ബ്രാന്‍ഡിംഗ്: കുറുക്കുവഴിയെടുത്താല്‍ കുത്തുപാള എടുക്കേണ്ടി വരും!

ബ്രാന്‍ഡിംഗ് രംഗത്ത് മോഷണമൊരു ശീലമാക്കിയാല്‍ തകരാന്‍ പിന്നെ വേറൊന്നും വേണ്ട
ബ്രാന്‍ഡിംഗ്: കുറുക്കുവഴിയെടുത്താല്‍ കുത്തുപാള എടുക്കേണ്ടി വരും!
Published on

മോഷണം ആര്തന്നെ ചെയ്താലും, എന്തിനുവേണ്ടി ചെയ്താലും അത് തെറ്റുതന്നെതായാണ്; ഇന്നല്ലെങ്കിലില്‍ നാളെ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടതായിവരും. മോഷണം ഒരുപക്ഷെ ഇന്ന് വലിയതോതില്‍ നടക്കുന്ന ഒരു രംഗമാണ് ബ്രാന്‍ഡിംഗ്. പ്രമുഖ സ്ഥാപനങ്ങളെ അനുകരിച്ച് അതിന്റെ ഗുഡ് വില്ലിനെ ഉപയോഗിച്ച് മാര്‍ക്കറ്റില്‍ സ്ഥാനം നേടാന്‍ ശ്രമിക്കുന്ന സ്ഥാപനങ്ങള്‍ ഇന്ന് അനവധി ഉണ്ട്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളുടെ ആയുസ്സ് അധികമൊന്നും ഇല്ല എന്നതാണ് യാഥാര്‍ഥ്യം. ഒരുപക്ഷെ ഈ അനുകരണം നടക്കുന്നത് സംരംഭകന്‍ അറിഞ്ഞുകൊണ്ടാവണമെന്നില്ല. ബ്രാന്‍ഡിംഗ് സ്ഥാപനങ്ങള്‍ ചെയ്യുന്ന ശ്രദ്ധക്കുറവുമൂലവും ഇത് സംഭവിക്കാം. സാധാരണയായി ഇത്തരം കോപ്പിയടികള്‍ നടക്കുന്ന ബ്രാന്‍ഡിങ്ങിലെ ഭാഗങ്ങളേതെല്ലാമെന്ന് പരിശോധിക്കാം.

1. ബ്രാന്‍ഡിന്റെ പേര്: ഏറ്റവുമധികം കോപ്പിയടികള്‍ നടക്കുന്ന ഒരു ഭാഗമാണിത്. ഒരുപക്ഷെ സംരംഭകര്‍ ഇന്ന് കൂടുതല്‍ സമയം ചിലവഴിക്കുന്നത് ഒരു നല്ല ബ്രാന്‍ഡ് നാമം കണ്ടെത്താനായിരിക്കും. മാസങ്ങളായി ശ്രമിച്ചിട്ടും ഒരു പേര് കണ്ടെത്താനാവുന്നില്ല എന്ന് ഒത്തിരി സംരംഭകര്‍ വിഷമം പറയാറുണ്ട്. അപ്പോള്‍ പലരും ചെയ്യുന്നത്, നിലവില്‍ പ്രമുഖമായിട്ടുള്ള ഏതെങ്കിലും ഒരു കമ്പനിയുടെ പേരില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കലുകള്‍ ചെയ്ത് നവീകരിച്ചെടുക്കുന്ന പരിപാടിയാണ്. എന്നാല്‍ ബ്രാന്‍ഡിങ്ങിനെ സംബന്ധിച്ചിടത്തോളം അത് തീര്‍ത്തും തെറ്റായ ഒരു രീതിയാണ്. കുറച്ചുകാലങ്ങള്‍ക്ക് ശേഷമാവും ഇതിന്റെ പ്രത്യാഗാതം ഉണ്ടാകുന്നത്. ഒരുപക്ഷെ ട്രേഡ്മാര്‍ക് ലഭിക്കാത്ത അവസ്ഥവരാം. അതിലും രൂക്ഷമായി സംഭവിക്കാവുന്നത്, മറ്റ് കമ്പനികള്‍ നല്‍കുന്ന പരാതിയുടെമേല്‍ കോടതി നടപടി സ്വീകരിച്ചാല്‍ വന്‍ ഭവിഷത്തുകളായിരിക്കും വരാന്‍ പോകുന്നത്. അതിനാല്‍ ഒരിക്കലും പേരിന്റെ തീരുമാനം ചെറുതായി കാണരുത്.

