സംരംഭകരേ അറിഞ്ഞോ, ഈ വര്‍ഷം ബ്രാന്‍ഡ് മാര്‍ക്കറ്റിംഗിലെ ഭാഗ്യ നിറം ഇതാണെന്ന് പാന്റോണ്‍
പാന്റോണ്‍ എന്ന അമേരിക്കന്‍ കമ്പനിയെക്കുറിച്ച് അറിയാമോ? എന്നാല്‍ ഈ കമ്പനിയെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഇതാണ്, എല്ലാവര്‍ഷവും ബ്രാന്‍ഡ് ഭാഗ്യ നിറങ്ങള്‍ പ്രഖ്യാപിക്കാറുണ്ട് ഈ കമ്പനി. കഴിഞ്ഞ വര്‍ഷം ഇവര്‍ പ്രഖ്യാപിച്ച നിറം വിവ മജന്തയായിരുന്നു. ഉപഭോക്താക്കളുടെ ചിന്തകളെയും ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുള്ള മാനസികാവസ്ഥയെയുമെല്ലാം സ്വാധീനിക്കാന്‍ നിറങ്ങള്‍ക്കാകുമെന്ന തത്വത്തിലൂന്നിയാണ് ഇവര്‍ ഓരോ വര്‍ഷവും നിറങ്ങള്‍ പ്രഖ്യാപിക്കുന്നത്.
Pantone Matching System (PMS) എന്ന കളര്‍ standardization ആണ് പാന്റോണ്‍ എന്ന ഈ കമ്പനി അവതരിപ്പിക്കുന്നത്. ഈ PMS ആണ് graphic design, fashion, product design, printing, and manufacturing തുടങ്ങിയ മേഖലകളില്‍ നിറങ്ങളുടെ കാര്യത്തില്‍ മാനദണ്ഡമായി എടുക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കളര്‍ ഓഫ് ദി ഇയര്‍ - വിവ മജന്തയെ (Viva Magenta) പല വന്‍കിട ബ്രാന്‍ഡുകളും അവരുടെ ബ്രാന്‍ഡിംഗിലും പരസ്യത്തിലുമെല്ലാം ഉപയോഗിക്കുകയും ചെയ്തു.
ഇന്‍സ്റ്റാഗ്രാം, ബാസ്‌കിന്‍ റോബിന്‍സ് തുടങ്ങിയ ബ്രാന്‍ഡുകളുടെ ലോഗോവില്‍ ഈ നിറത്തിന്റെ ഷെയ്ഡ് ഉള്‍പ്പെടുത്തി. കൂടാതെ Motorola, Levi's, Eileen Fisher, Rituals, Dunkin' തുടങ്ങിയ ബ്രാന്‍ഡുകള്‍ വിവ മജന്ത നിറത്തിലുള്ള ലിമിറ്റഡ് എഡിഷന്‍ ഉത്പന്നങ്ങളും ഇറക്കുകയുണ്ടായി.
ഇനി 2024 ലെ നിറം എന്തായിരിക്കും? Panton Colour of the year 2024 - Peach fuzz എന്ന മഞ്ഞ കലര്‍ന്ന ഓറഞ്ച് നിറമാണ്. തീര്‍ച്ചയായും വരും മാസങ്ങളില്‍ പല ബ്രാന്‍ഡുകളും peach fuzz നിറത്തിലുള്ള ഉത്പന്നങ്ങള്‍ ഇറക്കുകയും ലോഗോ റീഡിസൈന്‍ ചെയ്യുമ്പോള്‍ ഈ നിറം അതിന്റെ ഭാഗമാക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.
ഇനി ചോദ്യം ഇതാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് Pantone peach fuzz നിറം പ്രഖ്യാപിച്ചത്?
1. കോവിഡ് സൃഷ്ടിച്ച ഒറ്റപെടലില്‍നിന്നും സാമൂഹിക അസ്വാസ്ഥ്യത്തില്‍ നിന്നും ലോകം പതിയെ സാധാരണത്വത്തിലേക്ക് തിരികെ എത്തുമ്പോള്‍ സുരക്ഷിതത്വത്തിന്റെയും ആശ്വാസത്തിന്റെയും മാനുഷിക ബന്ധത്തിന്റെയും വികാരങ്ങള്‍ പീച്ച് ഫസ് എന്ന നിറം ഉണര്‍ത്തുന്നു. കൂട്ടായ്മയുടെ പ്രാധാന്യത്തെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒരു നിറമാണിത്.
2. സംഘര്‍ഷവും നിഷേധാത്മകതയും കൊണ്ട് വിഭജിക്കപ്പെടുന്ന ലോകത്ത്, പീച്ച് ഫസ് സഹാനുഭൂതിയുടെ പ്രതീകമായി നിലകൊള്ളുന്നു. അതിന്റെ സൗമ്യമായ സ്വഭാവം മറ്റുള്ളവരോട് ദയയോടും അനുകമ്പയോടും കൂടി പെരുമാറാന്‍ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ മനുഷ്യത്വത്തെ ഓര്‍മപ്പെടുത്തുന്ന, പ്രത്യാശയുടെയും രോഗശാന്തിയുടെയും മന്ത്രിക്കുന്ന ഒരു നിറമാണിത്.
3. ഡിജിറ്റല്‍ ഓവര്‍ലോഡിന്റെ ഈ യുഗത്തില്‍ പീച്ച് ഫസ് നിറം ആശ്വാസം പ്രദാനം ചെയ്യുന്നതാണ്. ആ നിറമുണ്ടാക്കുന്ന ശാന്തവും സൗമ്യവുമായ വികാരം ജീവിതത്തിന്റെ ലളിതമായ സന്തോഷങ്ങള്‍ ആസ്വദിക്കാനും മനഃസാന്നിധ്യം പരിശീലിക്കാനും നമ്മെ പ്രോത്സാഹിപ്പിക്കുന്നു.
4. പീച്ച് ഫസ് നിറം പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്നു. സൂര്യോദയത്തിന്റെ ചൂട് അല്ലെങ്കില്‍ ഒരു പുഷ്പത്തിന്റെ അതിലോലമായ ദളങ്ങളെ അവ പ്രതിഫലിപ്പിക്കുന്നു. അരാജകത്വങ്ങള്‍ക്കിടയിലും നമ്മെ ചുറ്റിപ്പറ്റിയുള്ള സൗന്ദര്യത്തെയും ശാന്തതയെയും ഓര്‍മ്മിപ്പിക്കുന്ന ഒരു നിറമാണിത്.
ഈ നിറം ഉപയോഗിക്കുന്ന ബ്രാന്‍ഡുകള്‍ മുകളില്‍ സൂചിപ്പിച്ച വൈകാരികമായ സന്ദേശങ്ങളാവും അവരുടെ മാര്‍ക്കറ്റിംഗിലും ഉപയോഗിക്കുക.
ലേഖകനെക്കുറിച്ച്:
Siju Rajan Business and Brand Consultant
BRANDisam LLP
www.sijurajan.com
+91 8281868299 info@sijurajan.com