്നും ആഗ്രഹിക്കുന്നുണ്ടോ?

ഇതിനെല്ലാമുള്ള പരിഹാരം, കുട്ടിക്കാലത്ത് നമ്മള്‍ ചെയ്തതും ഇപ്പോള്‍ അപൂര്‍വമായി മാത്രം ചെയ്യുന്നതുമായ ലളിതമായ ഒരു പ്രവൃത്തിയാണ്.
പകല്‍ക്കിനാവ് കാണുന്നതിനെ കുറിച്ചാണ് ഞാന്‍ പറഞ്ഞു വരുന്നത്.
നിങ്ങളുടെ ചിന്തകള്‍, ഓര്‍മകള്‍, സ്വപ്‌നങ്ങള്‍, ഭാവനകള്‍ എന്നിവ ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കാവുന്ന മാന്ത്രിക പോര്‍ട്ടലാണ് പകല്‍ക്കിനാവ്.
മറ്റെന്തെങ്കിലും ജോലിയില്‍ വ്യാപൃതരായിരിക്കുമ്പോള്‍ പകല്‍ക്കിനാവ് കണ്ടിരിക്കണമെന്നല്ല പറഞ്ഞുവരുന്നത്. ദിവസത്തില്‍ കുറച്ചു സമയം, മറ്റൊന്നും ചെയ്യാതെ കുറച്ചു സമയം മനസ്സിനെ അലഞ്ഞു തിരിയാന്‍ വിടുക എന്നതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.
പകല്‍ക്കിനാവ് കാണുകയെന്നത് അര്‍ത്ഥശൂന്യമായ പ്രവൃത്തിയെന്നാണ് നമ്മളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പ്രശസ്തമായ പല കലാസൃഷ്ടികളും ശാസ്ത്രീയ മുന്നേറ്റങ്ങളും പകല്‍ക്കിനാക്കളില്‍ നിന്ന് ഉരുത്തിരിഞ്ഞവയാണ്.
ആല്‍ബര്‍ട്ട് ഐസ്റ്റീന്‍ ധാരാളം പകല്‍ക്കിനാവ് കാണുന്നയാളായിരുന്നു. അങ്ങനെയൊരവസരത്തിലാണ് അദ്ദേഹത്തിന്റെ മനസ്സില്‍ ആപേക്ഷിക സിദ്ധാന്തം മുളപൊട്ടിയതെന്നാണ് കരുതപ്പെടുന്നത്.
സ്റ്റാര്‍ വാര്‍സ് പരമ്പരയുടെ സ്രഷ്ടാവായ ജോര്‍ജ് ലൂക്കാസ് ഒരിക്കല്‍ അഭിപ്രായപ്പെട്ടു, ' സ്‌കൂള്‍ സമയങ്ങളില്‍ കൂടുതലും ഞാന്‍ പകല്‍ക്കിനാവ് കാണുകയായിരുന്നു. അതില്‍ നിന്നാണ് ഞാന്‍ എന്റെ ജീവിതം പടുത്തുയര്‍ത്തിയത്.'
എന്റെ ജീവിതത്തില്‍ തന്നെ, പകല്‍ക്കിനാവുകളിലൂടെ സൃഷ്ടിപരമായ ഒരുപാട് ആശയങ്ങള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്.
പകല്‍ക്കിനാവ് കാണാന്‍ പല രീതികള്‍ നിങ്ങള്‍ക്ക് അവലംബിക്കാം. ആകാശത്തേക്ക് നോക്കിക്കൊണ്ടിരിക്കാം, കിടക്കയില്‍ വെറുതേ കിടക്കാം, വെറുതെ ഇരിക്കാം, പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ട് നടക്കാം, ഇഷ്ട്ടപ്പെട്ട സംഗീതം കേള്‍ക്കാം.... നിങ്ങളുടെ മനസ്സിനെ വെറുതെ അലയാന്‍ വിടുക, അത് നിങ്ങളെ എങ്ങോട്ട് കൊണ്ടു പോകുന്നുവെന്ന് നോക്കാം.
ഒരു പ്രവൃത്തിയില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടിക്കൊണ്ടിരിക്കാനുള്ള പ്രവണത പൊതുവേ നമ്മുടെ മനസ്സിനുണ്ട്. നമ്മള്‍ അറിഞ്ഞാലും ഇല്ലെങ്കിലും അത് നമ്മെ അസ്വസ്ഥരാക്കുന്നു.
എല്ലാ ദിവസവും കുറച്ചു സമയം പകല്‍ക്കിനാവ് കാണുന്നത് എനിക്ക് സ്വസ്ഥതയും ശാന്തതയും കൈവരാന്‍ സഹായിക്കാറുണ്ട്.
അധ്വാനം കൂടാതെ ചെയ്യാനാവുന്ന അപൂര്‍വം പ്രവൃത്തികളിലൊന്നാണ് പകല്‍ക്കിനാവ് കാണുകയെന്നത്. അതിന്റെ അനവധി ആനുകൂല്യങ്ങള്‍ ആസ്വദിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്, നിരന്തരം ഏതെങ്കിലും പ്രവൃത്തിയില്‍ മുഴുകാതിരിക്കുക എന്നതാണ്.
For More Simple and Practical Tips to live Better and be Happier Visit Anoop's Website: https://www.thesouljam.com


Anoop Abraham
Anoop Abraham  

He is the founder of the blog www.thesouljam.com. The blog is about simple and practical tips to live better and be happier. He writes about personal growth, spirituality and productivity. Email: anooptabraham@yahoo.co.in

Related Articles
Next Story
Videos
Share it