2. ലോഗോ: കേരളത്തിലെ പ്രമുഖമായ ഒരു കറി മസാല കമ്പനിയുടെ പേരിന്റെയും ലോഗോവിന്റെയും സാദൃശ്യം വരുന്ന മറ്റൊരു സ്ഥാപനം കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു. ഇത്തരം ബ്രാന്‍ഡുകളെയാണ് copycat ബ്രാന്‍ഡ് എന്നുപറയുന്നത്. അതായത് നിലവിലെ പ്രശസ്ത ബ്രാന്‍ഡാണെന്ന് ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്തി വില്‍പ്പന നടത്താന്‍ നോക്കുന്ന ബ്രാന്‍ഡുകളാണിവ. ഇത്തരം ബ്രാന്‍ഡുകള്‍ അധികകാലം മാര്‍ക്കറ്റില്‍ മുന്നോട്ടുപോകില്ല എന്നതാണ് യാഥാര്‍ഥ്യം. Cadburry , Maa mango juice , Parle തുടങ്ങി ഒത്തിരി സ്ഥാപനങ്ങളുടെ ലോഗോവിനെ അനുകരിച്ച് ഇന്ന് ഉത്പന്നങ്ങള്‍ പലരും വിപണിയില്‍ ഇറക്കുന്നുണ്ട്. ട്രേഡ്മാര്‍ക് നിയമപ്രകാരം ക്രിമിനല്‍ കേസ് വരെ എടുക്കാവുന്ന കുറ്റകൃത്യങ്ങളാണിവ.

3. പാക്കിങ്: ഡാര്‍ക്ക് ഫാന്റസി ബിസ്‌കറ്റിന്റെ അതെ പാക്കിങ് ഡിസൈനോടുകൂടിയ ഒരു വ്യാജനെ കഴിഞ്ഞ ദിവസം കടയില്‍ നിന്നും വാങ്ങുവാനിടയായി. ഇത്തരം സ്ഥാപനങ്ങളുടെ പ്രധാന ഉദ്ദേശം ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഉല്‍പ്പന്നം വില്‍ക്കുക എന്നതുമാത്രമാണ്. പാക്കിങ് ഡിസൈന്‍ ചെയ്യുമ്പോഴും പ്രത്യേകം ശ്രദ്ധിക്കുക, അത് മറ്റൊരു കമ്പനിയും ഉപയോഗിക്കാത്ത ഡിസൈന്‍ ആണെന്ന്. അല്ലെങ്കില്‍ ഞാന്‍ മുമ്പ് സൂചിപ്പിച്ചതുപോലെയുള്ള ഭവിഷ്യത്തുകള്‍ തീര്‍ച്ചയായും ഉണ്ടാകും.

സംരംഭകര്‍ പലപ്പോഴും കൂടുതല്‍ പണം ചെലവഴിക്കുന്നത് ഉല്‍പ്പാദന സാമഗ്രികള്‍ വാങ്ങുന്നതിനും, ഉല്‍പ്പാദന യൂണിറ്റില്‍ സൗകര്യമൊരുക്കുന്നതിലുമാണ്. എന്നാല്‍ വളരെ നിസാരമായ തുകമാത്രമാണ് ഇത്തരം ബ്രാന്‍ഡ് ഫൗണ്ടേഷന്‍ നിര്‍മിക്കാനായി മാറ്റിവയ്ക്കുന്നത്. എന്നാല്‍ ബിസിനസിനെ ആളുകള്‍ സ്വീകരിക്കുന്നത് ഉല്‍പ്പാദനയൂണിറ്റിലെ സൗകര്യംകണ്ടല്ല, പകരം ഉപഭോക്താക്കള്‍ കാണുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങള്‍മൂലമാണ്. അവിടെയാണ് ബ്രാന്‍ഡിങ്ങിന്റെ പ്രസക്തി.

വിവരങ്ങൾക്ക് : 

Siju Rajan

Business and Brand Coach

BRANDisam LLP

www.sijurajan.com

+91 8281868299

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com